ക്രിപ്റ്റോ കറൻസി തട്ടിപ്പ് മലയാളി അറസ്റ്റിൽ

ബെംഗളൂരു: ക്രിപ്‌റ്റോ കറന്‍സിയായ മോറിസ് കോയിന്റെ പേരില്‍ മംഗളൂരുവിലെ ഒട്ടേറെപ്പേരെ കബളിപ്പിച്ച്‌ ലക്ഷങ്ങള്‍ കവര്‍ന്ന കേസില്‍ മലയാളി അറസ്റ്റില്‍. മലപ്പുറം കുഴിപ്പുറം ഒതുക്കുങ്ങല്‍ വായനശാലയ്ക്കരികിലെ ഹംസ(44)യെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസ് എസ്.പി. പി.പി.ഹെഗ്ഡെ പിടികൂടിയത്. മംഗളൂരു സ്വദേശി റഷാദിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. റഷാദില്‍ നിന്ന് 25 ലക്ഷത്തിലധികം രൂപയാണ്‌ തട്ടിയെടുത്തത്. പലരില്‍നിന്ന് കൈക്കലാക്കിയ പണം മുഖ്യപ്രതിയായ കളിയടുക്കല്‍ നിഷാദിന് ഹംസ അയച്ചുകൊടുക്കുകയും അതില്‍ തന്റെ വിഹിതം ഹംസ കൈപ്പറ്റിയതായും പോലീസ് കണ്ടെത്തി.

Read More

മംഗളൂരുവിൽ നിന്ന് ഹജ്ജ് വിമാനം ഇത്തവണ ഇല്ല

ബംഗളൂരു: ഇത്തവണ മംഗളൂരു വിമാനത്താവളത്തില്‍നിന്ന് ഹജ്ജ് വിമാനങ്ങള്‍ ഉണ്ടാകില്ല. ഹജ്ജ് വിമാനങ്ങള്‍ പറത്താനായി വിവിധ കമ്പനികളില്‍നിന്ന് വ്യാഴാഴ്ച വ്യോമയാന മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍, ടെന്‍ഡര്‍ നോട്ടീസില്‍ മംഗലാപുരം ഇടംപിടിച്ചിട്ടില്ല. കണ്ണൂര്‍, കൊച്ചി, കോഴിക്കോട്, ബംഗളൂരു അടക്കം രാജ്യത്തെ 22 വിമാനത്താവളങ്ങളില്‍നിന്നാണ് ഇത്തവണ ഹജ്ജ് വിമാനങ്ങള്‍ സര്‍വിസ് നടത്തുക. കണ്ണൂരില്‍ നിന്ന് 2300, കൊച്ചിയില്‍ നിന്ന് 2700, കോഴിക്കോട്ടു നിന്ന് 8300, ബംഗളൂരുവില്‍ നിന്ന് 6100 എന്നിങ്ങനെ തീര്‍ഥാടകര്‍ ഉണ്ടാകുമെന്നാണ് ഏകദേശ കണക്ക്. 2010 മുതല്‍ 2019 വരെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റായിരുന്നു മംഗലാപുരം…

Read More

ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞ് ചികിത്സയ്ക്കിടെ മരിച്ചു

ബെംഗളൂരു: ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ചോരക്കുഞ്ഞ് ഗവ.വെന്റ്‌ലോക് ആശുപത്രിയില്‍ ചികിത്സ തുടരുന്നതിനിടെ മരിച്ചു. കഴിഞ്ഞ മാസം 16ന് ബസ് സ്റ്റാന്‍ഡിലെ വൈദ്യുതി തൂണിനടിയില്‍ നിന്നാണ് കുഞ്ഞിനെ കിട്ടിയിരുന്നത്. കൈകളില്‍ ചോരപ്പൈതലുമായി ഒരു സ്ത്രീയും പുരുഷനും അന്ന് രാവിലെ മുതല്‍ ബസ് സ്റ്റാന്‍ഡിലും പരിസരത്തും അലയുന്നുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വൈകുന്നേരമാണ് ഡ്രൈവര്‍മാര്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കിടന്ന കുഞ്ഞിനെ കണ്ടത്. തലയില്‍ ചെറിയ മുറിവുണ്ടായിരുന്നു. പാണ്ടേശ്വരം പോലീസ് വെന്റ്‌ലോക് ആശുപത്രിയില്‍ എത്തിച്ചു. ആണ്‍കുഞ്ഞ് പിറന്ന് ആഴ്ചയായിട്ടുണ്ടാവുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ശിശുരോഗ വിദഗ്ധന്‍ ഡോ.…

