ബെംഗളൂരു: സദാചാരഗുണ്ടായിസം കാണിച്ച് ദമ്പതികളിൽ നിന്നും പണം തട്ടിയെടുത്ത പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചു . സമ്പിഗെഹള്ളിയിൽ രാത്രി വീട്ടിലേക്ക് നടക്കുകയായിരുന്ന ദമ്പതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ രണ്ട് കോൺസ്റ്റബിൾമാരെയാണ് പിരിച്ചുവിട്ടത്. സംപിഗെഹള്ളി പോലീസ് സ്റ്റേഷനിലെ രാജേഷ്, നാഗേഷ് തുടങ്ങിയ കോൺസ്റ്റബിൾമാർക്കെതിരെയാണ് നടപടി. ഡിസംബർ 8-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂട്ടുകാരന്റെ പിറന്നാളാഘോഷത്തിന് ശേഷം വീട്ടിലേക്ക് കാൽനടയായി മടങ്ങുകയായിരുന്ന ദമ്പതികളെ ഇവർ ഭീഷണിപ്പെടുത്തുകയായിരുന്നു. കല്യാണം കഴിച്ചതാണോ എന്നും നിങ്ങൾ ഭാര്യയും ഭർത്താവുമാണെന്നതിന് തെളിവ് എവിടെ എന്നും പോലീസുകാർ ചോദിച്ചു. 11 മണിക്ക് ശേഷം ഈ റോഡിലൂടെ…
Read MoreTag: latest news
തമിഴ്നാട്ടിൽ ശക്തമായ മഴ, സ്കൂളുകളും കോളേജുകളും അവധി
ചെന്നൈ: ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തുടർച്ചയായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ തഞ്ചാവൂർ, പുതുക്കോട്ടൈ തുടങ്ങിയ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്നാണ് ഈ ജില്ലകളിൽ ശക്തമായ മഴ തുടരുന്നത്. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ നാഗപട്ടണം, തിരുവാരൂർ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്നലെയും അവധി പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി…
Read Moreനടൻ ബാബുരാജ് അറസ്റ്റിൽ
കൊച്ചി : വഞ്ചനാക്കേസില്‍ നടന്‍ ബാബുരാജ് അറസ്റ്റില്‍. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം അടിമാലി പോലീസ് സ്റ്റേഷനില്‍ ഹാജരയാപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട്ട് പാട്ടത്തിനു നല്‍കി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചോദ്യം ചെയ്യലിന് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ആനവിരട്ടി കമ്പി ലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നല്‍കിയതു സംബന്ധിച്ചാണ് കേസ്.
Read Moreലൈംഗികാരോപണം , സിനിമാ നിർമാതാവ് അറസ്റ്റിൽ
കൊച്ചി: വ്യവസായിയും നിർമാതാവുമായ മാർട്ടിൻ സെബാസ്റ്റ്യൻ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിൽ. തൃശൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. സിനിമയിൽ അവസരവും വിവാഹവാഗ്ദാനവും നൽകി രാജ്യത്തെ പലയിടങ്ങളിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ 15 വർഷമായി വയനാട്, മുംബൈ, തൃശൂർ, ബംഗളൂരു എന്നിവിടങ്ങളിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പരാതിയിൽ പറഞ്ഞു. 80 പവൻ സ്വർണവും 70 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മാർട്ടിൻ സെബാസ്റ്റ്യനെതിരെ പോലീസ് കേസെടുത്തെങ്കിലും ഇയാൾ ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടി.…
