ബെംഗളൂരു: മംഗലൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായ മുഹമ്മദ് ഷാരിഖിനെ ദേശീയ അന്വേഷണ ഏജന്‍സി കൊച്ചിയില്‍ എത്തിച്ച് ചോദ്യം ചെയ്യും. ഷാരിഖ് ആലുവയില്‍ താമസിച്ചിരുന്നതായും കൊച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. കൊച്ചി പനമ്പിള്ളി നഗര്‍ അടക്കമുള്ള പ്രദേശങ്ങളിലാണ് ഷാരിഖ് എത്തിയത്. കൊച്ചിയില്‍ വിവിധ സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് ഷാരിഖിന്റെ സന്ദര്‍ശനമെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. കേസില്‍ കൊച്ചി എന്‍ഐഎ യൂണിറ്റിന് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സ്‌ഫോടനത്തിനു മുന്നോടിയായി കൊച്ചിയില്‍ പല തവണ തങ്ങിയ ഷാരിഖിന്റെ നീക്കങ്ങള്‍…
Read MoreTag: mangaluru
മംഗളുരു സ്ഫോടനം: എൻ.ഐ.എ അന്വേഷണം ആരംഭിച്ചു
ബെംഗളൂരു: മംഗളൂരു സ്ഫോടനക്കേസില്‍ എന്‍.ഐ.എ അന്വേഷണം ആരംഭിച്ചു. ദേശീയ അന്വേഷണ ഏജന്‍സി ബുധനാഴ്ച മംഗളൂരു പോലീസില്‍ നിന്ന് അന്വേഷണം ഏറ്റെടുത്തിരുന്നു. മുഖ്യ പ്രതി മുഹമ്മദ് ഷാരിഖിനെ എന്‍ഐഎ വിശദമായി ചോദ്യം ചെയ്യും. നവംബര്‍ 19നാണ് മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടായത്. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത ഷാരിഖിന്റെ കൈവശമുണ്ടായിരുന്ന കുക്കര്‍ പൊട്ടിത്തെറിച്ചായിരുന്നു സ്‌ഫോടനം. സംഭവത്തില്‍ മുഹമ്മദ് ഷാരിഖിനും ഓട്ടോറിക്ഷാ ഡ്രൈവര്‍ പുരുഷോത്തമ പൂജാരിക്കും പരിക്കേറ്റിരുന്നു. സ്‌ഫോടനത്തിന് ശേഷം നടത്തിയ പരിശോധനയില്‍ ഡിറ്റണേറ്ററും വയറുകളും ബാറ്ററികളും ഘടിപ്പിച്ച കുക്കര്‍ സംഭവ സ്ഥലത്ത് നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. 40 ശതമാനം…
Read Moreമരിക്കുമെന്ന് സന്ദേശം, ഓട്ടോ ഡ്രൈവർക്കായുള്ള തിരച്ചിൽ തുടരുന്നു
ബെംഗളൂരു: മംഗളൂരു ഗുരുവയങ്കര തടാകത്തിൽ ചാടി മരിക്കും എന്ന് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ച ഓട്ടോറിക്ഷ ഡ്രൈവർക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ രാവിലെയാണ് ബെൽതങ്ങാടിയിലെ പ്രവീൺ പിൻറോ മൊബൈൽ ഫോണിൽ സന്ദേശങ്ങൾ കൈമാറിയത്. നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ പ്രവീണിന്റെ പാദരക്ഷകളും ആധാർ കാർഡും തടാകക്കരയിൽ നിന്നും കണ്ടെത്തി. ഇതേത്തുടർന്ന് വിവരം അറിയിച്ച് എത്തിയ അഗ്നി സുരക്ഷാ സേനയാണ് തിരച്ചിൽ നടത്തുന്നത്. പ്രകൃതി ദുരന്തസേന വോളണ്ടീയർമാരും നാട്ടുകാരും ഒപ്പമുണ്ട്.
Read Moreമകൾക്ക് സ്കൂട്ടർ ഓടിക്കാൻ കൊടുത്തു, അപകടം വരുത്തി കാൽ ലക്ഷം രൂപ പിഴ
ബെംഗളൂരു: അമ്മ മകൾക്ക് സ്കൂട്ടർ ഓടിക്കാൻ കൊടുത്തു സ്‌കൂട്ടർ ഓടിച്ച പ്രായപൂർത്തിയാകാത്ത മകൾ അപകടത്തിൽ പെട്ട കേസിൽ മംഗളൂരു കോടതി 25000 രൂപ പിഴ ചുമത്തി. ഈ വർഷം ആദ്യം സംഭവിച്ച അപകടത്തിൽ കഴിഞ്ഞ സെപ്റ്റംബറിൽ വിധി. ബോധവൽക്കരണത്തിന്റെ ഭാഗമായാണ് പോലീസ് ഇത് പുറത്തുവിട്ടത്. മെൽക്കർ ട്രാഫിക് പോലീസ് ചാർജ് ചെയ്ത കേസാണിത്.
Read Moreമദ്യ ലഹരിയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി
ബെംഗളൂരു: ബജ്പെ പോലീസ് സ്റ്റേഷന്‍ പരിതിയില്‍ ഭാര്യയെ ഭര്‍ത്താവ് മദ്യലഹരിയില്‍ കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി ബജ്പെ തേങ്ക എക്കരു ഗ്രാമത്തിലാണ് സംഭവം. എക്കരുവിലെ ദുര്‍ഗേഷിനെതിരെ ബജ്പെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. മദ്യലഹരിയിലായ ദുര്‍ഗേഷ് ഭാര്യ സരിതയുമായി വഴക്കിട്ടിരുന്നു. ഇതുകണ്ട് ഭയന്ന മകന്‍ രാഹുല്‍ വീട്ടില്‍ നിന്ന് ഓടി മുത്തശ്ശിയുടെ വീട്ടിലേക്ക് പോയി. തിങ്കളാഴ്ച രാവിലെ ദുര്‍ഗേഷ് ജ്യേഷ്ഠന്‍ മധുവിനെ വിളിച്ച് സരിത മരിച്ചുവെന്ന് അറിയിച്ചു. മധു വീട്ടിലെത്തി നോക്കിയപ്പോള്‍ സരിത മരിച്ചുകിടക്കുന്നത് കണ്ടു. ഇതേ തുടര്‍ന്ന് മധു പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ ദുര്‍ഗേഷ്…
Read Moreമംഗളൂരുവിലെ വായിൽ വെള്ളമൂറുന്ന വ്യത്യസ്തമായ ഭക്ഷണരീതി ഇനി നമ്മ ബെംഗളൂരുവിലും
ബെംഗളൂരു: സംസ്ഥാനത്ത് മംഗളൂരുവിലെ വ്യത്യസ്തമായ പാചകരീതിക്ക് സംസ്ഥാനത്തുനിന്നും പുറത്തുനിന്നും കടുത്ത ആരാധകരുണ്ട്. പുതുതായി പൊടിച്ച തേങ്ങാ പേസ്റ്റ്, ബയദ്ഗി മുളക്, തുളച്ച് പുളിച്ച പുളി അല്ലെങ്കിൽ കോകം എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ രുചികരമായ കടൽ വിഭവങ്ങളും ചിക്കൻ കറികളും, വേവിച്ച ചോറ്, കടലാസ് കനംകുറഞ്ഞ നീർദോശ, വേഫർ പോലുള്ള റൊട്ടി, ആവിയിൽ വേവിച്ച സന്നാസ് അല്ലെങ്കിൽ പൂണ്ടി (സോഫ്റ്റ് റൈസ് ആവിയിൽ വേവിച്ചത്) എന്നിവയ്‌ക്കൊപ്പം വിളമ്പുന്നു. ഈ പ്രദേശത്തെ പ്രധാന ധാന്യം അരിയാണ്. നിങ്ങൾ നമ്മ ബെംഗളൂരുവിലാണെങ്കിൽ, മംഗലാപുരം സ്പെഷ്യൽ ഭക്ഷണത്തിനായി കൊതിക്കുന്നവരാണെങ്കിൽ, വില…
Read Moreമുഹമ്മദ് ഷാരിഖ് ഉടുപ്പി ശ്രീകൃഷ്ണ മഠം സന്ദർശിച്ചിരുന്നു
ബെംഗളൂരു: മംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷാരീഖ് ഉടുപ്പി ശ്രീകൃഷ്ണ മഠവും സന്ദർശിച്ചിരുന്നതായി പോലീസ് കണ്ടെത്തി. സ്ഫോടനം നടന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഒക്ടോബർ 11ന് ശ്രീകൃഷ്ണ മഠം സന്ദർശിച്ച ശേഷം മുഹമ്മദ് ഷാരീഖ് ഉടുപ്പിയിലെ കാർ സ്ട്രീറ്റിൽ അലഞ്ഞുതിരിയുകയായിരുന്നു. ഷാരീഖിന്റെ മൊബൈൽ ഫോണിൽ നിന്ന് ലൊക്കേഷൻ കണ്ടെത്തുകയും ഇവിടെ വച്ച് ആരേയോ ഫോണിൽ വിളിച്ചതായും പോലീസ് കണ്ടെത്തി. ഇതിന്റെ ലക്ഷണങ്ങൾ മംഗളൂരു പോലീസ് മഠത്തിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതോടൊപ്പം കാർ സ്ട്രീറ്റിലെ കടകളിലേയും മറ്റ് സ്ഥാപനങ്ങളിലേയും സിസിടിവികളും നിരീക്ഷിക്കുന്നുണ്ട്. പ്രതി ഇവിടെ സ്ഫോടനം…
Read Moreമംഗളൂരു – തിരുവനന്തപുരം ട്രെയിനുകൾ വേഗം വർദ്ധിപ്പിക്കാൻ സാധ്യത
മംഗളൂരു: മംഗളൂരു – തിരുവനന്തപുരം പാതയുള്ള ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 130/160 കിലോമീറ്റർ വരെ വർധിപ്പിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് ദക്ഷിണ ജനറൽ മാനേജർ ആർ.എൻ.സിങ്. ഇതു സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പാലക്കാട്, മംഗളൂരു ഡിവിഷനുകൾ സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. മംഗളൂരു ജങ്ക്ഷനിലെ ഫ്ലാറ്റ്ഫോം നിർമ്മാണം ഈ സാമ്പത്തിക വർഷം തന്നെ പൂർത്തിയാക്കും. അറ്റകുറ്റപ്പണികൾക്ക് ഉപയോഗിക്കുന്ന സാമഗ്രികളുടെ ഗുണമേന്മ ഉറപ്പാക്കണം. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വർധിപ്പിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തി.…
Read Moreകേദ്രി മഞ്ജുനാഥ ക്ഷേത്രം അധിക സുരക്ഷ വേണം ; ക്ഷേത്രം അധികൃതർ
ബെംഗളൂരു: മംഗളൂരു കേദ്രി മഞ്ജുനാഥ ക്ഷേത്രത്തിന് ഭീകരാക്രമണ ഭീഷണി. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ക്ഷേത്രത്തിന് അധിക സുരക്ഷ വേണമെന്ന ആവശ്യവുമായി മംഗളൂരു കേദ്രി മഞ്ജുനാഥ ക്ഷേത്രം അധികൃതര്‍. ഇക്കാര്യം ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജയമ്മ കേദ്രി പോലീസിനെ സമീപിച്ചു. ക്ഷേത്രത്തില്‍ ആക്രമണം നടത്താന്‍ ആസൂത്രണം നടത്തിയ ഭീകര സംഘടനയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ പോലീസിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജയമ്മ കേദ്രി പോലീസിനെ സമീപിച്ചു. ക്ഷേത്രത്തില്‍ ആക്രമണം നടത്താന്‍ ആസൂത്രണം നടത്തിയ ഭീകര സംഘടനയ്ക്കെതിരെ…
Read Moreസ്ഫോടനത്തിൽ അപകടം പറ്റിയ ഓട്ടോറിക്ഷ ഡ്രൈവറെ ആഭ്യന്തര മന്ത്രി സന്ദർശിച്ചു
ബെംഗളൂരു: മംഗളൂരു സ്ഫോടനത്തിൽ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായ ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ പുരുഷോത്തം പൂജാരിയെ(53) ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ആദ്യ സഹായമായി 50,000 രൂപ മന്ത്രി പുരുഷോത്തമയുടെ ഭാര്യക്ക് കൈമാറി. കഴിഞ്ഞ ശനിയാഴ്ചയാണ് പുരുഷോത്തമയുടെ ഓട്ടോറിക്ഷയില്‍ സ്‌ഫോടനമുണ്ടായത്. ഇദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഡെപ്യൂടി കമ്മീഷണര്‍ എം ആര്‍ രവികുമാര്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു. സ്‌ഫോടനം നടന്ന സ്ഥലവും ഓട്ടോറിക്ഷയും ആഭ്യന്തര മന്ത്രിയും ഡിജിപി പ്രവീണ്‍ സൂഡും സന്ദര്‍ശിച്ചു. സ്‌ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന ഓട്ടോറിക്ഷാ യാത്രക്കാരന്‍ മുഹമ്മദ് ശാരിഖിന്(24)…
Read More