പ്രളയ സാധ്യത; എൻഡിആർഎഫ് സംഘം കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ മിന്നൽ പ്രളയത്തിന് സാധ്യയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ. ഈ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും മിന്നൽ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നാണ് ജല കമ്മീഷൻ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പ്. പത്തനംതിട്ട കല്ലൂപ്പാറയിലെ മണിമലയാറ്റിലെ ജല നിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണെന്നും മറ്റ് നദികളിലെ ജലനിരപ്പ് ജാഗ്രതയോടുകൂടി നിരീക്ഷിച്ച് വരികയാണെന്നുമാണ് ജല കമ്മീഷൻ അറിയിച്ചത്. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചത്. എറണാകുളം,…

Read More

മഴയിൽ കുതിർന്ന് കേരളം; 24 മണിക്കൂറിനിടെ റെക്കോർഡ് മഴ

തിരുവനന്തപുരം: ഇടവമാസം പിറന്ന ദിവസം തന്നെ ഇടവപ്പാതിക്കു സമാനമായ മഴയിൽ മുങ്ങിക്കുളിച്ച് കേരളം. പതിവിലും ഒരാഴ്ച മുൻപേ കാല വർഷത്തിനു മുൻപുള്ള വേനൽമഴ ശക്തമായതോടെ സംസ്ഥാനമെങ്ങും കനത്ത മഴയിൽ കുതിർന്നു. ഞായറാഴ്ച രാവില എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്തു പെയ്തിറങ്ങിയത് മേയ് മാസത്തിലെ തന്നെ റെക്കോർഡ് മഴയാണ്. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ഏറ്റവും ശക്തമായ മഴ രേഖപ്പെടുത്തിയത്; 200 മില്ലീമീറ്റർ (20 സെന്റീമീറ്റർ).   _മറ്റിടങ്ങളിലെ കനത്ത മഴയുടെ കണക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി) രേഖപ്പെടുത്തിയത് ഇങ്ങനെ_ (സെന്റീമീറ്ററിൽ): ആലുവ 19,…

Read More

ബെംഗളൂരുവിൽ കൊല്ലപ്പെട്ട യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

കോഴിക്കോട്: കർണാടകയിലെ മാണ്ഡ്യയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്. കൂട്ടുകാരുടെ മൊഴി പ്രകാരം ട്രെയിൻ തട്ടിയാണ് ജംഷീദ് കൊല്ലപ്പെട്ടത് എന്ന് വിശ്വാസയോഗ്യമല്ലെന്നും ട്രെയിൻ തട്ടിയതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹത്തിൽ ഇല്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്. കൂടാതെ ജംഷീദിന്റെ ഫോൺ നഷ്ടപെട്ടതിലും ദുരൂഹതയുണ്ടെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഒമാനിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ജംഷിദ് കഴിഞ്ഞ ശനിയാഴ്ച്ചയാണ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം ബെംഗളൂരുവിലേക്ക് യാത്രപോയത്. ചൊവ്വാഴ്ച മടങ്ങും വഴി രാത്രിയിൽ മാണ്ഡ്യയിൽ റെയിവെ ട്രാക്കിന് സമീപം കാർ…

Read More

കേരളത്തിൽ മഴ കനക്കുന്നു; എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ സജ്ജമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ശക്തി പ്രാപിക്കുന്ന കാറ്റും ആന്ധ്രാതീരത്തെ അന്തരീക്ഷ ചുഴിയുമാണ് മഴ കനക്കാനുള്ള കാരണം. കൊല്ലം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ ഇന്നലെ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. ഇത്പ്രകാരം ജില്ലാ താലൂക്ക് അടിസ്ഥാനത്തിൽ മുഴുവൻ സമയവും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലും കൺട്രോൾ റൂമുകൾ ഉണ്ടാകും. അടിയന്തിര സാഹചര്യം നേരിടാൻ തയ്യാറായിരിക്കണമെന്ന് പൊലീസിനും പ്രത്യേക നിർദേശമുണ്ട്. എല്ലായിടങ്ങളിലും സുരക്ഷാ ഉപകരണങ്ങൾ സജ്ജമാക്കണം. ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും…

Read More

തൃശൂര്‍ പൂരം വെടിക്കെട്ട്: വീണ്ടും മാറ്റി

തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. മഴ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വെടിക്കെട്ട് മാറ്റിവച്ചത്. മഴ തുടരുന്നതിനാൽ വെടിക്കെട്ട് നടത്താനാവില്ലെന്ന് ദേവസ്വങ്ങൾ അറിയിച്ചു. ഇന്ന് വൈകീട്ട് 6.30 നാണ് വെടിക്കെട്ട് നടത്താന്‍ ഇന്നലെ ധാരണയായിരുന്നത്. ഇനി എന്നാണ് വെടിക്കെട്ട് നടത്തുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കാലാവസ്ഥ അനുകൂലമായ ദിവസം വെടിക്കെട്ട് വീണ്ടും നടത്തും. ഇത് മൂന്നാം തവണയാണ് തൃശൂർ പൂരം വെടിക്കെട്ട് മാറ്റി വയ്ക്കുന്നത്.

Read More

ആകാശം തെളിഞ്ഞാല്‍ ഇന്ന് തൃശൂർ പൂരം വെടിക്കെട്ട്

തൃശൂർ: കാലാവസ്ഥ അനുകൂലമായാല്‍ ഇന്ന് തൃശൂർ പൂരം വെടിക്കെട്ട് നടത്തും. തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടത്താന്‍ ഇന്നലെ ധാരണയായി. കനത്ത മഴയെത്തുടര്‍ന്നാണ് 11 ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റിവച്ചത്. ഇന്നലെ വൈകിട്ട് തൃശ്ശൂരില്‍ മഴ പെയ്യാതിരുന്നതോടെയാണ് ഇന്ന് 6.30ന് വെടിക്കെട്ട് നടത്താൻ ആലോചിക്കുന്നത്. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.  

Read More

മലയാളിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കൊല്ലം പാരപിള്ളി മാങ്കൂട്ടത്തിൽ എൻ ബാബുവിനെ (64) ബെംഗളൂരു രാംപുരയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഭാര്യയും മകളും നാട്ടിലയത്തിനാൽ ബാബു വീട്ടിൽ തനിച്ചായിരുന്നു. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പോലീസ് റിപ്പോർട്ട്. നിലവിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഈസ്റ്റ്‌ പോയിന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് കൽപള്ളി ശമശാനത്തിൽ 12:00 മണിക്ക് നടക്കും.

Read More

ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് പോയ യുവാവിന്റെ മൃതദേഹം കൊക്കയിൽ

പത്തനംതിട്ട: ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ യുവാവിന്റെ മൃതദേഹം കൊക്കയില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. കുളനട പുന്തല കോളശേരില്‍ അനീഷ് കുമാർ എന്ന സജിയുടെ മൃതദേഹമാണ് വെട്ടിപ്പീടിക-കൊഴുവല്ലൂര്‍ റോഡില്‍ 14 അടി താഴ്ചയുള്ള കൊക്കയില്‍ നിന്നും കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് മൃതദേഹം കണ്ടത്.മൃതദേഹത്തിന് ഒരാഴ്ചയ്ക്ക് മേല്‍ പഴക്കമുണ്ട്. ജീര്‍ണിച്ച്‌ തുടങ്ങിയതിനാല്‍ മരിച്ചയാളെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. മൃതദേഹത്തിന് സമീപമുണ്ടായിരുന്ന ബാഗാണ് ആളെ തിരിച്ചറിയാന്‍ ഇടയാക്കിയത്. ഏറെ കാലമായി കുവൈറ്റിലും, സൗദിയിലും ആയിരുന്നു അനീഷ് കുമാര്‍. ഒരു മാസം മുന്‍പാണ് ബെംഗളൂരു വിലുള്ള സുഹൃത്തിന്റെ…

Read More

കേരളത്തിൽ തക്കാളിപ്പനി; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി

ബെംഗളൂരു∙ കേരളത്തിൽ തക്കാളിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അതിർത്തിയിൽ സംസ്ഥാനാന്തര യാത്രക്കാരെ നിരീക്ഷിക്കാൻ നിർദേശം നൽകി. മംഗളൂരു, ഉഡുപ്പി, കുടക്, ചാമരാജ്നഗർ, മൈസൂരു എന്നിവിടങ്ങളിലെ അതിർത്തി ചെക്പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കാനാണ് ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ നിർദേശം നൽകിയട്ടുള്ളത്. ആര്യങ്കാവ്, അഞ്ചൽ, നെടുവത്തൂർ തുടങ്ങിയ ഇടങ്ങളിലാണ് തക്കാളിപ്പനി കണ്ടെത്തിയത്. എന്നാൽ തക്കാളിപ്പനിയ്ക്ക് കോവിഡുമായി ബന്ധമില്ലെന്നും എന്നാൽ, ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കൂടാതെ കുട്ടികളുടെ ദേഹത്തും മറ്റും ചുവന്നു തുടുത്ത പാടുകളുണ്ടായാൽ ഉടനടി ജില്ലാ ആരോഗ്യ അധികൃതരെ വിവരമറിയിക്കണമെന്നും അദ്ദേഹം നിർദേശിച്ചു

Read More

മലയാളി യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

ബെംഗളൂരു: മലയാളി യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൂരാച്ചുണ്ട് വിളിക്കാം കുഴിയിൽ മുഹമ്മദിന്റെ മകൻ ജംഷീദ് ആണ് മരിച്ചത്. മാണ്ഡ്യ മദ്ദൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽ പാലത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഒമാനിലായിരുന്ന ജംഷീദ് ഒന്നരമാസം മുൻപായിരുന്നു നാട്ടിലെത്തിയത്. പുതിയതായി തുടങ്ങുന്ന ബിഐൻസ് ആവശ്യത്തിനായി സുഹൃത്തുക്കളുമായി റിയാസ് ഷെബിൻഷ എന്നിവരോടൊപ്പം ഞായറാഴ്ചയാണ് ജംഷീദ് ബെംഗളൂരുവിൽ എത്തിയത്. തിങ്കളാഴ്ച രാത്രി കാറിൽ നാട്ടിലേക്കമടങ്ങുമ്പോൾ യാത്രയ്ക്കിടെ ഉറങ്ങാൻ വേണ്ടിയാണ് കാർ മദ്ദൂരിൽ നിർത്തിയിട്ടതെന്നും എന്നാൽ ഇരുവരും ഉറക്കമുണർന്നപ്പോളാണ് ജംഷീദിനെ കാണാനില്ല എന്ന മനസിലാക്കിയതെന്നും…

Read More
Click Here to Follow Us