Read Moreബൈജൂസിൽ വീണ്ടും കൂട്ട പിരിച്ചു വിടൽ
ബെംഗളൂരു: പ്രമുഖ എഡ്യൂക്കേഷന്‍ ടെക് കമ്പനിയായ ബൈജൂസില്‍ വീണ്ടും കൂട്ട പിരിച്ചു വിടല്‍. ആകെ 1000 ത്തോളം പേരെ പിരിച്ചു വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എഞ്ചിനിയറിംഗ് വിഭാഗത്തില്‍ നിന്നു മാത്രം 15% ത്തോളം ജീവനക്കാരെയാണ് 2 ദിവസത്തിനിടയില്‍ പിരിച്ചു വിട്ടത്. വാട്സ് ആപ് വഴിയും ഗൂഗിള്‍ മീറ്റ് വഴിയുമാണ് പിരിച്ചു വിടല്‍ വിവരം അറിയിച്ചതെന്ന ആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനം ടെക് ജീവനക്കാരില്‍ നിന്നും 30% ത്തോളം പേരെ ബൈജൂസ് പിരിച്ചു വിട്ടിരുന്നു. ഇത്തവണയും അതേ വിഭാഗത്തില്‍ നിന്നാണ് കൂട്ട പിരിച്ചു വിടല്‍. എന്നാല്‍…
Read Moreകോൺക്രീറ്റ് മിക്സർ കാറിന് മുകളിൽ വീണു, അമ്മയും മകളും മരിച്ചു
ബെംഗളൂരു: കോണ്‍ക്രീറ്റ് മിക്‌സര്‍ കാറിന് മുകളിലേക്ക് മറിഞ്ഞ് അമ്മയും മകളും മരിച്ചു. ബെംഗളൂരു ബന്നാര്‍ഘട്ട റോഡിലാണ് സംഭവം. കഗ്ഗലിപുര സ്വദേശികളായ ഗായത്രി കുമാര്‍ (46), മകള്‍ സാമന്ത(16) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ സാമന്തയെ സ്‌കൂളിലാക്കാന്‍ പോകുന്നിതിനിടെ കാറിന് മുകളിലേക്ക് നിയന്ത്രണം വിട്ട് വന്ന ട്രക്ക് മറിയുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്നു ഗായത്രി. ഇരുവരും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചതായി പോലീസ് അറിയിച്ചു. കാറിന്‍റെ എമര്‍ജന്‍സി സിസ്റ്റം വഴി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഗായത്രിയുടെ ഭര്‍ത്താവ് സുനില്‍ കുമാര്‍…
Read Moreകെഎസ്ആർടിസി ബസിനു നേരെ കല്ലേറ്
ബെംഗളൂരു: ഹൊസൂരിനടുത്ത് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ഗജരാജ എസി മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ ഹൊസൂരിനും ഷൂലഗിരിക്കും ഇടയില്‍ വച്ചായിരുന്നു കല്ലേറ്. സംഭവത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. പ്രദേശത്ത് ജെല്ലിക്കെട്ടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ജനക്കൂട്ടം റോഡ് ഉപരോധിക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെ ഇവിടെയെത്തിയ ബസ് രണ്ട് മണിക്കൂറോളം റോഡില്‍ നിര്‍ത്തിയിട്ടു. തുടര്‍ന്ന് ജനക്കൂട്ടം ബസിന് നേരെ കല്ലെറിയുകയാണുണ്ടായത്. കല്ലേറില്‍ ബസിന്‍റെ ചില്ലുകള്‍ തകര്‍ന്നു. 21 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിനുള്ളില്‍ നിലത്തു കിടന്നാണ്…
Read Moreകള്ള ടാക്സികൾ കൂടുന്നു, പരാതിയുമായി ഡ്രൈവർമാർ
