ബെംഗളൂരു: ഐടി കമ്പനിയുടെ സിഇഒ യെയും എംഡി യെയും മുൻ ജീവനക്കാരൻ വെട്ടി കൊലപ്പെടുത്തി. കൊല്ലപ്പെട്ട കമ്പനി സിഇഒ കോട്ടയം സ്വദേശിയാണ്. കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുഗ്മിണി നിവാസിൽ ആർ വിനയ കുമാർ ആണ് കൊല്ലപ്പെട്ട സിഇഒ. എംഡി ഫനീന്ദ്ര സുബ്രഹ്മണ്യയാണ് കൊല്ലപ്പെട്ട മറ്റൊരാൾ. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സംഭവം. കമ്പനിയിൽ അതിക്രമിച്ചു കയറി ഇരുവരെയും വെട്ടുകയായിരുന്നു. വെട്ടേറ്റ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് ഇരുവരും മരിച്ചത്.
Read MoreTag: murder
ജൈനസന്യാസിയെ കൊലപ്പെടുത്തിയ പ്രതികളുടെ പേരുകൾ പുറത്ത് വിടാത്തത് ദുരൂഹത ; പ്രഹ്ലാദ് ജോഷി.
ബെംഗളൂരു: ജൈനസന്യാസി മുനി കംകുമാർ നന്ദി മഹാരാജിനെ കൊലപ്പെടുത്തിയവരുടെ പേരുകൾ ഇതുവരെ സർക്കാർ പുറത്തുവിടാത്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. തുടക്കം മുതലേ സാമ്പത്തിക ഇടപാടുകൾ മൂലമുള്ള പ്രശ്നമാണ് സ്വാമിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയാണ് സംസ്ഥാന പോലീസെന്നും പ്രഹ്ലാദ് ജോഷി കുറ്റപ്പെടുത്തി. കൊലപാതകികളെ സർക്കാർ സംരക്ഷിക്കുകയാണ്. സർക്കാരിൻറെ ന്യൂനപക്ഷപീഡനത്തിൻറെ ഫലമായാണ് ഇത് സംഭവിച്ചത്. കൊലപാതകികൾക്ക് കർശന ശിക്ഷ നൽകണമെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. കൊലപാതകത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂലായ് അഞ്ച് മുതൽ സ്വാമിയെ കാണാതായി. പിന്നീട് ആശ്രമത്തിലെ സഹപ്രവർത്തകൻ…
Read Moreകമ്പനിയുടെ എംഡിയെയും സിഐഒയെയും മുൻ ജീവനക്കാരൻ വെട്ടി കൊലപ്പെടുത്തി
ബെംഗളൂരു: കമ്പനിയുടെ എംഡിയെയും സിഐഒയെയും മുൻ ജീവനക്കാരൻ വാൾ വെട്ടിക്കൊലപ്പെടുത്തി. നഗരത്തിലെ ടെക്ക് കമ്പനിയിൽ ആണ് സംഭവം. ബെംഗളൂരുവിലെ എറോണിക്സ് ഇന്റർനെറ്റ് കമ്പനിയുടെ എംഡി ഫനീന്ദ്ര സുബ്രഹ്മണ്യയും സിഐഒ വിനു കുമാറുമാണ് കൊല്ലപ്പെട്ടത്. മുൻ ജീവനക്കാരനായ ഫെലിക്സ് എന്നയാളാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിസിപി ലക്ഷ്മി പ്രസാദ് അറിയിച്ചു. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചു. ഓഫീസിലേക്ക് അതിക്രമിച്ചുകയറിയ ഫെലിക്സ് വാൾ ഉപയോഗിച്ച് ഇരുവരെയും വെട്ടുകയായിരുന്നു. ഫെലിക്സും കൊല്ലപ്പെട്ടവരും ബിസിനസ്സ് നടത്തിയിരുന്നതായും ഇപ്പോൾ എറോണിക്സ് കമ്പനി ഫെലിക്സിന്റെ ബിസിനസിൽ ഇടപെട്ടതാണ്…
Read Moreപാട്നയിൽ അതിക്രൂരമായ കൊലപാതകം ; മൃതദേഹം വികൃതമായ നിലയിൽ കണ്ടെത്തി
പട്‌ന: 45കാരിയെ ക്രൂരമായി കൊലപ്പെടുത്തി നാലംഗ സംഘം. ഖഗാരിയ ജില്ല സ്വദേശിയായ സുലേഖ ദേവിയാണ് കൊല്ലപ്പെട്ടത്. ഭൂമി തര്‍ക്കത്തിന്റെ പേരിലാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. വികൃതമാക്കിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. സ്വകാര്യഭാഗത്ത് പരിക്കുണ്ട്. നാവ് മുറിച്ച നിലയിലാണ്. കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചതായും പോലീസ് പറയുന്നു. പാടത്ത് പണിയെടുക്കുന്നതിനിടെ ബൈക്കിലെത്തിയ നാലംഗ അക്രമി സംഘം യുവതിയെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അയല്‍വാസികളായ അഞ്ചുപേരാണ് യുവതിയുടെ കൊലപാതകത്തിന് പിന്നിലെന്നാണ് ബന്ധുക്കളുടെ ആരോപണം. സുലേഖ ദേവിയുടെ കുടുംബത്തിന് അയല്‍വാസികളുമായി നീണ്ടക്കാലമായി ഭൂമി തര്‍ക്കം ഉണ്ട്. ഇതിലുള്ള പകയാണ് കൊലപാതകത്തില്‍…
Read Moreമദ്യപിച്ചുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: നരസിപുരയിൽ മദ്യപിച്ചുണ്ടായ സംഘർഷത്തിൽ സംഘപരിവാർ പ്രവർത്തകനായ 32കാരൻ കൊല്ലപ്പെട്ടു. ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടയിലാണ് യുവാവിന് കുത്തേറ്റത് . പ്രദേശത്ത് പോലീസ് സുരക്ഷാ ശക്തമാക്കിയിരിക്കുകയാണ്. വേണുഗോപാൽ എന്ന യുവാവിനെ നിസാര പ്രശ്‌നത്തിന്റെ പേരിൽ ഒപ്പം മദ്യപിച്ചിരുന്നവർ മദ്യക്കുപ്പി പൊട്ടിച്ചെടുത്ത് ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രതികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത പോലീസ് ഒളിവിലുള്ള നാലുപേരെ കണ്ടെത്താനും പിടികൂടാനും തിരച്ചിൽ ആരംഭിച്ചു.
Read Moreഗർഭിണിയെ തലയ്ക്കടിച്ചു കൊന്നു;കാമുകനുൾപ്പെടെ അറസ്റ്റിൽ
മീറത്ത്: ഗർഭിണിയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകനടക്കം നാലു പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീറത്ത് ജില്ലയിലാണ് സംഭവം. കല്ലുകൊണ്ട് തലക്കിടിച്ചാണ് യുവതിയെ താനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തിയതെന്ന് പിടിയിലായ കാമുകനായ ആദേഷ് എന്ന യുവാവ് പോലീസിനോട് സമ്മതിച്ചു. വിനോദ് എന്നയാളുമായി 2015ൽ യുവതി വിവാഹിതയായിരുന്നു. ഒരു വർഷത്തിനുശേഷം ബന്ധം വേർപിരിയുകയും ചെയ്തു. തുടർന്നാണ് യുവതി ആദേശുമായി ബന്ധം തുടങ്ങുന്നത്. ഇതിനിടെ യുവതി ഗർഭിണിയാകുകയും വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായാണ് സുഹൃത്തുക്കളുമൊത്ത് ആദേശ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു. ജൂലൈ…
Read Moreയുവാവ് വെട്ടേറ്റ് മരിച്ചു
മംഗലാപുരം:ചന്നരായപട്ടണ ടൗണില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. നിരവധി കേസുകളില്‍ പ്രതിയായ മാസ്തിഗൗഡ എന്ന കൃഷ്ണയാണ് (30) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.പട്ടാപ്പകല്‍ ആളുകള്‍ കണ്ടുനില്‍ക്കെയാണ് യുവാവിനെ വെട്ടിക്കൊന്നത്. ധനലക്ഷ്മി മൂവി തീയേറ്ററിന് മുന്നില്‍ കാറില്‍ എത്തിയ സംഘമാണ് അക്രമത്തിന് പിന്നില്‍. രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി തലയിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും തുരുതുരാ വെട്ടുകയായിരുന്നു എന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അക്രമ കാരണം അറിവായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം ഇയാള്‍ ബജ്രംഗദള്‍ പ്രവര്‍ത്തകനും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിരവധി ആക്രമണങ്ങള്‍ക്ക്…
