ചെന്നൈ: ശസ്ത്രക്രിയക്കിടെ നവജാത ശിശുവിൻ്റെ തള്ളവിരൽ അബദ്ധത്തിൽ മുറിച്ചുമാറ്റി. വെല്ലൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. നഴ്സിൻ്റെ അശ്രദ്ധകാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് കുടുംബത്തിൻ്റെ ആരോപണം. തമിഴ്നാട് മുള്ളിപാളയം സ്വദേശികളായ വിമൽരാജ്-നിവേദ ദമ്പതികളുടെ കുഞ്ഞിനാണ് അപകടമുണ്ടായത്. മെയ് 24 നാണ് ഇവർക്ക് കുഞ്ഞ് ജനിച്ചത്. ഗ്ലൂക്കോസ് സൂചി മാറ്റുന്നതിനായി കുഞ്ഞിൻ്റെ കൈയിൽ നിന്ന് ടേപ്പ് ഊരിയെടുക്കാൻ ശ്രമിക്കുന്നതിനിടെ നഴ്‌സ് കത്രിക തെറ്റായി കൈകാര്യം ചെയ്യുകയായിരുന്നു. ശസ്ത്രക്രിയക്കിടെ നഴ്‌സ് മൊബൈൽ ഫോൺ ഉപയോഗിക്കുകയും പൂർണ ശ്രദ്ധ ചെലുത്താതിരുന്നതുമാണ് തള്ള വിരൽ മുറിച്ചുമാറ്റിയതിന് കാരണമെന്ന് മാതാപിതാക്കൾ നൽകിയ…
Read MoreTag: Latestnews
സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിൽ നാല് മരണം
ബെംഗളൂരു : വെള്ളിയാഴ്ച ചിക്കബല്ലാപുരയിലും ധാർവാഡിലുമുണ്ടായ വാഹനാപകടങ്ങളിൽ നാലുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്ക്. ധാർവാഡ് അന്നിഗേരി ഭദ്രാപുര വില്ലേജിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേരും, ചിക്കബല്ലാപുരയിൽ കാർ തടാകത്തിലേക്ക് മറിഞ്ഞ് ഒരാളുമാണ് മരിച്ചത്. ധാർവാഡിലെ അപകടത്തിൽ ബംഗളൂരു,മൈസൂരു സ്വദേശികളായ മദൻ, സുരേഷ്, എൽ.എൻ. വേണുഗോപാൽ എന്നിവരാണ് മരിച്ചത്. ഗദകിലെ മുന്ദർഗിയിൽ കൃഷിസ്ഥലം സന്ദർശിച്ച് ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ചിക്കബല്ലാപുര ചിന്താമണി ബട്ലഹള്ളിയിൽ കാർ തടാകത്തിലേക്ക് മറിഞ്ഞ് ശ്രീനിവാസപുര സ്വദേശി എസ്. ആദർശാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ചിന്താമണിസ്വദേശി ടി.എൻ. ശരത്, ഹൊസക്കോട്ടെ സ്വദേശികളായ റിയാൻ,ഭരത് എന്നിവരെ…
Read Moreഭാര്യ സഹോദരിയുടെ അറുത്തെടുത്ത തലയുമായി പൊലീസിന് മുൻപാകെ കീഴടങ്ങി യുവാവ്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബസന്തിയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ശനിയാഴ്ച രാവിലെയാണ് സംഭവം. അറുത്തെടുത്ത തലയും, രക്തം പുരണ്ട കത്തിയുമായി ഇയാൾ പൊലീസിൽ കീഴടങ്ങി. സതി മൊണ്ടൽ എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയായ ബിമൽ മൊണ്ടലിനെ ചോദ്യം ചെയ്തു വരികയാണ്. പ്രതിയുടെ മൂത്ത സഹോദരൻ്റെ ഭാര്യയാണ് കൊല്ലപ്പെട്ട യുവതി. വെട്ടിമാറ്റിയ തലയും കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധവും അയാളുടെ കൈവശം ഉണ്ടായിരുന്നു. അതെസമയം കൊലയാളിയുടെ പെരുമാറ്റം സൂചിപ്പിക്കുന്നത് അയാൾ മാനസിക പ്രശ്നങ്ങളുള്ള വ്യക്തിയെന്ന നിലയിലാണെന്നാണ് പൊലീസ് അഭിപ്രായപ്പെടുന്നത്.…
Read Moreകർണാടകയിൽ മെയ് മാസത്തിൽ പെയ്തത് 125 ശതമാനം അധികമഴ
ബെംഗളൂരു : കർണാടകയിൽ മെയ് മാസത്തിൽ പെയ്തത് 125 ശതമാനം അധിക മഴ. പ്രീ മൺസൂൺ മഴയിൽ 150 ശതമാനം വർധനയുണ്ടായി. കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ കർണാടകയിൽ അധിക മഴ കിട്ടിയെന്ന് അദ്ദേഹം പറഞ്ഞു. 108 മി. മീറ്റർ മഴയാണ് ഇക്കാലയളവിൽ ലഭിക്കേണ്ടത്. എന്നാൽ ഈ വർഷം 270 മി. മീറ്റർ മഴ പെയ്തു. സംസ്ഥാനത്തെ 31 ജില്ലകളിലും അധിക മഴ കിട്ടി. 19.2 ലക്ഷം പേരെ…
Read Moreകിടപ്പ് മുറിയിലെ തലയണയ്ക്കടിയിൽ വിഷ സർപ്പം; പരിഭ്രാന്തരായി വീട്ടുകാർ, ഭീതിപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ
നാഗ്പൂർ: മഴക്കാലത്ത് എല്ലാ കാര്യങ്ങളിലും ജാഗ്രത അനിവാര്യമാണ്. തണുപ്പിൽ നിന്ന് രക്ഷ നേടുന്നതിനായി ഒരു പാമ്പ് തലയണയ്ക്ക് അടിയിൽ അഭയം പ്രാപിച്ചാൽ എങ്ങിനിരിക്കും ? സംഭവം നാഗ്പൂരിലെ ഒരു വീട്ടിലാണ്. വീട്ടിലെ കിടപ്പു മുറിയിലെ തലയണയ്ക്ക് അടിയിൽ നിന്നാണ് വിഷപ്പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ കണ്ടതും ദൃശ്യങ്ങൾ പകർത്തി നാട്ടുകാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെയാണ് സംഭവം വൈറലാകുന്നത്. കിടപ്പുമുറിയിലേയ്ക്ക് ഉറങ്ങുന്നതിനായി വന്നപ്പോൾ ശബ്ദം കേട്ട് വീട്ടുകാർ മുറി ഒന്നാകെ പരിശോധിച്ചപ്പോഴാണ് പാമ്പിനെ കാണുന്നത്. പാമ്പിനെ കണ്ടതും, വീട്ടുകാരും, ഒത്തുകൂടിയവരും പരിഭ്രാന്തരാവുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ…
Read Moreസ്കൂള്‍ ബസപകടം; ഒഴിവായത് വന്‍ ദുരന്തം, അന്വേഷണം ആരംഭിച്ച് പൊലീസ്
ബംഗളൂരു: ഗദക് നഗരത്തിലെ ആർ.കെ അണ്ടര്‍ പാസിനടുത്ത് സ്കൂള്‍ ബസ് മറിഞ്ഞു. ശ്രീ പാർശ്വനാഥ് ഇംഗ്ലീഷ് ഹൈ സ്കൂളിലെ ബസാണ് മറിഞ്ഞത്. ആദ്യദിനം കുട്ടികളെ കയറ്റുന്നതിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. എന്നാൽ വന്‍ദുരന്തം ഒഴിവായതിൽ ആശ്വാസമുണ്ടെന്ന് കുട്ടികളും, രക്ഷിതാക്കളും പ്രതികരിച്ചു. ബസ് മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസ് ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതെസമയം സംഭവത്തില്‍ ഗദക് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read Moreമംഗളൂരുവിൽ വീടുകൾക്ക് മേലേ കുന്നിടിഞ്ഞ് വീണ് മൂന്ന് കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം, കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച നിലയിൽ അമ്മ
മംഗളൂരു: ശക്തമായ മഴയിൽ മംഗളൂരുവിൽ രണ്ടിടങ്ങളിലായുണ്ടായ മണ്ണിടിച്ചിലിൽ നാലുപേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ദക്ഷിണകന്നട മഞ്ഞനാടി മൊണ്ടെപ്പഡവിൽ വീടിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് മൂന്ന് പേരാണ് മരിച്ചത്. മൊണ്ടെപ്പഡവിലെ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (50), പേരകുട്ടികളായ ആര്യൻ (3), ആയുഷ് (2) എന്നിവരാണ് മരിച്ചത്. കാന്തപ്പ പൂജാരി, മകൻ സീതാറാം, സീതാറാമിന്റെ ഭാര്യ അശ്വിനി എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച കുട്ടികളുടെ അമ്മയായ അശ്വിനിയുടെ നില ഗുരുതരമാണ്. നാട്ടുകാരും എൻ.ഡി.ആർ.എഫും അഗ്നിരക്ഷാസേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുട്ടികളെ ചേർത്തുപിടിച്ച നിലയിലാണ് അശ്വിനിയെ…
Read Moreകണ്ണിനും, തൊലിക്കും വേണ്ടി മകളെ വിറ്റു; ദക്ഷിണാഫ്രിക്കൻ യുവതിക്കും കാമുകനും ജീവപര്യന്തം തടവ്
ജോഹന്നാസ് ബർഗ്: മകളെ മനുഷ്യക്കടത്ത്കാർക്ക് വിൽപ്പന നടത്തിയ ദക്ഷിണാഫ്രിക്കൻ യുവതിക്കും കാമുകനും ജീവപര്യന്തം തടവ് വിധിച്ച് കോടതി. ആറുവയസുകാരിയായ ജോഷ്ലിൻ സ്മിത്തിനെ കെല്ലി സ്മിത്തും കാമുകനായ ജാക്വിൻ അപ്പോളിസും ചേർന്ന് പാരമ്പര്യ വൈദ്യനാണ് വിൽക്കുകയായിരുന്നു. എട്ട് ആഴ്ച നീണ്ടുനിന്ന വിചാരണക്കൊടുവിൽ രണ്ടുപേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. പ്രതികൾക്ക് പ്രത്യേകിച്ചും കുട്ടിയുടെ അമ്മയ്ക്ക് വിചാരണക്കിടെ ഒരു തരത്തിലുള്ള കുറ്റബോധവും ഇല്ലായിരുന്നെന്നും കോടതി നിരീക്ഷിച്ചു. കുട്ടിയുടെ ശരീര ഭാഗങ്ങൾ ഉപയോഗിക്കാനാണ് വൈദ്യൻ വാങ്ങിയത്. 20,000 ദക്ഷിണാഫ്രിക്കൻ കറൻസി (അതായത് 1,100 ഡോളറിനായിരുന്നു) വിൽപ്പന…
Read Moreപാകിസ്ഥാനിൽ ശക്തമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; പത്ത് മരണം
കറാച്ചി: പാക്കിസ്ഥാൻ – മധ്യ, വടക്കൻ പ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പത്ത് പേർ മരിച്ചതായും 43 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ശക്തമായ കാറ്റിലും ഇടിമിന്നലിലുമായി വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചത്. പാക് അധീന കശ്‍മീരിൽ നാല് സ്ത്രീകളുൾപ്പെടെ അഞ്ച് പേരും, വടക്ക് പടിഞ്ഞാറിലെ ഖൈബർ പഖ്തുൻഖ്വയിൽ മൂന്ന് പേരും പാക് അധീന പഞ്ചാബിൽ രണ്ടുപേർ മരിച്ചതായും ഒരാളെ കാണുന്നില്ലെന്നും പാക്കിസ്ഥാൻ ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. നിലവിൽ മസ്ജിദ് ഉൾപ്പെടെ 12 വീടുകൾ തകർന്നതായി പാക് അധീന കശ്‍മീരിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ഹാറൂൺ റഷീദ് വ്യക്തമാക്കി.…
Read Moreലക്ഷ്യം ജനങ്ങളുടെ സമാധാന ജീവിതം; വെള്ളപ്പൊക്കത്തിന് കാരണമായ ബംഗളുരുവിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കും – ഡി.കെ ശിവകുമാർ
ബംഗളുരു: വെള്ളപ്പൊക്കത്തിന് കാരണമാകുന്ന ബംഗളുരുവിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നിർദേശം നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. പ്രധാനമായും വെള്ളമൊഴുകുന്നതിന് തടസം സൃഷ്ടിക്കുന്ന കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനാണ് നിർദേശം. ദുരന്തനിവാരണ നിയമം അനുസരിച്ചാണ് നിർദേശം നൽകിയിരിക്കുന്നത്. ആരുടെയും വസ്തുക്കൾ നശിപ്പിക്കാനോ നീതിരഹിതമായി പ്രവർത്തിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗളുരുവിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി. മഴവെള്ളം തടസമില്ലാതെ ഒഴുകുന്നതിന് സ്ഥിര സംവിധാനം വേണമെന്നും, അതുകൊണ്ടാണ് ഒഴുക്ക് തടസപ്പെടുത്തുന്ന ഇടങ്ങൾ സന്ദർശിക്കാൻ താൻ നേരിട്ട് ഇറങ്ങിയതെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു. വെള്ളത്തിൻ്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുന്ന…
Read More