സന്തോഷ്‌ ട്രോഫി ആദ്യ സെമി ഫൈനൽ ഇന്ന്, കേരളം കർണാടകയെ നേരിടും

മലപ്പുറം : 75ാമത് സന്തോഷ് ട്രോഫി ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി 8.30 ന് ആതിഥേയരായ കേരളം അയല്‍ക്കാരായ കര്‍ണാടകയെ നേരിടും. ബംഗാളും പഞ്ചാബും ഉള്‍പ്പെട്ട ഗ്രൂപ് എയില്‍ അപരാജിതരായി മൂന്ന് ജയവും ഒരു സമനിലയും നേടി 10 പോയന്‍റോടെ ഒന്നാമതെത്തിയവരാണ് കേരളം. രണ്ട് ജയവും ഓരോ സമനിലയും തോല്‍വിയുമായി ഗ്രൂപ് ബിയില്‍ രണ്ടാം സ്ഥാനക്കാരായി ഏഴ് പോയന്‍റോടെ കര്‍ണാടകയും സെമിയിലെത്തി. രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ മുന്‍ ജേതാക്കളായ ബംഗാളും മണിപ്പൂരും നാളെ ഏറ്റുമുട്ടും.…

Read More

കേരളത്തിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തിലെ പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി. മാസ്ക് ധരിച്ചില്ലെങ്കിൽ ഇനിമുതൽ പിഴ ഈടാക്കും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.

Read More

മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ വാട്സ്ആപ്പ്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ വാട്സ്ആപ്പ് പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പ് നടത്തി. പിന്നില്‍ പ്രവർത്തിച്ച ത് ഉത്തരേന്ത്യന്‍ സംഘമെന്ന് പൊലീസ് നിഗമനം. പണമാവശ്യപ്പെട്ടവര്‍ കൈമാറിയ അക്കൗണ്ട് നമ്പറുകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയത്. സന്ദേശം അയച്ച ഫോണിന്റെ ഐപി മേല്‍വിലാസം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് വാട്‌സ്‌ആപ്പ് അധികൃതരെ സമീപിച്ചു. മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ വാട്‌സ്‌ആപ്പ് പ്രൊഫൈലുണ്ടാക്കി ആളുകളില്‍ നിന്ന് പണം തട്ടുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയുടെ ഫോണ്‍നമ്പര്‍ ഹാക്ക് ചെയ്താണ് സംഘം തട്ടിപ്പ് നടത്തിയത്. സ്പീക്കര്‍ എംബി രാജേഷ്, ഡിജിപി അനില്‍…

Read More

സന്തോഷ്‌ ട്രോഫി, കേരളത്തിന്റെ എതിരാളി കർണാടക

ബെംഗളൂരു: സന്തോഷ് ട്രോഫിയുടെ ഇത്തവണത്തെ ആദ്യ സെമിഫൈനലില്‍ കേരളം കര്‍ണാടകയുമായി ഏറ്റുമുട്ടും. നിര്‍ണായക മത്സരത്തില്‍ ഗുജറാത്തിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെയാണ് കര്‍ണാടക സെമിഫൈനലില്‍ എത്തിയത്. ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിലായിരുന്നു കര്‍ണാടകയുടെ സെമി പ്രവേശനം. വൈകുന്നേരം 4 മണിക്ക് നടന്ന ആദ്യ മത്സരത്തില്‍ സര്‍വീസസ് ഒഡീഷയെ പരാജയപ്പെടുത്തിയതാണ് കര്‍ണാടകയ്ക്ക് അനുകൂല ഘടകമായി മാറിയത്.നാലു മത്സരങ്ങള്‍ വീതം കളിച്ച കര്‍ണാടകയ്ക്കും ഒഡീഷയ്ക്കും ഏഴ് പോയിന്റ് വീതമാണ് ഉള്ളത്. ഈ മാസം 28 ന് നടക്കുന്ന ആദ്യ സെമിയില്‍ കേരളമാണ് കര്‍ണാകയുടെ എതിരാളി. 29 ന് നടക്കുന്ന…

Read More

കർണാടക ഹൈവേകളിലെ കേരളം കേന്ദ്രീകരിച്ചുള്ള കൊള്ളസംഘം പിടിയിൽ

ബെംഗളൂരു: ബംഗളൂരു-തുമകുരു ഹൈവേയിൽ മടവരയിലെ നാദ്ഗീർ കോളേജിന് സമീപമുള്ള ഒരു കേരള ആസ്ഥാന ജ്വല്ലറിയിലെ 60 കാരനായ അക്കൗണ്ടന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈവേകളിൽ ജ്വല്ലറികളെ ലക്ഷ്യമിട്ട് കേരളാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പത്തംഗ സംഘത്തെ ബെംഗളൂരു റൂറൽ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തിൽ നിന്നുള്ള എസ്‌യുവികൾ വാടകയ്‌ക്കെടുക്കുന്ന സംഘം വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റ് മാറ്റി സംസ്ഥാനത്തുടനീളം കൊള്ളയടിക്കുന്നതാണ് പതിവ്. ഇരകളിൽ നിന്ന് ഒരു കോടി രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ വരെ ഇവർ കടത്തിയട്ടുണ്ട്. ദേശീയപാതകളിലെയും ടോൾ പ്ലാസകളിലെയും 250ലധികം സിസിടിവികളുടെ ദൃശ്യങ്ങൾ…

Read More

ബെംഗളൂരുവിൽ നിന്നും കാസർക്കോടേക്ക് വീണ്ടും ലഹരി കടത്ത്

കാസർക്കോട് : ജില്ലയിൽ 202.7 ഗ്രാം എംഡിഎംഎയുമായി ആറുപേര്‍ പോലീസ് പിടിയിലായി. പത്തുലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടികൂടിയത്. കാസര്‍കോട് സ്വദേശികളായ സെമീര്‍, അബ്‌ദുള്‍ നൗഷാദ്, ഷാഫി, ബണ്ട്വാള്‍ സ്വദേശി അബൂബക്കര്‍ സിദ്ദിക്ക് എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. കൈപ്പാട് സ്വദേശി ബി.സി റാഷിദ് , പടന്ന കാവുന്തല സ്വദേശി സി.എച്ച്‌ അബ്‌ദുള്‍ റഹ്‌മാന്‍ എന്നിവരെ ചന്തേര പൊലീസുമാണ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് നാലാംഗ സംഘം ജില്ലയിലേക്ക് മാരക ലഹരിമരുന്നായ എംഡിഎംഎ കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചത്.…

Read More

സമയം തെറ്റി കേരള ആർ.ടി.സി

ksrtc BUSES

ബെംഗളൂരു: വെബ്സൈറ്റിലെ സമയം ശ്രദ്ധിച്ച് കേരള ആർടിസി ബസിൽ‌ ബെംഗളൂരു യാത്രയ്ക്ക് പുറപ്പെടുന്നവർ എത്തിച്ചേരുന്നത് മണിക്കൂറുകൾ വൈകിയെന്നു പരാതി. ഗതാഗതക്കുരുക്കിൽപെട്ട് വൈകുന്നതിനാൽ രാവിലെ 8ന് ശേഷമാണ് തിരുവനന്തപുരം, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള ബസുകൾ മിക്കപ്പോഴും ബെംഗളൂരുവിലെത്തുന്നത്. ജോലിക്കും പഠനത്തിനുമായി പുലർച്ചെ എത്താൻ ലക്ഷ്യമിടുന്നവർക്ക് നഷ്ടപ്പെടുന്നത് ഒരു ദിവസമാണെന്നും തെക്കൻ കേരളത്തിൽ നിന്ന് മൈസൂരു വഴിയുള്ള സർവീസുകളാണ് തുടർച്ചയായി വൈകുന്നതെന്നും യാത്രക്കാർ അഭിപ്രായപ്പെട്ടു. താമരശ്ശേരി ചുരത്തിലെ ഗതാഗതതടസ്സത്തിനു പുറമെ ബന്ദിപ്പൂർ വഴി രാത്രിയാത്രാ നിരോധനമുള്ളതിനാൽ മാനന്തവാടി, കുട്ട, ഗോണിക്കൊപ്പ, മൈസൂരു വഴി അധികദൂരം സഞ്ചരിച്ച്…

Read More

അമിത് ഷാ 29 ന് കേരളത്തിൽ

ഡൽഹി : ബി.ജെ.പിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം 29ന് കേരളത്തിലെത്തും. പിന്നാക്ക വിഭാഗങ്ങളെ എന്‍.ഡി.എക്കൊപ്പം ചേര്‍ക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കുകയാണ് ലക്ഷ്യം. പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനം. ഇരു വിഷയങ്ങളിലും സംസ്ഥാന സര്‍ക്കാരിനെതിരായ സമര പ്രഖ്യാപനം ഉണ്ടാകും. എന്നാല്‍ ഇതിനെക്കാളേറെ വരുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയാണ് സന്ദര്‍ശനത്തിന്‍റെ പ്രധാന അജണ്ട. പിന്നാക്ക വിഭാഗങ്ങളെയും ക്രിസ്ത്യന്‍ വിഭാഗത്തെയും കൂടെ നിര്‍ത്താനുള്ള നീക്കങ്ങളാണ് പാര്‍ട്ടി ആലോചിക്കുന്നത്. ഇതിന്‍റെ തുടക്കമാണ് അമിത് ഷാ…

Read More

തിരുവനന്തപുരം- ബെംഗളൂരു ബസ് തകരാറിൽ ആയി, യാത്രക്കാർ തൃശൂരിൽ കുടുങ്ങി

തൃശൂർ : കെഎസ്‌ആര്‍ടിസി തിരുവനന്തപുരം- ബെംഗളൂരു സ്‌കാനിയ ബസ് തകരാറിലായതിനെ തുടര്‍ന്ന് യാത്രക്കാര്‍ തൃശൂരില്‍ കുടുങ്ങി. സ്‌ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരാണ് ഇന്നലെ രാത്രി മുതല്‍ തൃശൂരില്‍ കുടുങ്ങിയത്. വെള്ളിയാഴ്‌ച പുലര്‍ച്ചെ ബെംഗളൂരുവില്‍ എത്തേണ്ട ബസ് രാവിലെയാണ് തൃശൂരില്‍ നിന്ന് പുറപ്പെടുന്നത്. യാത്രക്കാരുടെ പ്രതിഷേധം ശക്‌തമായതിനെ തുടര്‍ന്ന് അധികൃതര്‍ സ്‌കാനിയക്ക് പകരം എസി ലോ ഫ്‌ളോര്‍ ബസില്‍ യാത്രക്കാരെ കയറ്റി വിടുകയായിരുന്നു. ബസ് തൃശൂരില്‍ എത്തിയപ്പോള്‍ എസി തകരാറിലായതാണ് യാത്ര മുടങ്ങാന്‍ കാരണമായത്. യാത്ര തുടരാന്‍ പുതിയ സ്‌കാനിയ ബസ് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍…

Read More

10 ദിവസത്തെ വരുമാനം 61 ലക്ഷം, 100 ബസുകൾ ഉടൻ എത്തും 

തിരുവനന്തപുരം : ദീര്‍ഘ ദൂര യാത്രക്കള്‍ക്കായി രൂപീകരിച്ച കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിന്‍റെ പത്ത് ദിവസത്തെ വരുമാനം 61,71,908 രൂപയിലധികം. ഏപ്രിൽ 11 മുതല്‍ ഏപ്രില്‍ 20 വരെ 1,26,818 കിലോമീറ്റര്‍ സര്‍വീസ് നടത്തിയപ്പോഴാണ് ഇത്രയും തുക ടിക്കറ്റ് ഇനത്തില്‍ വരുമാനമായി ലഭിച്ചതയാണ് റിപ്പോർട്ട്‌. എ.സി സ്ലീപ്പര്‍ ബസില്‍ നിന്നും 28,04,403 രൂപയും, എ.സി സീറ്ററില്‍ നിന്ന് 15,66,415 രൂപയും, നോണ്‍ എ. സി സര്‍വീസില്‍ നിന്ന് 18,01,090 രൂപയുമാണ് വരുമാനം ലഭിച്ചത്. നിലവില്‍ 30 ബസുകളാണ് വിവിധ റൂട്ടുകളിൽ ആയി  സര്‍വീസ് നടത്തുന്നത്. എ.സി സ്ലീപ്പര്‍…

Read More
Click Here to Follow Us