പാട്നയിൽ അതിക്രൂരമായ കൊലപാതകം ; മൃതദേഹം വികൃതമായ നിലയിൽ കണ്ടെത്തി 

പട്‌ന: 45കാരിയെ ക്രൂരമായി കൊലപ്പെടുത്തി നാലംഗ സംഘം.

ഖഗാരിയ ജില്ല സ്വദേശിയായ സുലേഖ ദേവിയാണ് കൊല്ലപ്പെട്ടത്. ഭൂമി തര്‍ക്കത്തിന്റെ പേരിലാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു.

വികൃതമാക്കിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. സ്വകാര്യഭാഗത്ത് പരിക്കുണ്ട്. നാവ് മുറിച്ച നിലയിലാണ്. കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചതായും പോലീസ് പറയുന്നു.

  തലമുണ്ഡനം ചെയ്ത് നയൻതാര? തിരുപ്പതി ചിത്രങ്ങൾക്ക് പിന്നിലെ സത്യമെന്ത്

പാടത്ത് പണിയെടുക്കുന്നതിനിടെ ബൈക്കിലെത്തിയ നാലംഗ അക്രമി സംഘം യുവതിയെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

അയല്‍വാസികളായ അഞ്ചുപേരാണ് യുവതിയുടെ കൊലപാതകത്തിന് പിന്നിലെന്നാണ് ബന്ധുക്കളുടെ ആരോപണം.

സുലേഖ ദേവിയുടെ കുടുംബത്തിന് അയല്‍വാസികളുമായി നീണ്ടക്കാലമായി ഭൂമി തര്‍ക്കം ഉണ്ട്. ഇതിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts