മലപ്പുറം: ഒറ്റമൂലി രഹസ്യം തട്ടിയെടുക്കാന്‍ പാരമ്പര്യ വൈദ്യനെ ഒരു വര്‍ഷത്തിലേറെ തടവില്‍ പാര്‍പ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് പോലീസ്. മൃതദേഹം വെട്ടിമുറിച്ചത് ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ചെന്നാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ഒറ്റമൂലി രഹസ്യത്തിന് വേണ്ടി വൈദ്യന്‍ ഷാബ ഷെരീഫിനെ മര്‍ദിക്കുന്ന ദൃശ്യങ്ങളും അന്വേഷണത്തിൽ പോലീസിന് ലഭിച്ചു. ദൃശ്യങ്ങളില്‍ നിന്നും കൊല്ലപ്പെട്ട ഷാബ ഷെരീഫിനെ മൈസൂരിലെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. 2019 ലാണ് മൈസൂര്‍ സ്വദേശിയായ വൈദ്യന്‍ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂര്‍ കൈപ്പഞ്ചേരി സ്വദേശി ഷൈബിന്‍ അഷ്‌റഫിന്റെ നേതൃത്വത്തിലെ…
Read MoreTag: Kerala
ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് ലഹരി കടത്ത്, രണ്ട് യുവാക്കൾ പിടിയിൽ
പുനലൂർ : മാരക മയക്കുമരുന്നും കഞ്ചാവു കാറില്‍ കടത്താൻ ഉള്ള ശ്രമത്തിനിടെ രണ്ട് യുവാക്കളെ പോലീസ് പിടികൂടി. ആര്യങ്കാവ് എക്സൈസ് ചെക് പോസ്റ്റ് സംഘമാണ് ഇവരെ പിടികൂടിയത്. തിരുവനന്തപുരം വള്ളക്കടവ് സുലൈമാന്‍ സ്ട്രീറ്റില്‍ ഷാജു (23), അല്അമീന് (22)എന്നിവരാണ് പോലീസ് പിടിയിലായത്. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് തമിഴ്നാട് വഴി തിരുവനന്തപുരത്തേക്ക് സിഫ്റ്റ് കാറിലാണ് സംഘം എത്തിയത്. 0.64 ഗ്രാം എം .ഡി.എം .എ മയക്കുമരുന്നും 90 ഗ്രാം കഞ്ചാവും കാറില്‍ നിന്ന് പോലീസ് കണ്ടെടുത്തു. സി.ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു…
Read Moreഅടുത്ത 24 മണിക്കൂർ ജാഗ്രത നിർദേശം, അസാനി തീവ്രമാവും
തിരുവനന്തപുരം : അസാനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കര തൊടാന്‍ സാധ്യത കുറവാണ്. അസാനി ചുഴലിക്കാറ്റിന്റെ സഞ്ചാരപാത കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാലും സംസ്‌ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യതയുള്ളതായി പറയുന്നു. ഇടിമിന്നലോടും ശക്‌തമായ കാറ്റോടും കൂടിയ മഴക്കാണ് സാധ്യത. കിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും. മറ്റെന്നാളോടെ മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും മഴ ശക്‌തി പ്രാപിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ മല്‍സ്യ ബന്ധനത്തിന് പോയവര്‍ സുരക്ഷിത തീരങ്ങളിലേക്ക് മാറണമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം…
Read Moreതൃശൂർ പൂരം, സാമ്പിൾ വെടിക്കെട്ട് ഇന്ന് രാത്രി
തൃശൂർ : തൃശൂര്‍ പൂരത്തിന്‍റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് നടക്കും. രാത്രി 7 മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരി കൊളുത്തും. അതിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. വൈകുന്നേരം 4 മണിയോടെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. പൂരം പ്രമാണിച്ച് മിക്ക ട്രെയിനുകള്‍ക്കും പൂങ്കുന്നം സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയ പ്രദര്‍ശനം രാവിലെ തുടങ്ങും. പൂരത്തില്‍ ആനകളുടെ ചമയങ്ങളും കുടമാറ്റത്തിനുള്ള കുടകളും പ്രദര്‍ശനത്തിനുണ്ടാകും. തിരുവമ്പാടിയുടെ ചമയ പ്രദര്‍ശനം റവന്യൂ മന്ത്രി കെ രാജന്‍ ഉദ് ഘാടനം…
Read More200 കിലോ പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ
വടകര : കര്‍ണാടകയില്‍നിന്നും കടത്തിക്കൊണ്ടുവരികയായിരുന്ന 200 കിലോ പുകയില ഉല്‍പന്നങ്ങളുമായി ഒരാളെ എക്സൈസ് പിടികൂടി. വടകര മേമുണ്ട ചല്ലിവയല്‍ സ്വദേശി പുതിയോട്ടില്‍ അഷ്റഫ് എന്ന റഫീക്കിനെയാണ് എക്സൈസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയോടെ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ചാക്കില്‍ സൂക്ഷിച്ചനിലയില്‍ 30,000 പാക്കറ്റ് ഹാന്‍സ് പിടികൂടിയത്. കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പുകയില ഉല്‍പന്നങ്ങള്‍ വിതരണംചെയ്യുന്ന പ്രധാന കണ്ണിയാണ് പിടിയിലായതെന്ന് എക്സൈസ് പറഞ്ഞു. നേരത്തേയും പുകയില ഉല്‍പന്നങ്ങളുമായി പിടിയിലായ…
Read Moreതൊട്ടാൽ പൊള്ളും തക്കാളി
പാലക്കാട് : തമിഴ്‌നാട്ടില്‍ കനത്ത വെയിലും കര്‍ണാടകയില്‍ വേനല്‍ മഴയിലും വലിയതോതില്‍ കൃഷിനാശം സംഭവിച്ചതാണ് തക്കാളി വിപണിയ്ക്ക് തിരിച്ചടിയായത്. ഇതിനൊപ്പം ഇന്ധന വിലവര്‍ദ്ധനവും തക്കാളിവില ഉയരാന്‍ കാരണമായി. വരും ദിവസങ്ങളില്‍ വില ഇനിയും ഉയരാനാണ് സാദ്ധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. കല്യാണ സീസണായതിനാല്‍ തക്കാളിക്ക് ആവശ്യക്കാരും ഏറെയാണ്. കഴിഞ്ഞ ഡിസംബറില്‍ തക്കാളി 125 രൂപയിൽ എത്തി റെക്കോഡിട്ടിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുകയും ആന്ധ്രപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും തക്കാളി എത്തിച്ചാണ് വില നിയന്ത്രിച്ചത്. മൈസൂരില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് തക്കാളി കൊണ്ടുവരുന്നത്. വേനല്‍മഴ…
Read Moreകർണാടകയിലെ മുസ്ലിമിനു കേരളത്തിലെ സംവരണത്തിന് അർഹതയില്ല ; സുപ്രീംകോടതി
ന്യൂഡൽഹി : കേരളത്തില്‍ മുസ്ലിം വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളിലേക്ക് ഇതര സംസ്ഥാനങ്ങളിലെ മുസ്ലിംകള്ക്ക് അര്‍ഹത ഉണ്ടായിരിക്കില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. താമസിക്കുന്ന സംസ്ഥാനത്തെ സംവരണ സര്‍ട്ടിഫിക്കറ്റുകൊണ്ട് മറ്റൊരു സംസ്‌ഥാനത്ത് സംവരണം ലഭിക്കില്ലെന്ന കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. സംവരണം ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങള്‍ അനുസരിച്ചാണ് നിശ്ചയിക്കുന്നതെന്നും ജസ്റ്റീസുമാരായ അജയ് രസ്തോഗി, സി.ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഐടി വിഭാഗത്തില്‍ കര്‍ണാടക സ്വദേശിയായ ബി. മുഹമ്മദ് ഇസ്മയിലിനെ നിയമിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. സംവരണം ചെയ്യപ്പെട്ടിരുന്ന തസ്തികയിലേക്ക്…
Read Moreകഞ്ചാവ് കടത്തുകാരുടെ താവളമായി വയനാട്
വയനാട് : കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയെന്ന നിലക്ക് വയനാട് മയക്കുമരുന്ന് കടത്തുകാരുടെ ഇഷ്ടത്താവളമായി മാറുകയാണ്. ഈ സംസ്ഥാനങ്ങളില്‍ നിന്ന് കടത്തുന്ന കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനായി കടത്തു സംഘങ്ങള്‍ തമ്പടിക്കുന്നത് വയനാട് ആണ്. ഏറ്റവുമൊടുവില്‍ ഒന്നര കിലോക്കടുത്ത് കഞ്ചാവുമായി കാര്‍ യാത്രക്കാരനായ യുവാവ് അറസ്റ്റിലായിരിക്കുകയാണ്. ബൈക്കും കാറും മുതല്‍ ചരക്കുവാഹനങ്ങള്‍ വരെ മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുകയാണ് ലഹരി മാഫിയ. മുണ്ടേരി, മണിയന്‍കോട് ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന 1.250 കിലോഗ്രാം കഞ്ചാവുമായി യുവാവ്…
Read Moreഇന്ന് അർധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്ക്
തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി പണിമുടക്ക്. ശമ്പളപ്രതിസന്ധിയില്‍ ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളി സംഘടനകള്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. മൂന്ന് അംഗീകൃത യൂണിയനുകളുമായാണ് മന്ത്രി ചര്‍ച്ച നടത്തിയത്. ശമ്പള വിതരണം വൈകുന്ന സാഹചര്യത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകള്‍ അറിയിച്ചു. ചര്‍ച്ചയില്‍ പങ്കെടുക്കുമെങ്കിലും എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പള വിതരണം പൂര്‍ത്തിയാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് യൂണിയനുകള്‍ മന്ത്രിയെ അറിയിച്ചു. ഏപ്രില്‍ മാസത്തെ ശമ്പളം നല്‍കാനായി സര്‍ക്കാരില്‍ നിന്ന് 65…
Read Moreതുല്യ വേതനത്തെ എതിര്‍ത്ത് അമ്മ
സിനിമ മേഖലയില്‍ സ്ത്രീക്കും പുരുഷനും തുല്യ വേതനം എന്ന നിര്‍ദേശം എതിര്‍ത്ത് അമ്മ. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സിനിമാ സംഘടനകളുടെ യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശത്തോടാണ് അമ്മ എതിര്‍പ്പ് അറിയിച്ചത്. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് അമ്മ ട്രഷറര്‍ സിദ്ദിഖ് പറഞ്ഞു. സര്‍ക്കാരാണ് റിപ്പോര്‍ട്ട് പുറത്തുവിടേണ്ടത്. സര്‍ക്കാരിന്റെ തീരുമാനത്തെ അമ്മ ഒരിക്കലും ചോദ്യം ചെയ്യില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതിലെ കണ്ടെത്തലുകളും പുറത്തുവിടുന്നതില്‍…
Read More