Read More

കൈക്കൂലി കേസിൽ വനം വകുപ്പ് ഓഫീസർ അറസ്റ്റിൽ 

ബെംഗളൂരു: 60 ശതമാനം കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ വനിതാ ഉദ്യോഗസ്ഥ അറസ്റ്റിൽ. സാമൂഹിക വനവിഭാഗം കുടക് ജില്ലാ ഓഫീസർ പൂർണിമയെയാണ് ലോകായുക്ത അറസ്റ്റ് ചെയ്തത്. കീഴുദ്യോഗസ്ഥൻ മയൂര ഉദയ കരവേകറുടെ പരാതിയെത്തുടർന്നാണ് ലോകായുക്ത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. ചെറിയ രണ്ട് പ്രവൃത്തികൾക്ക് സർക്കാർ 1.60 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിൽ ഒരു ലക്ഷം രൂപ തന്റെ വിഹിതമായി തരണം എന്ന് ഡിഎഫ്ഒ ആവശ്യപ്പെട്ടതായി മയൂര പരാതിയിൽ പറഞ്ഞു. എന്നാൽ തന്റെ ഉത്തരവാദിത്തത്തിൽ കൃത്യതയോടെ പൂർത്തിയായി. പണം തന്നില്ലെങ്കിൽ മേലധികാരികൾക്ക് പരാതികൾ അയച്ച് സസ് പെൻഡ്…

Read More

കരാറുകാരൻ തീവണ്ടി തട്ടി മരിച്ച നിലയിൽ

ബെംഗളൂരു: മംഗളൂരുവില്‍ കരാറുകാരനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു ഉല്ലാലബൈലു കശുവണ്ടി ഗവേഷണകേന്ദ്രത്തിന് സമീപം താമസിക്കുന്ന ജനാര്‍ദനന്‍ ആചാരിയാണ് മരിച്ചത്. ആചാരിയുടെ മൃതദേഹം കപിക്കാട് റെയില്‍വേ ട്രാക്കിലാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. സിവില്‍ കോണ്‍ട്രാക്ടറായിരുന്ന ജനാര്‍ദനന്‍ നൂറിലധികം തൊഴിലാളികള്‍ക്ക് ജോലി നല്‍കിയിരുന്നു. ഏതാനും വര്‍ഷങ്ങളായി ആചാരിയുടെ ആരോഗ്യനില മോശമായിരുന്നു.

Read More

പ്ലേറ്റ് കഴുകുന്നതിനെ ചൊല്ലി തർക്കം, യുവാവിനെ അടിച്ചു കൊന്നു 

ബെംഗളൂരു: ഭക്ഷണം കഴിച്ചതിന് ശേഷം പ്ലേറ്റ് കഴുകുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെ പത്തൊമ്പതുകാരനെ അടിച്ചുകൊന്നു. ഉത്തരേന്ത്യൻ സ്വദേശിയായ സഞ്ജയ് (20) ആണ് മരിച്ചത്. മംഗളൂരു ബജ്‌പെ പോലീസ് സ്റ്റേഷൻ പരിധിയിലെ മറവൂരിൽ തീരദേശ സംരക്ഷണ കേന്ദ്രത്തിൽ ഭക്ഷണത്തിന് ശേഷം പ്ലേറ്റ് കഴുകുന്ന ജോലിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച മറ്റൊരു ഉത്തരേന്ത്യൻ സ്വദേശിയായ സോഹൻ യാദവിനെ (19) മംഗളൂരു റെയിൽവെ സ്റ്റേഷനിൽ നിന്ന് ബജ്‌പെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അടിയേറ്റ് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സഞ്ജയെ…

