മരിച്ചാൽ വീണ്ടും ജീവിപ്പിക്കുമെന്ന അവകാശവാദം ; വായോധികയെ അടിച്ചു കൊന്നു

മരിച്ചാല്‍ പുനര്‍ജീവിപ്പിക്കുമെന്ന അവകാശവാദം ഉന്നയിച്ച്‌ 85-കാരിയെ അടിച്ചുകൊന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍.

വയോധികയെ ക്രൂരമായി മര്‍ദിച്ചുകൊന്ന കേസിലാണ് മുഖ്യപ്രതിയായ പ്രതാപ് സിങ്ങിനെ പോലീസ് പിടികൂടിയത്.

ഇയാള്‍ വയോധികയെ ആക്രമിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.

ഉദയ്പുരിലെ ഗോഗുണ്ട മേഖലയിലെ ഉള്‍പ്രദേശത്താണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പോലീസിന്റെ വിശദീകരണം.

പ്രദേശവാസിയായ കല്‍ക്കി ബായ് ഗമേതി എന്ന 85-കാരിയാണ് കൊല്ലപ്പെട്ടത്.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

മദ്യലഹരിയിലായിരുന്ന പ്രതാപ് സിങ് 85-കാരിയെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്നും അടിയേറ്റാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നുമാണ് പോലീസ് പറയുന്നത്.

സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരാണ് കൃത്യം മൊബൈലില്‍ പകര്‍ത്തിയത്.

മദ്യപിച്ചതിനാല്‍ വിഭ്രാന്തിയിലായിരുന്ന പ്രതാപ് സിങ് വയോധികയെ തടഞ്ഞുനിര്‍ത്തിയാണ് മര്‍ദിച്ചത്.

സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ ഇയാളെ തടയാന്‍ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

പിന്നാലെ ഇയാള്‍ വയോധികയെ കുട കൊണ്ട് അടിക്കുകയായിരുന്നു.

മദ്യലഹരിയിലായിരുന്ന പ്രതി, താന്‍ പരമശിവന്റെ അവതാരമാണെന്ന് പറഞ്ഞാണ് സ്ത്രീയെ ആക്രമിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts