ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞ് ചികിത്സയ്ക്കിടെ മരിച്ചു

ബെംഗളൂരു: ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ചോരക്കുഞ്ഞ് ഗവ.വെന്റ്‌ലോക് ആശുപത്രിയില്‍ ചികിത്സ തുടരുന്നതിനിടെ മരിച്ചു. കഴിഞ്ഞ മാസം 16ന് ബസ് സ്റ്റാന്‍ഡിലെ വൈദ്യുതി തൂണിനടിയില്‍ നിന്നാണ് കുഞ്ഞിനെ കിട്ടിയിരുന്നത്.

കൈകളില്‍ ചോരപ്പൈതലുമായി ഒരു സ്ത്രീയും പുരുഷനും അന്ന് രാവിലെ മുതല്‍ ബസ് സ്റ്റാന്‍ഡിലും പരിസരത്തും അലയുന്നുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വൈകുന്നേരമാണ് ഡ്രൈവര്‍മാര്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കിടന്ന കുഞ്ഞിനെ കണ്ടത്. തലയില്‍ ചെറിയ മുറിവുണ്ടായിരുന്നു.

  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു

പാണ്ടേശ്വരം പോലീസ് വെന്റ്‌ലോക് ആശുപത്രിയില്‍ എത്തിച്ചു. ആണ്‍കുഞ്ഞ് പിറന്ന് ആഴ്ചയായിട്ടുണ്ടാവുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ശിശുരോഗ വിദഗ്ധന്‍ ഡോ. ബാസിതിന്റെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. ഉറ്റവരാറും അന്വേഷിച്ച്‌ ഇതുവരെയും വന്നിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts