ബെംഗളൂരു : ബന്നാർഘട്ടയിൽ യുവതിയെ ബലത്സംഗം ചെയ്ത് കൊന്നതായി സംശയം. സഹോദരിയുടെ രണ്ടു വയസ്സുള്ള മകനെയും കൂട്ടി നടക്കാനിറങ്ങിയ 39-കാരിയാണ് കൊല്ലപ്പെട്ടത്. യുവതി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തുള്ള വനത്തോട് ചേർന്ന സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്.
Read MoreTag: murder
യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന് മുൻപിൽ ഉപേക്ഷിച്ച പ്രതി അറസ്റ്റിൽ
ബെംഗളൂരു: യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി വീടിന് മുന്നിൽ ഉപേക്ഷിച്ച അയൽവാസിയായ പ്രതി പിടിയിൽ. ഒഡീഷ സ്വദേശി കൃഷ്ണ ചന്ദ് സെറ്റിനെയാണ് പോലീസ് പിടികൂടിയത്. ഇന്നലെയാണ് കലബുർഗി സ്വദേശിയായ 21കാരി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട യുവതിയും സഹോദരിയും മഹാദേവ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മഹേശ്വരി നഗർ എന്ന സ്ഥലത്താണ് കഴിഞ്ഞ മൂന്ന് വർഷമായി താമസിച്ചിരുന്നത്. യുവതിയുടെ മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് കഴിഞ്ഞ ദിവസം ഇവരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, അടുത്ത ദിവസം പുലർച്ചെ അഞ്ച് മണിക്ക് പുതപ്പിനുള്ളിൽ പൊതിഞ്ഞ നിലയിൽ…
Read Moreകൊലക്കേസ് പ്രതിയായ 19 കാരനെ പോലീസ് വെടിവച്ചു വീഴ്ത്തി
ബെംഗളൂരു: കൊലക്കേസ് പ്രതിയായ 19-കാരനെ പോലീസ് വെടിവെച്ച് വീഴ്ത്തി കീഴ്പ്പെടുത്തി. അനേക്കലിലാണ് പോലീസുകാരനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവെച്ച് വീഴ്ത്തി പിടികൂടിയത്. വെടിയേറ്റ പ്രതി ആകാശിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ സെയില്‍സ്മാനായ ഹേമന്ദി(24)നെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ആകാശ്. ജൂലായ് 31-നാണ് ആകാശും മറ്റുനാലുപേരും ചേര്‍ന്ന് ഹേമന്ദിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ കേസെടുത്തതോടെ ഒളിവില്‍പോയ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടെയാണ് പ്രതികളിലൊരാളായ ആകാശ് അനേക്കലിലെ പൊളിഞ്ഞുകിടക്കുന്ന വീടിനുള്ളില്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് ഇവിടേക്കെത്തിയതോടെ പ്രതി പോലീസുകാരനെ ആക്രമിച്ച് രക്ഷപ്പെടാൻ…
Read Moreമരിച്ചാൽ വീണ്ടും ജീവിപ്പിക്കുമെന്ന അവകാശവാദം ; വായോധികയെ അടിച്ചു കൊന്നു
മരിച്ചാല്‍ പുനര്‍ജീവിപ്പിക്കുമെന്ന അവകാശവാദം ഉന്നയിച്ച് 85-കാരിയെ അടിച്ചുകൊന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വയോധികയെ ക്രൂരമായി മര്‍ദിച്ചുകൊന്ന കേസിലാണ് മുഖ്യപ്രതിയായ പ്രതാപ് സിങ്ങിനെ പോലീസ് പിടികൂടിയത്. ഇയാള്‍ വയോധികയെ ആക്രമിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ഉദയ്പുരിലെ ഗോഗുണ്ട മേഖലയിലെ ഉള്‍പ്രദേശത്താണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പോലീസിന്റെ വിശദീകരണം. പ്രദേശവാസിയായ കല്‍ക്കി ബായ് ഗമേതി എന്ന 85-കാരിയാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന പ്രതാപ് സിങ് 85-കാരിയെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്നും അടിയേറ്റാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നുമാണ് പോലീസ് പറയുന്നത്. സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരാണ് കൃത്യം മൊബൈലില്‍ പകര്‍ത്തിയത്. മദ്യപിച്ചതിനാല്‍ വിഭ്രാന്തിയിലായിരുന്ന പ്രതാപ് സിങ് വയോധികയെ…
Read Moreരക്തം കുടിക്കാൻ കഴുത്തിൽ കടിച്ച സുഹൃത്തിനെ യുവാവ് കൊന്നു
മുംബൈ: തന്‍റെ രക്തം കുടിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് കഴുത്തിൽ കടിച്ച സുഹൃത്തിനെ യുവാവ് തലക്കടിച്ച് കൊന്നു. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാദ് ജില്ലയിലായിരുന്നു സംഭവം. പ്രതിയായ രാഹുൽ ലോഹറും സുഹൃത്ത് ഇഷ്ത്യാഖ് ഖാനും മദ്യപിക്കുന്നതിനിടെ ഇഷ്ത്യാഖ് രാഹുലിനോട് രക്തം കുടിക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞു. ഇതിന് പിന്നാലെ ഇഷ്ത്യാഖ് രാഹുലിന്‍റെ കഴുത്തിൽ ശക്തിയായി കടിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും രാഹുൽ സംഭവസ്ഥലത്തു നിന്നും മാറുകയുമായിരുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം വീണ്ടും സ്ഥലത്തെത്തിയ പ്രതി ഇഷ്ത്യാഖിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ രാഹുലിനെ പോലീസ് അറസ്റ്റ്…
Read Moreആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10ലക്ഷം രൂപ സഹായധനം നൽകും
തിരുവനന്തപുരം: ആലുവയിൽ അതിക്രൂരമായി കൊല്ലപ്പെട്ട ബിഹാറി സ്വദേശിയായ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10ലക്ഷം രൂപ സഹായധനം അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ ബിഹാർ സ്വദേശിയായ പ്രതി അസ്ഫാലം ആലം തട്ടികൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയത്. പ്രതിയെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. അടിയന്തരആശ്വാസധനമായി വനിത ശിശുക്ഷേമവകുപ്പ് ഒരുലക്ഷം രൂപ നേരത്തെ കെെമാറിയിരുന്നു.
Read Moreആലുവയിൽ അഞ്ചു വയസുകാരിയുടെ കൊലപാതകം ലൈംഗികാതിക്രമത്തിന് ശേഷമെന്ന് റിപ്പോർട്ട്
കൊച്ചി: ആലുവയിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ട പെൺകുട്ടി ലൈംഗികപീഡനത്തിനിരയായെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയെന്നാണ് സൂചന. കുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവുകളുള്ളതായാണ് ഇൻക്വസ്റ്റ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. കല്ലുകൊണ്ട് തലയ്ക്കടിച്ചതായും വ്യക്തമായിട്ടുണ്ട്. കഴിഞ്ഞദിവസം വൈകിട്ടാണ് ബിഹാർ ദമ്പതിമാരുടെ മകളായ അഞ്ചുവയസ്സുകാരിയെ അഷ്ഫാഖ് അസ്ലം എന്ന ബിഹാർ സ്വദേശി തട്ടിക്കൊണ്ടുപോയത്. ആലുവ മാർക്കറ്റിന് സമീപമെത്തിയ ഇയാൾ മാർക്കറ്റിന് പിറകിലേക്ക് കുട്ടിയുമായി നടന്നാണ് എത്തിയത്. ഇയാളെയും കുട്ടിയെയും കണ്ട് ചിലർ കാര്യംതിരക്കിയെങ്കിലും തന്റെ കുഞ്ഞാണെന്നായിരുന്നു പ്രതിയുടെ മറുപടി. മദ്യപിക്കാൻ പോവണമെന്ന് പറഞ്ഞു. തുടർന്ന് മാർക്കറ്റിന് പിറകിലെ കാടുമൂടിയ ഒറ്റപ്പെട്ട…
Read Moreഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
ബെംഗളൂരു : ഭാര്യയെ കൊലപ്പെടുത്തി സീലിങ് ഫാനിൽ കെട്ടിത്തൂക്കിയ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. എച്ച്.ആർ.ബി.ആർ. ലേറ്റിൽ താമസിക്കുന്ന സിദ്ധപ്പ ബസവരാജ് ആണ് ഭാര്യ കെഞ്ചമ്മയെ (19) കൊലപ്പെടുത്തിയത്. തുടർന്ന് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ഫാനിൽ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. വിജയപുര സ്വദേശികളായ ദമ്പതികൾ ആറുമാസം മുമ്പാണ് ബെംഗളൂരുവിൽ താമസംതുടങ്ങിയത്. പാചകവാതക സിലിണ്ടർ വിതരണ ജീവനക്കാരനാണ് സിദ്ധപ്പ. വീടുകളിൽ ജോലി ചെയ്തുവരികയായിരുന്നു കെഞ്ചമ്മ. ബുധനാഴ്ച പുലർച്ചെ രണ്ടു പേരും വഴക്കിടുകയും കെഞ്ചമ്മയെ സിദ്ധപ്പ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടർന്ന് മൃതദേഹം ഫാനിൽ കെട്ടിത്തൂക്കിയശേഷം…
Read Moreആറ് വയസുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ
ചെന്നൈ: ആറ് വയസുകാരനെ ബലത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ. ധർമ്മപുരി സ്വദേശി എം പ്രകാശ് (19) ആണ് പോലീസിന്റെ പിടിയിലായത്. ജൂലൈ 16 മുതൽ കാണാതായ കുട്ടിയുടെ മൃതദേഹം ഉപയോഗശൂന്യമായ ഒരു ഓവർഹെഡ് വാട്ടർ ടാങ്കിൽ നിന്ന് കണ്ടെത്തി. തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലെ കൃഷ്ണപുരത്തിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. ജൂലൈ 16 മുതൽ ആറ് വയസുകാരനെ കാണാതായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. എം പ്രകാശിന്റെ സംശയാസ്പദമായ പെരുമാറ്റത്തെ തുടർന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്യാൻ…
Read Moreതൊഴിൽ രഹിതനെന്ന് പരിഹസിച്ചു;മകൻ പിതാവിനെ ബാറ്റുകൊണ്ട് അടിച്ചുകൊന്നു
ചെന്നൈ: ചെന്നൈയിൽ മകൻ പിതാവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. തൊഴിൽരഹിതനായ 23 കാരനെ പിതാവ് പരിഹസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ്. പ്രതി ജബരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എക്കാട്ടുതങ്ങൾ സ്വദേശി ബാലസുബ്രമണിയാണ് കൊല്ലപ്പെട്ടത്. ഇയാൾ സ്ഥിരം മദ്യപാനിയായിരുന്നുവെന്ന് പോലീസ് പറയുന്നു. വ്യാഴാഴ്ച രാത്രി മകൻ ജബരീഷും ബാലസുബ്രമണിയും തമ്മിൽ വഴക്കുണ്ടായി. തൊഴിൽരഹിതൻ എന്ന പിതാവിൻ്റെ ആവർത്തിച്ചുള്ള പരിഹാസം ജബരീഷിനെ ചൊടിപ്പിച്ചു. ഇതോടെ ക്രിക്കറ്റ് ബാറ്റും ഇഷ്ടികയും ഉപയോഗിച്ച് പിതാവിനെ മർദ്ദിക്കാൻ തുടങ്ങി. അമ്മയും സഹോദരിയും തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.…
Read More