വാട്സ്ആപ്പ് അക്കൗണ്ട് വഴി പണതട്ടിപ്പ്

ബെംഗളൂരു: കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ ചന്ദ്രശേഖര കമ്പാറിന്റെ പേരിൽ വ്യാജ വാട്സാപ് അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമം നടന്നതായി പരാതി. അടിയന്തര സാമ്പത്തിക സഹായം ആവശ്യപ്പെട്ടാണ് കമ്പാറിന്റെ അക്കൗണ്ടിൽ നിന്നും സുഹൃത്തുക്കൾക്ക് സന്ദേശം പോയത്. ഇത് ശ്രദ്ധയിൽപെട്ടതോടെ ചന്ദ്രശേഖര കമ്പാർ സൗത്ത് സൈബർ ക്രൈം പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

Read More

മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ വാട്സ്ആപ്പ്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ വാട്സ്ആപ്പ് പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പ് നടത്തി. പിന്നില്‍ പ്രവർത്തിച്ച ത് ഉത്തരേന്ത്യന്‍ സംഘമെന്ന് പൊലീസ് നിഗമനം. പണമാവശ്യപ്പെട്ടവര്‍ കൈമാറിയ അക്കൗണ്ട് നമ്പറുകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയത്. സന്ദേശം അയച്ച ഫോണിന്റെ ഐപി മേല്‍വിലാസം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് വാട്‌സ്‌ആപ്പ് അധികൃതരെ സമീപിച്ചു. മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ വാട്‌സ്‌ആപ്പ് പ്രൊഫൈലുണ്ടാക്കി ആളുകളില്‍ നിന്ന് പണം തട്ടുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയുടെ ഫോണ്‍നമ്പര്‍ ഹാക്ക് ചെയ്താണ് സംഘം തട്ടിപ്പ് നടത്തിയത്. സ്പീക്കര്‍ എംബി രാജേഷ്, ഡിജിപി അനില്‍…

Read More
Click Here to Follow Us