അപ്പീലിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

ന്യൂഡൽഹി: നാല് കോടി രൂപ പിഴ ചുമത്താനുള്ള എ.ഐ.എഫ്.എഫ് അച്ചടക്ക സമിതിയുടെ തീരുമാനത്തിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് അപ്പീല്‍ നല്‍കിയേക്കും.

ക്ലബ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും അപ്പീല്‍ നല്‍കുമെന്നാണ് ടീമിലെ ബന്ധപ്പെട്ടവരെ ഉദ്ധരിച്ച്‌ പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ പറയുന്നു. അപ്പീലില്‍ എന്ത് തീരുമാനം വരുമെന്നാണ് ആദ്യം നോക്കുന്നത്. അതിനനുസരിച്ചായിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത നീക്കം.

  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

മത്സരം ഉപേക്ഷിച്ചതിന് ബ്ലാസ്റ്റേഴ്സിന് ആരാധകരില്‍ നിന്ന് വലിയ പിന്തുണയുണ്ട്. ഐ‌എസ്‌എല്ലിലെ ഏറ്റവും വലിയ ആരാധകരുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. പരസ്യമായി ക്ഷമാപണം നടത്താനും എ.ഐ.എഫ്.എഎഫ് ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം പിഴത്തുക നാല് കോടിയില്‍ നിന്ന് ആറ് കോടിയിലെത്തും. അതേസമയം ക്ഷമാപണം നടത്തുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

അച്ചടക്ക നടപടി സംബന്ധിച്ച ഉത്തരവ് ഒരാഴ്ചക്കകം പാലിക്കണമെന്നാണ് ബ്ലാസ്റ്റേഴ്സിനോടും വുകൊമാനോവിച്ചിനോടും അച്ചടക്ക സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും, ഉത്തരവിനെതിരെ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ ക്ലബിനും ഹെഡ് കോച്ചിനും അവകാശമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts