വിശ്വാസ സാഗരമായി മാറി സ്വലാത്ത് സമ്മേളനം.

ബെംഗളൂരു : വിശ്വാസ സാഗരം തീർത്ത് ബെംഗളൂരു സുന്നി കോഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച സ്വലാത്‌നഗർ സമ്മേളനം (റുഹാനി ഇജ്തിമ). സംസ്ഥാനത്തിനകത്തും പുറത്തും നിന്നെത്തിയ ആയിരങ്ങൾ ആത്മീയ സംഗമത്തിൽ പങ്കെടുത്തു.

റമസാൻ 25–ാം രാവിൽ ശിവാജി നഗർ ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയിൽ നടന്ന പരിപാടിക്ക് ഷൗക്കത് ബുഖാരി പതാക ഉയർത്തി. എസ്ജെയു കുടുംബസംഗമം ജാഫർ അഹമ്മദ് നൂറാനി ഉദ്ഘാടനം ചെയ്തു. എസ്‌വൈഎസ് ജനറൽ സെക്രട്ടറി മുജീബ് സഖാഫി അധ്യക്ഷത വഹിച്ചു. ഹബീബ് നൂറാനി ക്ലാസ് നയിച്ചു.

  കർണാടകയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഇനി നികുതിയിളവില്ല; നാലുചക്ര വാഹനങ്ങളുടെ വില കുതിക്കും

എൻ.എ. ജലാലുദ്ദീൻ മുസ്‌ലിയാർ പ്രാർഥനയ്ക്കു നേതൃത്വം നൽകി. അബ്ദുൽ ജലീൽ പ്രസംഗിച്ചു. ഇഫ്താർ സംഗമം റോഷൻ ബെയ്ഗ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഷാഫി സഅദി അധ്യക്ഷത വഹിച്ചു. ബഷീർ സഅദി പ്രസംഗിച്ചു. മർക്കിൻ‌സ് ടീം അവതരിപ്പിച്ച നദീഷ അരങ്ങേറി. തുടർന്നു നടന്ന ആത്മീയ സമ്മേളനത്തിൽ സൈനുദ്ദീൻ ബുഖാരി, ഗുലാം ഗൗസ് സിദ്ദിഖ് അഷ്റഫ്, തൻവീർ ഹാഷ്മി എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എ. ഖാദർഹാജി അധ്യക്ഷത വഹിച്ചു. അൻവർ ഷെരീഫ്, ഇബ്രാഹിം സഖാഫി എന്നിവർ പ്രസംഗിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 19കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി അറസ്റ്റിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാത്തിരിപ്പിന് വിരാമം; സംസ്ഥാനത്ത് എസ്എസ്എൽസി ഫലം ഇന്ന്
[masterslider id="10"]

Related posts

Click Here to Follow Us