ബെംഗളൂരു: കള്ള ടാക്സികള്‍ സമാന്തര സര്‍വീസ് നടത്തുന്നുവെന്ന പരാതിയുമായി ഡ്രൈവര്‍മാര്‍. ഹൊസംഗടി ടൗണിലെ ടാക്സി സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരാണ് പരാതിയുമായി രംഗത്തുവന്നത്. ലോണ്‍ പോലും അടക്കാന്‍ കഴിയാതെ തങ്ങളില്‍ പലരും കടക്കെണിയിലായിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. 14000 രൂപ കര്‍ണാടക സംസ്ഥാനത്തേക്ക് ഓടുന്നതിനുള്ള പെര്‍മിറ്റും 25,000 രൂപ വാര്‍ഷിക ഇന്‍ഷുറന്‍സും 3500 രൂപ ജിപിഎസിനുള്ള ചാര്‍ജായും നല്‍കിയാണ് തങ്ങള്‍ ടാക്സി ഓടിക്കുന്നതെന്ന് ഡ്രൈവര്‍മാര്‍ വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കിടയില്‍ ഒന്നോ രണ്ടോ തവണ ഓട്ടം കിട്ടിയാലായി എന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും കള്ളടാക്‌സികളാണ് തങ്ങളുടെ തൊഴിലിന് ഭീഷണിയായി മാറിയിട്ടുള്ളതെന്നും ഇവര്‍ പറയുന്നു.…
Read Moreനായ്ക്കുട്ടിയെ മോഷ്ടിച്ച വിദ്യാർത്ഥികൾ പിടിയിൽ
ബെംഗളൂരു: നായ്ക്കുട്ടിയെ മോഷ്ടിച്ച കേസില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കര്‍ണാടകയിലെ കര്‍ക്കലയില്‍ നിന്നാണ് പനങ്ങാട് പോലീസ് ഇവരെ പിടികൂടിയത്. കൊച്ചി നെട്ടൂരിലെ പെറ്റ് ഷോപ്പില്‍ നിന്ന് 45 ദിവസം പ്രായമുള്ള പട്ടിക്കുട്ടിയെയാണ് ഇരുവരും മോഷ്ടിച്ചത്. 20,000 രൂപ വിലയുള്ള നായ്ക്കുട്ടിയെ ഹെല്‍മെറ്റില്‍ ഒളിപ്പിച്ചാണ് കടത്തിയത്. നായ്ക്കുട്ടി ശബ്ദമുണ്ടാക്കാതിരുന്നതിനാലാണ് മോഷണം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടാഞ്ഞത്. ഒഴിഞ്ഞു കിടക്കുന്ന കൂട് കണ്ട് സിസിടിവി പരിശോധിച്ചപ്പോഴാണ് രണ്ട് പേര്‍ നായ്ക്കുട്ടിയെ എടുത്ത് ഹെല്‍മെറ്റില്‍ ഒളിപ്പിച്ചു കടത്തുന്നത് അറിഞ്ഞത്. നിഖില്‍, ശ്രേയ എന്നിവരാണ് അന്വേഷണത്തില്‍ പോലീസിന്റെ പിടിയിലായത്. കടയുടമകള്‍ പോലീസില്‍ പരാതി…
Read Moreവീഡിയോ കോൾ സംബന്ധിച്ച തർക്കം അവസാനിച്ചത് കത്തി കുത്തിൽ
ബെംഗളൂരു: വീഡിയോ കോള്‍ സംബന്ധിച്ചുള്ള തര്‍ക്കത്തിനൊടുവില്‍ ഒപ്പം ഉണ്ടായിരുന്ന ആളെ കത്രിക കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ച് 56 – കാരന്‍. രാജേഷ് മിശ്ര എന്ന 49 – കാരനാണ് പരിക്കേറ്റത്. സഹപ്രവര്‍ത്തകനായ വി സുരേഷാണ് രാജേഷിനെ കുത്തിയത്. ഇരുവരും എച്ച്‌എസ്‌ആര്‍ ലേഔട്ട് സെക്ടര്‍ രണ്ടിലെ ഒരു വസ്ത്രക്കടയില്‍ ടെയ്‍ലര്‍ കം സെയില്‍സ്മാന്‍മാരായി ജോലി ചെയ്തുവരികയായിരുന്നു. രാജേഷ് മിശ്രയെ ഭാര്യ വീഡിയോ കോള്‍ ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. രാജേഷിന്‍റെ ഭാര്യയെ കാണണമെന്ന് സുരേഷ് ആവശ്യപ്പെട്ടു. എന്നാല്‍, രാജേഷിന് ഇതിന് താത്പര്യം ഇല്ലായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി.…
Read More