യുവാവ് വെട്ടേറ്റ് മരിച്ചു 

death murder

മംഗലാപുരം:ചന്നരായപട്ടണ ടൗണില്‍ യുവാവ് വെട്ടേറ്റ് മരിച്ചു.

നിരവധി കേസുകളില്‍ പ്രതിയായ മാസ്തിഗൗഡ എന്ന കൃഷ്ണയാണ് (30) മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.പട്ടാപ്പകല്‍ ആളുകള്‍ കണ്ടുനില്‍ക്കെയാണ് യുവാവിനെ വെട്ടിക്കൊന്നത്.

ധനലക്ഷ്മി മൂവി തീയേറ്ററിന് മുന്നില്‍ കാറില്‍ എത്തിയ സംഘമാണ് അക്രമത്തിന് പിന്നില്‍.

രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി തലയിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും തുരുതുരാ വെട്ടുകയായിരുന്നു എന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അക്രമ കാരണം അറിവായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

അതേസമയം ഇയാള്‍ ബജ്രംഗദള്‍ പ്രവര്‍ത്തകനും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ആളാണെന്നും നാട്ടുകാര്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts