ഗർഭിണിയായ നേഴ്സിന് നേരെ ലൈംഗിക അതിക്രമം ; കാബ് ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: ജോലി കഴിഞ്ഞ് വീട്ടിലേയ്‌ക്ക് മടങ്ങുകയായിരുന്ന ഗർഭിണിയായ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ ക്യാബ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ഇലക്‌ട്രോണിക്സിറ്റിയുടെ പരിധിയിൽ നടന്ന സംഭവത്തിൽ കമ്മസാന്ദ്ര സ്വദേശിയായ അവിനാശിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഹെൽത്ത് സെന്ററിൽ നിന്നും രാത്രി 7:30-ഓടെ ജോലി കഴിഞ്ഞ് വീട്ടിലേയ്‌ക്കിറങ്ങിയ യുവതിയുടെ അടുത്തുള്ള ടാക്സി ഡ്രൈവർ വരികയും വീട്ടിൽ കൊണ്ടുപോയി വിടാമെന്ന് പറയുകയും ചെയ്തു.

  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം

ഇത് നിരസിച്ച് നടന്നു നീങ്ങിയ യുവതിയെ ഇയാൾ പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നു.

തുടർന്ന് സഹപ്രവർത്തകരെ വിവരം അറിയിച്ച യുവതി, ഇലക്‌ട്രോണിക്‌സിറ്റി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ ഐ.പി.എൽ. ഫൈനൽ എൽ.ഇ.ഡി. സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി പോലീസ്; കാരണം അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts