സഹ വനിതാ താരത്തിന്റെ നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തി, പരാതിയുമായി യുവതി

ബെംഗളൂരു: സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ബെംഗളൂരു കേന്ദ്രത്തിൽ കുളിക്കുന്നതിനിടെ സഹ വനിതാ കായികതാരം തന്റെ നഗ്‌നചിത്രങ്ങൾ മൊബൈലിൽ പകർത്തിയതായി യുവതിയുടെ പരാതി.

പഞ്ചാബ് സ്വദേശിനിയായ താരമാണ് ജ്ഞാനഭാരതി പോലീസിൽ വനിതാ വോളിബോൾ താരത്തിനെതിരെ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി

കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പരിശീലനത്തിനുശേഷം കുളിക്കുന്നതിനിടെ വോളിബോൾ താരം മൊബൈൽ ദൃശ്യങ്ങളെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് മൊബൈൽ വാങ്ങി പരിശോധിക്കാൻ ശ്രമിക്കുമ്പോൾ വോളിബോൾ താരം ഫോൺ നിലത്തെറിഞ്ഞ് തകർക്കുകയായിരുന്നു.

അധികൃതരെ വിവരമറിയിച്ചെങ്കിലും ചിത്രം പകർത്തിയത് ഇവർ നിഷേധിച്ചു. പുറത്തുനിന്നുള്ള ആർക്കെങ്കിലും കൈമാറാനാണ് ചിത്രം പകർത്തിയതെന്ന് കരുതുന്നതായും യുവതി പരാതിയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts