പിഞ്ചു കുഞ്ഞുങ്ങളെ ചുറ്റിക കൊണ്ട് അടിച്ച് കൊന്ന് പിതാവ് 

ബെംഗളൂരു: മംഗളൂരുവിൽ മൂന്നും നാലും വയസുള്ള മക്കളെ പിതാവ് ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊന്നു. ശ്രീരംഗപട്ടണം മരളഗളയിൽ വ്യാഴാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം. പി. ശ്രീകാന്ത്(42) ആണ് മക്കളായ ആദർശ് (നാല്), അമൂല്യ (മൂന്ന്)എന്നിവരെ യാണ് കൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ച കുട്ടികളുടെ മാതാവ് ലക്ഷ്മിക്ക് പരിക്കേറ്റു. സംഭവ ശേഷം ഒളിവിൽ പോയ ശ്രീകാന്തിനെ പിടികൂടാൻ പോലീസ് ശ്രമം തുടങ്ങി. കൊലപാതക കാരണം എന്തെന്ന് അറിയില്ല. കൽബുറുഗി ജെവർഗി സ്വദേശിയായ ശ്രീകാന്ത് മറളഗളയിൽ തോട്ടം തൊഴിലാളിയാണ്

Read More

കാപ്പി എസ്റ്റേറ്റിൽ ദളിത് സ്ത്രീയെ വെടിവെച്ചു കൊന്നു ; മൂന്നു പേർ അറസ്റ്റിൽ 

ബെംഗളൂരു: ചിക്കമഗളൂരുവിലെ കാപ്പി എസ്റ്റേറ്റിൽ തൊഴിലാളിയായ ദളിത് സ്ത്രീയെ വെടിവെച്ചു കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തിൽ എസ്റ്റേറ്റുടമയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. സിദ്ദാപുരയിലെ എസ്റ്റേറ്റുടമ ഹെഡെ ഗൗഡ, ഇയാളുടെ മകൻ, എസ്റ്റേറ്റിലെ തൊഴിലാളിയായ നാഗപ്പ തുടങ്ങിയവരാണ് അറസ്റ്റിൽ ആയതെന്ന് പോലീസ് അറിയിച്ചു. എസ്റ്റേറ്റിൽ ഒരാഴ്ചമുമ്പ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ജയമ്മ(55)യാണ് കൊല്ലപ്പെട്ടത്. ഇവർക്ക് ബന്ധുക്കളില്ല. രണ്ടുവർഷമായി എസ്റ്റേറ്റിലെ തൊഴിലാളിയാണ്. ചിക്കബല്ലാപുര ജില്ലാ പോലീസ് മേധാവി ഉമ പ്രശാന്തിന് ലഭിച്ച ഒരു ഫോൺസന്ദേശത്തെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.

Read More

പതിനേഴുകാരിയെ പിതാവും സഹോദരനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തി 

ബെംഗളൂരു: മറ്റൊരു വിഭാഗത്തിൽ പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ പതിനേഴുകാരിയെ പിതാവും സഹോദരനും അമ്മാവനും ചേര്‍ന്നു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. തുമക്കുരു ജില്ലയിലാണ് സംഭവം. നേത്രാവതി എന്ന പതിനേഴുകാരിയാണ് കൊല്ലപ്പെട്ടത്. പ്രതികളായ പരശുരാമ, ശിവരാജു, തുക്കാറാം എന്നിവരെ അറസ്റ്റ് ചെയ്തതായി തുമക്കൂരു പോലീസ് സൂപ്രണ്ട് രാഹുല്‍ കുമാര്‍ അറിയിച്ചു. നേത്രാവതിയുടെ കുടുംബം ഗോത്രവര്‍ഗത്തില്‍ പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നതിനിടയിലാണ് പട്ടികജാതിക്കാരനായ യുവാവുമായി പരിചയത്തിലാവുന്നതും പ്രണയിക്കുന്നതും. രണ്ടാഴ്ച മുമ്പ് പെണ്‍കുട്ടിയെ കാണാതായിരുന്നു. എന്നാല്‍ വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കുട്ടിയെ കണ്ടെത്തുകയും തിരിച്ചു കൊണ്ടുവരികയും…

Read More

മോഷണ ശ്രമത്തിനിടെ കൊലപാതകം ; വിജയപുര സ്വദേശി ദാരുണമായി കൊല്ലപ്പെട്ടു 

death murder

ബെംഗളൂരു: വിജയപുര ജില്ലയിലെ സിന്ധഗിയിൽ സ്‌കൂട്ടർ യാത്രികയായ യുവതിയുടെ കഴുത്ത് മുറിച്ച് തലയിൽ വടികൊണ്ട് അടിച്ച ശേഷം അക്രമികൾ സ്‌കൂട്ടി മോഷ്ടിച്ചു. സിന്ദഗി ടൗണിന്റെ പ്രാന്തപ്രദേശത്ത് കഴിഞ്ഞ ദിവസം വൈകുന്നേരം പൊതുജനങ്ങളുടെ തിരക്ക് കുറഞ്ഞ സമയത്ത് വഴിയരികിൽ പതിയിരുന്ന അക്രമികൾ യുവതിയെ നടുറോഡിൽ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വിജയപുര ജില്ലയിലെ സിന്ദഗി പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള കൊബോട്ടോ ഷോറൂമിന് സമീപമാണ് സംഭവം. ഗംഗുബായി യാങ്കഞ്ചി (28) ആണ് കൊല്ലപ്പെട്ട യുവതി.

Read More

ഒരേ സമയം നിരവധി പേരുമായി ശാരീരിക ബന്ധം ; ചോദ്യം ചെയ്ത അമ്മയെ കൊന്നു

ഹൈദരാബാദ് : ഒരേ സമയം നിരവധി സുഹൃത്തുക്കളുമായി ശാരീരിക ബന്ധം പുലർത്തുന്നതിനെ ചോദ്യം ചെയ്ത അമ്മയെ മകൾ കൊലപ്പെടുത്തി. കാമുകനൊപ്പം ചേർന്നാണ് അവർ ഈ കൃത്യം നിർവഹിച്ചത്.കൊലപാതകത്തിനു ശേഷം മൃതദേഹം റെയിൽപാളത്തിൽ ഉപേക്ഷിക്കുകയായിരുന്നു.ഹൈദരാബാദിലാണ് മന:സാക്ഷിയെ നടുക്കിയ സംഭവം നടന്നത്. ബിരുദ വിദ്യാർത്ഥിയായ മകൾ കീർത്തി റെഡ്ഡി, സുഹൃത്ത് ശശി എന്നിവർ ചേർന്നാണ് അമ്മ രജിതയെ ക്രൂരമായി കൊലപ്പെടുത്തിയത്.അമ്മയെ കൊലപ്പെടുത്തിയതിനു ശേഷം മൂന്നു ദിവസം വീട്ടിൽ സൂക്ഷിച്ച മൃതദേഹം ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ റെയിൽ പാളത്തിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ മകൾ കീർത്തിയെയും കാമുകൻമാരായ ബാൽ റെഡ്ഡിയെയും…

Read More

യുവാവിനെ അജ്ഞാതർ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തി

death murder

ബെംഗളൂരു: കഞ്ചാവ് വിൽപനക്കാരനും മയക്കുമരുന്നിന് അടിമയുമായ യുവാവിനെ ചിക്കമംഗലൂരിലെ മുടിഗെരെയിൽ അജ്ഞാതർ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയതായി പോലീസ്. ബണ്ട് വാൾ ഇറയിലെ അബ്ബാസിന്റെ മകൻ ഫവാസ് ആണ് മരിച്ചത്. വിവാഹിതനാണെങ്കിലും ഫവാസ് ഭാര്യയെ ഉപേക്ഷിച്ച് പോയിരുന്നു. ഇയാൾ കഞ്ചാവ് വിൽപന നടത്തുന്നതായും മയക്കുമരുന്നിന് അടിമയാണെന്നും ബന്ധുക്കൾക്ക് അറിയാമായിരുന്നു. വഴിവിട്ട പെരുമാറ്റത്തെ തുടർന്ന് ബന്ധുക്കൾ യുവാവിനെ വീട്ടിൽ കയറ്റിയിരുന്നില്ല. അനധികൃത കഞ്ചാവ് വിൽപനയിൽ ഏർപ്പെട്ടിരുന്ന ഫവാസ് മറ്റ് കച്ചവടക്കാരുമായി ബന്ധം സ്ഥാപിച്ചിരുന്നു. ഏകദേശം പത്ത് ദിവസം മുമ്പ് വ്യാപാരവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെ തുടർന്ന് ഇയാളെ ഒരു…

Read More

പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കുക്കറിലിട്ട് പുഴുങ്ങി; ഒരാൾ അറസ്റ്റിൽ 

മുംബൈ: ജീവിത പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് കുക്കറിലിട്ട് പുഴുങ്ങിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 56 കാരനായ മനോജ് സാഹ്നിയാണ് പ്രതി. മുംബൈയിലെ മിറിൽ റോഡിലെ അപ്പാർട്ട്മെന്റിൽ ആണ് സംഭവം. മരം മുറിക്കുന്ന കട്ടർ ഉപയോഗിച്ചാണ് ഇയാൾ പങ്കാളിയായ സരസ്വതി വൈദ്യയുടെ മൃതദേഹം വെട്ടിമുറിച്ചത്. ഇതിനുശേഷം ശരീരഭാഗങ്ങൾ കുക്കറിലിട്ട് പുഴുങ്ങുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും ഗീതനഗറിലുള്ള ആകാശ് ദീപ് ബിൽഡിങ്ങിന്റെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഫ്ലാറ്റിൽ നിന്നും ദുർഗന്ധം പുറത്ത് വന്നതിനെ തുടർന്ന് അയൽവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ്…

Read More

ലൈംഗിക ബന്ധം നിഷേധിച്ചു ;സ്വകാര്യ ഭാഗങ്ങൾ കുത്തി മുറിവേൽപ്പിച്ച ശേഷം ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി 

ബെംഗളൂരു : ഭാര്യയ്ക്ക് ബന്ധുവുമായി വിവാഹേതര ബന്ധത്തെ ചൊല്ലി വഴക്കിട്ട യുവാവ് അവളുടെ സ്വകാര്യഭാഗങ്ങൾ  കുത്തി മുറിവേൽപ്പിച്ച ശേഷം കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നതെന്നും യുവതിയുടെ മൂത്ത സഹോദരി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടതെന്നും പോലീസ് പറഞ്ഞു. നഗരത്തിലെ രാജാജിനഗർ ഏരിയയിലെ മഞ്ജുനാഥ് നഗർ സ്വദേശികളാണ് കൊല്ലപ്പെട്ട നാഗരത്‌നയും പ്രതി അയ്യപ്പനും. നാഗരത്‌നയും അയ്യപ്പനും 12 വർഷം മുമ്പ് വിവാഹിതരായതാണ്, അവർക്ക് 11 ഉം 7 ഉം വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. അയ്യപ്പൻ കൂലിപ്പണിക്കാരനാണ്, നാഗരത്ന ഒരു കടയിൽ ജോലി ചെയ്യുകയായിരുന്നു. പോലീസ്…

Read More

കോൺഗ്രസ്‌ പ്രവർത്തകന്റെ കൊലപാതകം ; വ്യക്തി വൈരാഗ്യമെന്ന് പോലീസ്

ബെംഗളൂരു: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കൊലപാതകം വ്യക്തി വൈരാഗ്യം മൂലമെന്ന് പോലീസ്. പിറന്നാളാഘോഷത്തിനിടെ ഉണ്ടായ തമ്മില്‍ത്തല്ലിനിടെയാണ് കൊലപാതകം ഉണ്ടായത്. സംഭവത്തില്‍ പ്രതികളായ ആറ് പേരെയും അറസ്റ്റ് ചെയ്തതായി നന്ദിനി ലേ ഔട്ട് പോലീസ് പറഞ്ഞു. മെയ് 24-നാണ് ചാമുണ്ഡേശ്വരി നഗറില്‍ രാത്രി രവി എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തര്‍ക്കത്തിനിടെ ഒരു സംഘം കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ കൊന്നത്. കൊലപാതകം നടത്തിയ മഞ്ജ, സ്പോട്ട് നാഗ, ഗോപി എന്നിവരെയും സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയുമാണ് അറസ്റ്റ് ചെയ്തത്.

Read More

കോൺഗ്രസ്‌ പ്രവർത്തകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 

death murder

ബെംഗളൂരു: കോൺഗ്രസ്‌ പ്രവർത്തകനെ അഞ്ചംഗ സംഘം തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. ലഗ്ഗെരെ സ്വദേശി രവികുമാർ ആണ് കൊല്ലപ്പെട്ടത്. ബൈക്കുകളിൽ എത്തിയാണ് അക്രമികൾ മാരകയുധങ്ങൾ കൊണ്ട് ആക്രമിച്ചത്. മരിച്ചു എന്ന് ഉറപ്പു വരുത്താൻ തലയിൽ കല്ലു കൊണ്ട് അടിച്ചു ശേഷം തെരഞ്ഞെടുപ്പ് സമയത്ത് റോഡ് അരികിൽ സ്ഥാപിച്ച രവിയുടെ ഫ്ലെക്സ് ബോർഡ് അക്രമികൾ കീറി കളയുകയും ചെയ്തു. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

Read More
Click Here to Follow Us