സ്ഫോടനത്തിൽ അപകടം പറ്റിയ ഓട്ടോറിക്ഷ ഡ്രൈവറെ ആഭ്യന്തര മന്ത്രി സന്ദർശിച്ചു 

ബെംഗളൂരു: മംഗളൂരു സ്ഫോടനത്തിൽ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായ ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ പുരുഷോത്തം പൂജാരിയെ(53) ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

ആദ്യ സഹായമായി 50,000 രൂപ മന്ത്രി പുരുഷോത്തമയുടെ ഭാര്യക്ക് കൈമാറി. കഴിഞ്ഞ ശനിയാഴ്ചയാണ് പുരുഷോത്തമയുടെ ഓട്ടോറിക്ഷയില്‍ സ്‌ഫോടനമുണ്ടായത്. ഇദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഡെപ്യൂടി കമ്മീഷണര്‍ എം ആര്‍ രവികുമാര്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു. സ്‌ഫോടനം നടന്ന സ്ഥലവും ഓട്ടോറിക്ഷയും ആഭ്യന്തര മന്ത്രിയും ഡിജിപി പ്രവീണ്‍ സൂഡും സന്ദര്‍ശിച്ചു.

  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം

സ്‌ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന ഓട്ടോറിക്ഷാ യാത്രക്കാരന്‍ മുഹമ്മദ് ശാരിഖിന്(24) എതിരെ ചുമത്തിയ തീവ്രവാദ പ്രവര്‍ത്തന കേസ് എൻഐഎ യ്ക്ക് കൈമാറി. നിലവില്‍ കര്‍ണാടക പോലീസും എന്‍ഐഎയും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
[masterslider id="10"]

Related posts