”റോമന്‍സ്”സിനിമയുടെ കഥ പോലെ കൊരട്ടി പള്ളിയില്‍ വമ്പന്‍ കൊള്ള ..പന്ത്രണ്ട് ലക്ഷം നേര്‍ച്ച പണവും കണക്കില്‍പ്പെടാത്ത വഴിപാട്‌ സ്വര്‍ണ്ണവുമായി രണ്ടു സഹ വികാരിമാര്‍ മുങ്ങി …! കലിയടങ്ങാതെ ഇടവകക്കാര്‍ പള്ളി മുറ്റത്ത് പ്രതിഷേധം ..!

കൊരട്ടി : ദിവസങ്ങളായി പള്ളിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ വിശ്വാസികളെ വഞ്ചിച്ചു പന്ത്രണ്ട് ലക്ഷം നേര്‍ച്ച പണവും കണക്കില്‍പ്പെടാത്ത വഴിപാട് സ്വര്‍ണ്ണവുമായി സഹ വികാരിമാര്‍ മുങ്ങി ..ഫാ പിന്റോ , ഫാ അനില്‍ എന്നിവരാണ് ഒളിവില്‍ പോയിരിക്കുന്നത് ….ഉച്ചയൂണിന്റെ സമയത്തായിരുന്നു ഇടവകക്കാരെ വെട്ടിച്ചു പണവുമായി കടന്നു കളഞ്ഞത് ….! വിശ്വാസികള്‍ വഞ്ചിതരായതോടെ പള്ളി അങ്കണത്തില്‍ കൂട്ടം കൂടി ധര്‍ണ്ണ ഇരുന്നു ..അരമനയില്‍ സംഘര്‍ഷ സാധ്യത ഉടലെടുത്തു.. പോലീസും തമ്പടിച്ചിട്ടുണ്ട് …
പള്ളിയില്‍ നേരത്തെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നേര്‍ച്ച പണം എണ്ണി തിട്ടപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല …എണ്ണി തിട്ടപ്പെടുത്തി വെച്ച ഒന്നരമാസത്തെ പണം എടുത്തു കൊണ്ടാണ് വികാരിമാര്‍ നാട് കടന്നത് ….
 
നേരത്തെ പള്ളി വിടാന്‍ ഒരുങ്ങിയ വികാരിമാരെ ഇടവകക്കാര്‍ തടഞ്ഞു വെച്ചിരുന്നു …..അരമന അറിയാതെ ഇപ്രകാരമൊരു നീക്കം ഉണ്ടാവില്ല എന്ന സംശയത്തിലാണ് വിശ്വാസികള്‍ ഇപ്രകാരം കുപിതരായി ദേവാലയ അങ്കണത്തില്‍ തടിച്ചു കൂടിയിരിക്കുന്നത് ..! നേരത്തെയും പണത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഇവിടെ സംഭവിച്ചിരുന്നു ..അന്ന്‍ ആരോപണ വിധേയനായ വികാരി ഫാ മാത്യു മണവാളന്‍ ജനങ്ങളെ തമ്മിലടിപ്പിച്ചു പണവും സ്വര്‍ണ്ണവും കൈവശപ്പെടുത്തിയെന്നു ഇടവക നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു ..എങ്കിലും ഇവരേ രക്ഷിക്കാന്‍ അരമന അനുകൂല നടപടികള്‍ ആണ് കൈക്കൊണ്ടത് എന്ന് ഇടവക ജനങ്ങള്‍ ആരോപിച്ചു ..
 
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ
[masterslider id="10"]

Related posts