കാസര്‍ഗോഡ്: ജില്ലയില്‍ ജാഗ്രതാ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്.നിലവില്‍ ചികിത്സയിലുള്ള മറ്റ് കുട്ടികള്‍ക്കും സമാന ലക്ഷണങ്ങളായതിനാല്‍ കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. അതിനിടെ ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവരുടെ എണ്ണം 57 ആയി. വയറിളക്കം, പനി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. രോഗബാധ സ്ഥിരീകരിച്ച നാല് കുട്ടികള്‍ക്ക് അനുഭവപ്പെട്ട സമാന ലക്ഷണങ്ങള്‍ തന്നെയാണ് നിലവില്‍ ചികിത്സയിലുള്ളവര്‍ക്കുമുള്ളത്. അതിനാല്‍ കൂടുതല്‍ പേരില്‍ ഷിഗെല്ല സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ആശുപത്രികളിലായി…
Read MoreTag: Kerala
തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും
തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്ബാടിയിലും പാറമേക്കാവിലും 8 ഘടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം.ഇനി പൂര നഗരിക്ക് ആഘോഷത്തിന്‍റെ നാളുകളാണ്. 10, 11 തിയതികളിലാണ് പൂരം. 15 ലക്ഷത്തോളം പേരെയാണ് ഇത്തവണ പൂര നഗരി പ്രതീക്ഷിക്കുന്നത്. ഇനി തൃശൂരില്‍ എത്തുന്നവരുടെ കണ്ണിലും കാതിലും പൂരത്തിന്‍റെ താളവും വര്‍ണവുമായിരിക്കും. രാവിലെ 9 നും 10.30നും ഇടയില്‍ പാറമേക്കാവ് ക്ഷേത്രത്തിലും 10.30- 10.50നും ഇടയില്‍ തിരുവമ്ബാടി ക്ഷേത്രത്തിലും ഉത്സവത്തിന് കൊടിയേറും. എട്ടാം തിയതിയാണ് സാമ്ബിള്‍ വെടിക്കെട്ട്. 9ന് പൂര വിളംബരം. 10ന് പുലര്‍ച്ചെ ഘടക പൂരങ്ങളുടെ വരവോടെ തേക്കിന്‍കാട്…
Read Moreകർണാടക സ്വദേശി ഉൾപ്പെടെ 3 പേർ മുങ്ങി മരിച്ചു
കാസർക്കോട് : പുഴയിൽ കുളിക്കാൻ ഇറങ്ങിയ ദമ്പതികൾ അടക്കം മൂന്നു പേർ മുങ്ങി മരിച്ചു. കുണ്ടംകുഴി ഗദ്ധേമൂല സ്വദേശി ചന്ദ്രാജിയുടെ മകന്‍ നിധിന്‍ (38) ഭാര്യ കര്‍ണാടക സ്വദേശിനി ദീക്ഷ (30 ), ഇവരുടെ ബന്ധു മനീഷ് ( 15) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് കുണ്ടംകുഴി തോണികടവ് ചൊട്ടയില്‍ അപകടമുണ്ടായത്. ബന്ധുക്കളുമായി പുഴ കാണാനെത്തിയതായിരുന്നു നിധിനും കുടുംബവും. പുഴയില്‍ കുളിക്കാനിറങ്ങിയ ദീക്ഷ ചുഴിയില്‍ അകപ്പെട്ടതോടെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഭര്‍ത്താവ് നിധിനും ചുഴിയില്‍ അകപ്പെട്ടത്. തുടര്‍ന്ന് മനീഷും രക്ഷപ്പെടുത്താനിറങ്ങുകയായിരുന്നു. മുളിയാര്‍ ബേഡഡുക്ക…
Read Moreമരച്ചീനിയിൽ നിന്നും വൈദ്യുതി, പരീക്ഷണം വിജയം കണ്ടു
തിരുവനന്തപുരം: മരച്ചീനി ഇലയില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാനുളള ശ്രമങ്ങളുടെ പരീക്ഷണങ്ങള്‍ വിജയം കണ്ടു. കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് കീഴിലുള്ള തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവര്‍ഗ്ഗ ഗവേഷണ കേന്ദ്രമാണ് രാജ്യത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരമാകുന്ന നിര്‍ണായക പരീക്ഷണങ്ങള്‍ നടത്തിയത്. സി.ടി.സി.ആര്‍.ഐ.യിലെ പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റായ ഡോ. സിഎ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരീക്ഷണങ്ങള്‍ക്ക് ചുക്കാൻ പിടിച്ചത്. ഊര്‍ജ്ജ പ്രതിസന്ധിയെ കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നതിനിടെയാണ്, മരച്ചീനി ഇലയില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാമെന്ന ആശയം പ്രതീക്ഷയുടെ വെളിച്ചമാകുന്നത്. ഈ കണ്ടുപിടിത്തം പാരമ്പര്യേതര ഊര്‍ജ്ജ മാര്‍ഗ്ഗങ്ങള്‍ക്കായുള്ള ഇന്ത്യയുടെ ചുവടുവെയ്പ്പിന് പുതു ഊര്‍ജ്ജം…
Read Moreകർണാടക സ്വദേശിയെ റിസോർട്ടിൽ പീഡിപ്പിച്ച കേസിൽ റിസോർട്ട് ഉടമകൾ അറസ്റ്റിൽ
അമ്പലവയൽ : കർണാടക സ്വദേശിയെ റിസോർട്ടിൽ എത്തിച്ച് കൂട്ടം ചേർന്ന് പീഡിപ്പിച്ച കേസിൽ അന്വേഷണം പുരോഗമിക്കുന്നു. പീഡനത്തിന് ശേഷം കടന്നു കളഞ്ഞ വയനാട് ഇന്ത്യൻ ഹോളിഡേ റിസോർട്ട് നടത്തിപ്പുകാർ പോലീസ് പിടിയിൽ ആയി. എന്‍.എം. വിജയന്‍, ബത്തേരി കട്ടയാട് സ്വദേശി എ.ആര്‍.ക്ഷിതിന്‍, പുല്‍പള്ളി സ്വദേശി ജോജോ കുര്യാക്കോസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി. മനുഷ്യക്കടത്ത്, അനാശാസ്യകേന്ദ്രം നടത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. റിസോര്‍ട്ടില്‍ മുഖംമൂടി ധരിച്ചെത്തിയ 8 പേരില്‍ 4 പേരാണ് യുവതിയെ പീഡിപ്പിച്ചത്. ഡിവൈഎസ്പി കെ.കെ. അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തിലാണ്…
Read Moreപി സി ജോർജ് പോലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പി സി ജോർജിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഫോർട്ട് പൊലീസ് സ്റ്റേഷൻ എസ് പിയുടെ നേത്വത്തിലാണ് കസ്റ്റഡിയിൽ എടുത്തത്. ഈരാറ്റുപേട്ടയിലെ അദ്ദേഹത്തിന്റെ വീട്ടിൽ പുലർച്ചെയാണ് എത്തി കസ്റ്റഡിയിലെടുത്തത്. അതേസമയം പൊലീസ് വണ്ടിയിൽ കയറാൻ പി സി ജോർജ് തയാാറായില്ല. പി സി ജോർജ് സ്വന്തം വാഹനത്തിലാണ് ഫോർട്ട് സ്റ്റേഷനിലേക്ക് വരുന്നത്. അതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തും മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ മുൻ എംഎൽഎ പി സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് കേസ്. തിരുവനന്തപുരം ഫോർട്ട് പൊലീസ്…
Read Moreകോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കി; അറവുകാരന്‍ അറസ്റ്റില്‍
കോഴിക്കോട്: കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കിയ സംഭവത്തില്‍ കോഴിക്കടക്കാരന്‍ അറസ്റ്റില്‍. പൊറശാല കൊല്ലങ്കോട് കണ്ണനാകത്ത് പ്രവര്‍ത്തിക്കുന്ന കടയിലെ അറവുകാരന്‍ അയിര കുഴിവിളാകം പുത്തന്‍വീട്ടില്‍ മനു(36) ആണ് അറസ്റ്റിലായത് ജീവനോടെ കോഴിയെ തൊലിയുരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി. ഇറച്ചി വാങ്ങാന്‍ വന്ന യുവാവാണ് ക്രൂര രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. സാധാരണ തല അറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് കോഴിയുടെ തൊലിയുരിച്ച് കഷണങ്ങളാക്കുന്നത്. എന്നാല്‍ ക്യാമറയില്‍ നോക്കി ചിരിച്ചുകൊണ്ട് ക്രൂരത ചെയ്യുന്ന മനുവിനെയാണ് വിഡിയോയില്‍ കാണാൻ സാധിച്ചത്. തൊലിയുരിച്ച് കാലും ചിറകും അറുത്ത് മാറ്റിയ…
Read Moreകർണാടകയെ നിലംപരിശാക്കി കേരളം
മലപ്പുറം : ഇന്ന് മലപ്പുറം മഞ്ചേരിയിൽ നടന്ന സന്തോഷ് ട്രോഫി സെമി ഫൈനലിൽ കേരളത്തിന് വിജയം. മൂന്നിനെതിരെ ഏഴു ഗോളിനാണ് കേരളത്തിന്റെ ജയം. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം സൂപ്പർ സബ് ആയി വന്നു ഹാട്രിക് അടക്കം 5 ഗോളുകൾ നേടിയ ജെസിന്റെ മികവിലായിരുന്നു കേരളത്തിന്റെ ജയം.
Read Moreഅടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശമുള്ളതിനാല്‍ പൊതുജനങ്ങള്‍ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെ തുറസായ സ്ഥലങ്ങളില്‍ പോകരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read Moreമാരക ലഹരി മരുന്നുമായി രണ്ടു പേർ പോലീസ് പിടിയിൽ
മലപ്പുറം : ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച മാരക ലഹരി മരുന്നായ എംഡിഎംഎ മലപ്പുറത്തു നിന്നും പോലീസ് പിടിച്ചെടുത്തു. 780 ഗ്രാം എംഡിഎംഎയുമായാണ് രണ്ടു പേര്‍ പിടിയിലായി. മലപ്പുറം വേങ്ങര സ്വദേശികളായ പറമ്പത്ത് ഫഹദ്, കരിക്കണ്ടിയില്‍ മുഹമ്മദ് അഷറഫ് എന്നിവരാണ് പോലീസ് പിടിയിലായത്. ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും വേങ്ങര പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. രാജ്യാന്തര വിപണിയില്‍ ഒന്നരക്കോടിയോളം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്നെന്ന് പോലീസ് അറിയിച്ചു. സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പെട്ട ക്രിസ്റ്റല്‍ എംഡിഎംഎയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.
Read More