രാഹുല്‍ ഗാന്ധിയെ അപമാനിക്കാന്‍ സർക്കാർ ശ്രമിക്കുന്നെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ ഛായാചിത്രം തകർത്ത കേസിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ സർക്കാർ അപമാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബി.ജെ.പിയെ തൃപ്തിപ്പെടുത്താനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത്. ബി.ജെ.പിക്ക് ആഘോഷിക്കാൻ അവസരം നൽകിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സ്റ്റാഫ് നിരപരാധികളാണ്. ഇത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള ഗൂഡാലോചനയാണ്. ഓഫീസ് തകർത്ത മുഴുവൻ പേരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും വിഡി സതീശൻ ആരോപിച്ചു.

  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം

രാഹുൽ ഗാന്ധിയുടെ ഓഫീസിൽ മഹാത്മാഗാന്ധിയുടെ ഛായാചിത്രം തകർത്ത കേസിൽ നാല് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രാഹുലിന്‍റെ പി.എ കെ.ആർ.രതീഷ് കുമാർ (40), ഓഫീസ് ജീവനക്കാരൻ എസ്.ആർ.രാഹുൽ (41), എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി കെ.എ.മുജീബ് (44), കോൺഗ്രസ് പ്രവർത്തകൻ വി.നൗഷാദ് (43) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഭരണം ഇല്ലെങ്കിലും മുണ്ടും മടക്കി കുത്തി നിൽക്കും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എം.എം മണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാകട്ടെ: പിന്തുണച്ച് സുന്നി മഹല്ല് ഫെഡറേഷന്‍
[masterslider id="10"]

Related posts