കർണാടകയിലെ ചില ഭാഗങ്ങളിൽ രൂക്ഷമായി തുടർന്ന് വെള്ളക്കെട്ട്

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് വടക്കൻ കർണാടകയിലെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. തുംഗഭദ്ര അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടതിനാൽ വെള്ളിയാഴ്ച പല നദികളും അരുവികളും തോടുകളും കരകവിഞ്ഞൊഴുകിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.

ഹിരേഹല്ല നദിയിൽ ജലനിരപ്പ് ഉയർന്നു, കോളൂർ ഗ്രാമത്തിലെ ഒരു ദ്വീപിൽ അഞ്ച് കർഷകർ കുടുങ്ങി. പമ്പ് സെറ്റ് നീക്കം ചെയ്യാൻ പോയ കർഷകർ പെട്ടെന്ന് ജലനിരപ്പ് ഉയർന്ന് വലയുകയായിരുന്നു. ഉടൻ തന്നെ മറ്റുള്ളവർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമനയെ അയക്കുകയും അഞ്ചുപേരെയും സംഘം രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തെത്തിക്കുകയും ചെയ്തു.

  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു

മഴയെ തുടർന്ന് വിജയപുര ജില്ലയിൽ, ഒരു പാലം ഒലിച്ചുപോയി, അതിൽ മുൻപേ വിള്ളലുകൾ ഉണ്ടായിട്ടുണ്ടായിരുന്നു സോഗ്ലി നദിയിലെ ഒഴുക്ക് താങ്ങാൻ കഴിഞ്ഞില്ല. താളിക്കോട് താലൂക്കിലെ സോഗ്ലിയെ മൂക്കിഹാലുമായി ബന്ധിപ്പിക്കുന്നതായിരുന്നു പാലം. ബഗൽകോട്ട് ജില്ലയിൽ വൻതോതിൽ കൃഷി ചെയ്ത ഉള്ളി വെള്ളപ്പൊക്കത്തിൽ നശിച്ചതായി റിപ്പോർട്ടുകൾ. യാദ്ഗിറിൽ മഴക്കെടുതിയിൽ നാശനഷ്ടം നേരിട്ടു പരിശോധിച്ച് റിപ്പോർട്ട് തയാറാക്കാനെത്തിയ കേന്ദ്രസംഘത്തിനു മുന്നിൽ കർഷകർ വികാരാധീനരായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
[masterslider id="10"]

Related posts