നഗരം ഇനിയും ചീഞ്ഞ് നാറുമെന്ന് ഉറപ്പായി;പൗരകർമ്മികളുടെ സമരത്തിന് പിന്നാലെ നഗരത്തിലെ മാലിന്യനീക്കം പ്രതിസന്ധിയിലാകുന്ന സമരവുമായി കരാറുകാരും ട്രക്കുടമകളും.

ബെംഗളൂരു :ഏതാനും ദിവസം മുൻപ് മാലിന്യം നീക്കം ചെയ്യുന്ന ജീവനക്കാർ നടത്തിയ സമരം നഗരത്തെ ബാധിച്ചിരുന്നു, അടുത്തതായി നഗരത്തിലെ മാലിന്യനീക്കം പ്രതിസന്ധിയിലാകുമെന്ന സൂചന നൽകി ട്രക്ക് ഉടമകളുടെയും കരാറുകാരുടെയും സമരഭീഷണി.

മാലിന്യം നീക്കിയതിനുള്ള തുക അ‍ഞ്ചു‌മാസമായി കുടിശികയാണെന്നും ഇത് ഉടൻ നൽകിയില്ലെങ്കിൽ പണിമുടക്ക് നടത്തുമെന്നും കരാറുകാർ മുന്നറിയിപ്പ് നൽകി. അഞ്ചു മാസമായി 200 കോടിയോളം രൂപ കുടിശികയുണ്ടെന്ന് ഇവർ പറ‍ഞ്ഞു.
വാടക നൽകുന്ന കാര്യത്തിൽ ബെംഗളൂരു മഹാനഗരസഭ ഉദാസീന നിലപാടാണ് സ്വീകരിച്ചതെന്നു ഗാർബേജ് ലോറി ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.എൻ.സുബ്രഹ്മണ്യം പറഞ്ഞു. വാടക നൽകാത്തതിനെതിരെ ഇന്നു പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇവർ അറിയിച്ചു. അതേസമയം ഇതു സംബന്ധിച്ച് ഇന്നു യോഗം വിളിച്ചിട്ടുണ്ടെന്നും കുടിശിക ഉടൻ നൽകാൻ നടപടി സ്വീകരിക്കുമെന്നും ബിബിഎംപി അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വെള്ളിയാഴ്ച മാംസ വില്പനയ്ക്ക് നിരോധനം;
  മകളെ കൊലപ്പെടുത്തിയ പ്രതിയെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തി പിതാവ്; മാസങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽപ്രതികാരം തീർത്ത് സ്റ്റേഷനിലെത്തി കീഴടങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വരുന്നു സ്മാർട്ട് പാർക്കിംഗ്; പരീക്ഷണാടിസ്ഥാനത്തിൽ ജയനഗറിൽ എഐ അധിഷ്ഠിത സംവിധാനം; പുതിയ പദ്ധതിയെ പറ്റി അറിയാം
[masterslider id="10"]

Related posts

Click Here to Follow Us