Read Moreഅവിഹിതം എതിർത്ത ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി
ബെംഗളൂരു: പ്രണയബന്ധത്തെ എതിർത്തതിന് റസ്റ്റോറന്റ് ഉടമയെ ഭാര്യയും കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. സംഭവത്തിൽ രഞ്ജിത (23), കാമുകൻ ഗണേഷ് (26), സുഹൃത്തുക്കളായ ശിവാനന്ദ, ശരത്, ദീപക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചന്നസാന്ദ്ര, ആർആർ നഗർ, ബനശങ്കരിയുടെ താമസക്കാരാണ് ഇവർ. ചന്നപട്ടണ സ്വദേശിയായ അരുൺകുമാർ (34) ആണ് കൊല്ലപ്പെട്ടത്. 29ന് സൗത്ത് ബെംഗളൂരുവിലെ നൈസ് റോഡിന് സമീപമുള്ള ഗാട്ടിഗെരപാല്യയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ഏഴുമണിയോടെ മൃതദേഹം കണ്ട വഴിയാത്രക്കാരൻ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. തലഘട്ടപുര പോലീസ് കൊലപാതകത്തിന് കേസെടുത്ത് 30-ന്…
Read Moreകാമുകനൊപ്പം ജീവിക്കാൻ രണ്ടു വയസുള്ള മകനെ കൊലപ്പെടുത്തിയ യുവതി പിടിയിൽ
ഗാന്ധിനഗർ: കാമുകനൊപ്പം ജീവിക്കാനായി രണ്ട് വയസുള്ള മകനെ കൊലപ്പെടുത്തിയ യുവതി പിടിയിൽ. സൂറത്ത് ഡിൻഡോളി സ്വദേശിനി നയന മാണ്ഡവിയാണ് അറസ്റ്റിലായത്. നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുന്ന നയന തന്നെയാണ് തന്റെ രണ്ട് വയസുകാരനായ മകൻ വീർ മാണ്ഡവിയെ കാണ്മാനില്ലെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയെങ്കിലും കുട്ടിയെ കുറിച്ച് യാതൊരു വിവരവും കണ്ടെത്താനായില്ല. ഇതോടെ കുട്ടിയെ കണ്ടെത്താനായി പോലീസ് സംഘത്തിനൊപ്പം മൂന്ന് ദിവസത്തിലധികം അന്വേഷണത്തിന്റെ മുൻപന്തിയിൽ തന്നെ യുവതിയുമുണ്ടായിരുന്നു. കുഞ്ഞിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് യുവതിയെ ചോദ്യം ചെയ്‌തെങ്കിലും യുവതി…
Read Moreഅച്ഛൻ മകളെ കഴുത്ത് ഞെരിച്ചു കൊന്നു ; പിന്നാലെ കാമുകൻ ആത്മഹത്യ ചെയ്തു
ബെംഗളൂരു: ദളിത് യുവാവിനെ പ്രണയിച്ചതിന്‍റെ പേരില്‍ മകളെ പിതാവ് കഴുത്തുഞെരിച്ചു കൊന്നു. കോലാര്‍ സ്വദേശി പ്രീതിയാണ് മരിച്ചത്. സംഭവത്തില്‍ പ്രീതിയുടെ പിതാവ് കൃഷ്ണമൂര്‍ത്തിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രീതിയുടെ മരണവാര്‍ത്തയറിഞ്ഞ ദളിത് യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ബിരുദ വിദ്യാര്‍ഥിനിയായ പ്രീതി കഴിഞ്ഞ ഒരു വര്‍ഷമായി ഗംഗാധറുമായി പ്രണയത്തിലായിരുന്നു. ഇതു അറിഞ്ഞ പിതാവ് മറ്റൊരു വിവാഹാലോചനയുമായി വന്നു. വിവാഹത്തിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പ്രതീയും അച്ഛനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടയില്‍ കൃഷ്ണമൂര്‍ത്തി പ്രീതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
Read More