Read More

എസി സ്ഫോടനം യുവതിയും 2 പെൺമക്കളും വെന്തുമരിച്ചു 

ബെംഗളൂരു: റെയ്ചൂര്‍ ശക്തിനഗറില്‍ വീട്ടില്‍ എയര്‍കണ്ടീഷണര്‍ സ്ഫോടനത്തില്‍ യുവതിയും രണ്ട് പെണ്‍മക്കളും വെന്തുമരിച്ചു. കെഎന്‍ രഞ്ജിത, മക്കള്‍ മൃദുല , താരുണ്യ എന്നിവരാണ് മരിച്ചത്. സംഭവ സമയം മണ്ഡ്യ മലവള്ളി കൊഡിഹള്ളി സ്വദേശിയും റെയ്ചൂര്‍ താപനിലയം അസി. എക്സിക്യുട്ടീവ് എന്‍ജിനിയറുമായ ഗൃഹനാഥന്‍ ശ്രീജിത്ത് വീട്ടില്‍ ഇല്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജനലിലൂടെ പുക ഉയരുന്നത് കണ്ട അയല്‍വാസികള്‍ വിവരം നല്‍കി എത്തിയ അഗ്നിശമന സേന തീ അണച്ച ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോലീസ് സ്ഥലം സന്ദര്‍ശിച്ച്‌ കേസ് രജിസ്റ്റര്‍ ചെയ്തു.

Read More

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് വാനിലിടിച്ച് ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

ബെംഗളൂരു: മംഗളൂരുവില്‍ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ വാനിടിച്ച്‌ ഭര്‍ത്താവ് മരിച്ചു. ചെര്‍ളടുക്കയിലെ റിട്ട.അധ്യാപകരായ നാരായണന്റെയും സുശീലയുടെയും മകന്‍ ശശി കിരണ്‍(42) ആണ് മരിച്ചത്. ശശി കിരണിന്റെ ഭാര്യ പ്രിയദര്‍ശിനിയെ ഗുരുതരനിലയില്‍ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.45 മണിയോടെ മംഗളൂരു നന്ദൂരിലാണ് അപകടമുണ്ടായത്. ശശികിരണ്‍ മംഗളൂരുവിലെ സ്വകാര്യസ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. പ്രിയദര്‍ശിനി മംഗളൂരു കൊശമറ്റം ഫൈനാന്‍സില്‍ ജീവനക്കാരിയാണ്. ശശികിരണ്‍ ജോലി കഴിഞ്ഞ് ഭാര്യയെയും കൂട്ടി കദ്രി പാര്‍ക്കിന് സമീപത്തെ വീട്ടിലേക്ക് ബൈക്കില്‍ തിരിച്ചുപോകുകയായിരുന്നു. നന്ദൂര്‍ സര്‍ക്കിളിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ട വാന്‍ രണ്ട്…

Read More

കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതിന് ബിസിനസുകാരനെ കൊലപ്പെടുത്തിയ പ്രതിയ്ക്ക് ജീവപര്യന്തം 

ബെംഗളൂരു: കടംവാങ്ങിയ പണം തിരിച്ചുചോദിച്ചതിന് മംഗളൂരുവിലെ ബിസിനസുകാരന്‍ പള്ളിയബ്ബയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് സിറ്റി കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മുഹമ്മദ് ഹംസ (47), അസ്ഹറുദ്ദീന്‍ എന്ന അസ്ഹര്‍ (29), സജിപ്പനാട് വില്ലേജില്‍ താമസിക്കുന്ന അമ്മി എന്ന അമീര്‍ (29), മുഹമ്മദ് അഫ്രാസ് (23), അല്‍ത്താഫ് (23) എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. പള്ളിയബ്ബയെ പ്രതികള്‍ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പള്ളിയബ്ബയില്‍ നിന്ന് മുഹമ്മദ് ഹംസ 72,000 രൂപ കടം വാങ്ങിയിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍…

Read More

ജ്വല്ലറി ജീവനക്കാരന്റെ കൊലപാതകം, മലയാളി അറസ്റ്റിൽ 

ബെംഗളൂരു: മംഗളൂരു ജ്വല്ലറി മോഷണത്തിനിടയിൽ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കാസർകോട് ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് പിടികൂടി. കോഴിക്കോട് ചേമഞ്ചേരിയിലെ പി.പി. ഷിഫാസ് (30) ആണ് അറസ്റ്റിലായത്. കാസർകോട് മല്ലികാർജുന ക്ഷേത്ര പരിസരത്ത് നിന്ന് ഓട്ടോയിൽ കയറുകയായിരുന്ന പ്രതിയെ സംശയത്തിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്ത ശേഷം ഡിവൈ.എസ്.പി എസ്.ഐ. അബ്ദു റഹീമിൻറെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽനിന്ന് എയർ പിസ്റ്റലും കുരുമുളക് സ്പ്രേയും പോലീസ് പിടിച്ചെടുത്തു. കാസർക്കോട് ജ്വല്ലറിയിൽ മോഷണത്തിനുള്ള ശ്രമമായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി…

Read More
Click Here to Follow Us