ബെംഗളൂരു: ബംഗളൂരു-തുമകുരു ഹൈവേയിൽ മടവരയിലെ നാദ്ഗീർ കോളേജിന് സമീപമുള്ള ഒരു കേരള ആസ്ഥാന ജ്വല്ലറിയിലെ 60 കാരനായ അക്കൗണ്ടന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈവേകളിൽ ജ്വല്ലറികളെ ലക്ഷ്യമിട്ട് കേരളാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പത്തംഗ സംഘത്തെ ബെംഗളൂരു റൂറൽ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തിൽ നിന്നുള്ള എസ്‌യുവികൾ വാടകയ്‌ക്കെടുക്കുന്ന സംഘം വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റ് മാറ്റി സംസ്ഥാനത്തുടനീളം കൊള്ളയടിക്കുന്നതാണ് പതിവ്. ഇരകളിൽ നിന്ന് ഒരു കോടി രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ വരെ ഇവർ കടത്തിയട്ടുണ്ട്. ദേശീയപാതകളിലെയും ടോൾ പ്ലാസകളിലെയും 250ലധികം സിസിടിവികളുടെ ദൃശ്യങ്ങൾ…
Read MoreTag: Kerala
ബെംഗളൂരുവിൽ നിന്നും കാസർക്കോടേക്ക് വീണ്ടും ലഹരി കടത്ത്
കാസർക്കോട് : ജില്ലയിൽ 202.7 ഗ്രാം എംഡിഎംഎയുമായി ആറുപേര്‍ പോലീസ് പിടിയിലായി. പത്തുലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടികൂടിയത്. കാസര്‍കോട് സ്വദേശികളായ സെമീര്‍, അബ്‌ദുള്‍ നൗഷാദ്, ഷാഫി, ബണ്ട്വാള്‍ സ്വദേശി അബൂബക്കര്‍ സിദ്ദിക്ക് എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. കൈപ്പാട് സ്വദേശി ബി.സി റാഷിദ് , പടന്ന കാവുന്തല സ്വദേശി സി.എച്ച് അബ്‌ദുള്‍ റഹ്‌മാന്‍ എന്നിവരെ ചന്തേര പൊലീസുമാണ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് നാലാംഗ സംഘം ജില്ലയിലേക്ക് മാരക ലഹരിമരുന്നായ എംഡിഎംഎ കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചത്.…
Read Moreസമയം തെറ്റി കേരള ആർ.ടി.സി
ബെംഗളൂരു: വെബ്സൈറ്റിലെ സമയം ശ്രദ്ധിച്ച് കേരള ആർടിസി ബസിൽ ബെംഗളൂരു യാത്രയ്ക്ക് പുറപ്പെടുന്നവർ എത്തിച്ചേരുന്നത് മണിക്കൂറുകൾ വൈകിയെന്നു പരാതി. ഗതാഗതക്കുരുക്കിൽപെട്ട് വൈകുന്നതിനാൽ രാവിലെ 8ന് ശേഷമാണ് തിരുവനന്തപുരം, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള ബസുകൾ മിക്കപ്പോഴും ബെംഗളൂരുവിലെത്തുന്നത്. ജോലിക്കും പഠനത്തിനുമായി പുലർച്ചെ എത്താൻ ലക്ഷ്യമിടുന്നവർക്ക് നഷ്ടപ്പെടുന്നത് ഒരു ദിവസമാണെന്നും തെക്കൻ കേരളത്തിൽ നിന്ന് മൈസൂരു വഴിയുള്ള സർവീസുകളാണ് തുടർച്ചയായി വൈകുന്നതെന്നും യാത്രക്കാർ അഭിപ്രായപ്പെട്ടു. താമരശ്ശേരി ചുരത്തിലെ ഗതാഗതതടസ്സത്തിനു പുറമെ ബന്ദിപ്പൂർ വഴി രാത്രിയാത്രാ നിരോധനമുള്ളതിനാൽ മാനന്തവാടി, കുട്ട, ഗോണിക്കൊപ്പ, മൈസൂരു വഴി അധികദൂരം സഞ്ചരിച്ച്…
Read Moreഅമിത് ഷാ 29 ന് കേരളത്തിൽ
ഡൽഹി : ബി.ജെ.പിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം 29ന് കേരളത്തിലെത്തും. പിന്നാക്ക വിഭാഗങ്ങളെ എന്‍.ഡി.എക്കൊപ്പം ചേര്‍ക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കുകയാണ് ലക്ഷ്യം. പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനം. ഇരു വിഷയങ്ങളിലും സംസ്ഥാന സര്‍ക്കാരിനെതിരായ സമര പ്രഖ്യാപനം ഉണ്ടാകും. എന്നാല്‍ ഇതിനെക്കാളേറെ വരുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയാണ് സന്ദര്‍ശനത്തിന്‍റെ പ്രധാന അജണ്ട. പിന്നാക്ക വിഭാഗങ്ങളെയും ക്രിസ്ത്യന്‍ വിഭാഗത്തെയും കൂടെ നിര്‍ത്താനുള്ള നീക്കങ്ങളാണ് പാര്‍ട്ടി ആലോചിക്കുന്നത്. ഇതിന്‍റെ തുടക്കമാണ് അമിത് ഷാ…
Read Moreതിരുവനന്തപുരം- ബെംഗളൂരു ബസ് തകരാറിൽ ആയി, യാത്രക്കാർ തൃശൂരിൽ കുടുങ്ങി
തൃശൂർ : കെഎസ്‌ആര്‍ടിസി തിരുവനന്തപുരം- ബെംഗളൂരു സ്‌കാനിയ ബസ് തകരാറിലായതിനെ തുടര്‍ന്ന് യാത്രക്കാര്‍ തൃശൂരില്‍ കുടുങ്ങി. സ്‌ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരാണ് ഇന്നലെ രാത്രി മുതല്‍ തൃശൂരില്‍ കുടുങ്ങിയത്. വെള്ളിയാഴ്‌ച പുലര്‍ച്ചെ ബെംഗളൂരുവില്‍ എത്തേണ്ട ബസ് രാവിലെയാണ് തൃശൂരില്‍ നിന്ന് പുറപ്പെടുന്നത്. യാത്രക്കാരുടെ പ്രതിഷേധം ശക്‌തമായതിനെ തുടര്‍ന്ന് അധികൃതര്‍ സ്‌കാനിയക്ക് പകരം എസി ലോ ഫ്‌ളോര്‍ ബസില്‍ യാത്രക്കാരെ കയറ്റി വിടുകയായിരുന്നു. ബസ് തൃശൂരില്‍ എത്തിയപ്പോള്‍ എസി തകരാറിലായതാണ് യാത്ര മുടങ്ങാന്‍ കാരണമായത്. യാത്ര തുടരാന്‍ പുതിയ സ്‌കാനിയ ബസ് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍…
Read More10 ദിവസത്തെ വരുമാനം 61 ലക്ഷം, 100 ബസുകൾ ഉടൻ എത്തും
തിരുവനന്തപുരം : ദീര്‍ഘ ദൂര യാത്രക്കള്‍ക്കായി രൂപീകരിച്ച കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിന്‍റെ പത്ത് ദിവസത്തെ വരുമാനം 61,71,908 രൂപയിലധികം. ഏപ്രിൽ 11 മുതല്‍ ഏപ്രില്‍ 20 വരെ 1,26,818 കിലോമീറ്റര്‍ സര്‍വീസ് നടത്തിയപ്പോഴാണ് ഇത്രയും തുക ടിക്കറ്റ് ഇനത്തില്‍ വരുമാനമായി ലഭിച്ചതയാണ് റിപ്പോർട്ട്. എ.സി സ്ലീപ്പര്‍ ബസില്‍ നിന്നും 28,04,403 രൂപയും, എ.സി സീറ്ററില്‍ നിന്ന് 15,66,415 രൂപയും, നോണ്‍ എ. സി സര്‍വീസില്‍ നിന്ന് 18,01,090 രൂപയുമാണ് വരുമാനം ലഭിച്ചത്. നിലവില്‍ 30 ബസുകളാണ് വിവിധ റൂട്ടുകളിൽ ആയി സര്‍വീസ് നടത്തുന്നത്. എ.സി സ്ലീപ്പര്‍…
Read Moreഎംഡിഎംഎ യുമായി രണ്ടു പേർ പോലീസ് പിടിയിൽ
തൃശൂർ : ബെംഗളൂരുവില്‍ നിന്നും വില്‍പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. തൃശൂര്‍ പുല്ലഴി ഇല്ലിക്കല്‍ വീട്ടില്‍ വിനോദ് , ഒളരി കടവാരം ആദംപുള്ളി വീട്ടില്‍ അഭിരാഗ്, എന്നിവരാണ് വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഒളരിയില്‍ പട്രോളിങ്ങ് നടത്തിയിരുന്ന വെസ്റ്റ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ.സി റോഡില്‍ വച്ച് സംശയാസ്പദമായ രീതിയില്‍ കണ്ട ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് എം.ഡി.എം.എ പിടികൂടാനായത്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ അഭീഷ് ആന്റണി, അനില്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Read Moreകോൺഗ്രസ് അംഗത്വവിതരണം, കർണാടക മുന്നിൽ കേരളം അഞ്ചാമത്
ന്യൂഡൽഹി : കോണ്‍ഗ്രസ് അംഗത്വ വിതരണം സമാപിച്ചപ്പോള്‍ ഡിജിറ്റല്‍ അംഗത്വ വിതരണത്തില്‍ കർണാടക ഒന്നാമതും കേരളം അഞ്ചാം സ്ഥാനത്തും. ഒന്നാം സ്ഥാനത്തുള്ള കര്‍ണാടകയിൽ 70 ലക്ഷമാണ് പുതിയ അംഗങ്ങള്‍. തെലങ്കാന 39 ലക്ഷം, മഹാരാഷ്ട്ര 32 ലക്ഷം, രാജസ്ഥാന്‍ 18 എന്നിങ്ങനെയാണ് രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍. പുതുതായി ആകെ 2.6 കോടി പേര്‍ ഡിജിറ്റല്‍ അംഗത്വം എടുത്തതായി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. കടലാസ് അംഗത്വം വഴി 3 കോടി പേര്‍ അംഗത്വം എടുത്തെന്നാണ് കണക്ക്. ഇതോടെ ലക്ഷ്യമിട്ട…
Read Moreരക്ഷാ ശ്രമത്തിനിടെ യുവാവും മുങ്ങി മരിച്ചു
നാദാപുരം : വിലങ്ങാട് പുഴയിൽ വീണ ബന്ധുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബെംഗളൂരുവിൽ നിന്നെത്തിയ യുവാവും മുങ്ങി മരിച്ചു. ഇന്നലെ ഉച്ചയോടെ ആയിരുന്നു അപകടം. വിലങ്ങാട് ആലപ്പാട്ട് സാബുവിന്റെയും മഞ്ജുവിന്റെയും മകൾ ആഷ്മിൻ, കുവ്വത്തോട് പരേതനായ പേപ്പച്ചന്റെയും മെർലിന്റെയും മകൻ ഹൃദിൻ എന്നിവരാണ് മരിച്ചത്. ഹൃദിൻ ബെംഗളൂരുവിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു. ലീവിന് നാട്ടിൽ എത്തിയപ്പോൾ ആണ് അപകടം. ആഷ്മിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രണ്ടു പേരും പുഴയിലെ കയത്തിലേക്ക് മുങ്ങി പോയത്.
Read Moreകർണാടക ബിജെപി, അഴിമതിയിൽ മുൻപന്തിയിൽ ; പത്മജ വേണുഗോപാൽ
തിരുവനന്തപുരം : കര്‍ണാടക ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ അഴിമതിയില്‍ മറ്റു ബിജെപി സംസ്ഥാന സര്‍ക്കാരുകളെക്കാള്‍ മുന്‍പന്തിയില്‍ ആണെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. താന്റെ ഫേസ്ബുക് പേജിലൂടെയാണ് ഈ കാര്യം പറഞ്ഞത്. കരാറുകാരന്റെ ആത്മഹത്യയെ തുടര്‍ന്ന് മന്ത്രി ഈശ്വരപ്പ രാജി വെച്ച പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു പത്മജ. സന്തോഷ് പാട്ടീല്‍ എന്ന കരാറുകാരന്റെ ആത്മഹത്യയ്ക്ക് കാരണം സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന കൊടിയ അഴിമതിയാണെന്നും അവർ ആരോപിക്കുന്നു. മാത്രമല്ല കേരളത്തില്‍ കഴിഞ്ഞ നിയസഭ തെരഞ്ഞെടുപ്പില്‍ കൊടകരയില്‍ നിന്നും പിടിച്ച ബിജെപിയുടെ കുഴല്‍പണം എത്തിയത് കര്‍ണാടകയില്‍ നിന്നാണെന്നും പത്മജ…
Read More