കൈക്കൂലി കേസിൽ വനം വകുപ്പ് ഓഫീസർ അറസ്റ്റിൽ 

ബെംഗളൂരു: 60 ശതമാനം കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ വനിതാ ഉദ്യോഗസ്ഥ അറസ്റ്റിൽ.

സാമൂഹിക വനവിഭാഗം കുടക് ജില്ലാ ഓഫീസർ പൂർണിമയെയാണ് ലോകായുക്ത അറസ്റ്റ് ചെയ്തത്. കീഴുദ്യോഗസ്ഥൻ മയൂര ഉദയ കരവേകറുടെ പരാതിയെത്തുടർന്നാണ് ലോകായുക്ത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്.

ചെറിയ രണ്ട് പ്രവൃത്തികൾക്ക് സർക്കാർ 1.60 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിൽ ഒരു ലക്ഷം രൂപ തന്റെ വിഹിതമായി തരണം എന്ന് ഡിഎഫ്ഒ ആവശ്യപ്പെട്ടതായി മയൂര പരാതിയിൽ പറഞ്ഞു. എന്നാൽ തന്റെ ഉത്തരവാദിത്തത്തിൽ കൃത്യതയോടെ പൂർത്തിയായി. പണം തന്നില്ലെങ്കിൽ മേലധികാരികൾക്ക് പരാതികൾ അയച്ച് സസ് പെൻഡ് ചെയ്യും എന്ന് ഡിഎഫ്ഒ ഭീഷണിപ്പെടുത്തി.

  ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്: ഈ റോഡിൽ യാത്ര ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക; ഒരു മണിക്കൂർ യാത്ര ഇനി 2 മണിക്കൂറായിരിക്കും! ബദൽ വഴികൾ

15,000 രൂപ വേതനത്തിൽ രണ്ട് വനം കാവൽക്കാരെ നിയമിക്കാൻ സർക്കാർ നിർദ്ദേശമുണ്ടായിരുന്നു. നാലുപേരെ നിയമിച്ചതായി രേഖയുണ്ടാക്കി അവരുടെ പേരിൽ വ്യാജമായി 30,000 രൂപ വീതം അടിച്ചു മാറ്റി നൽകണം എന്നായിരുന്നു ഡിഎഫ്ഒയുടെ മറ്റൊരു ആവശ്യം. പീഡനം സഹിക്കാത്തതോടെ മയൂര ലോകായുക്തയിൽ പരാതി നൽകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  '80% കർഷകരും അനുകൂലം'; 18,133 കോടിയുടെ ഗ്രേറ്റർ ബെംഗളൂരു ടൗൺഷിപ്പ് പദ്ധതിയുമായി മുന്നോട്ട്; ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts