എംഡിഎംഎ യുമായി രണ്ടു പേർ പോലീസ് പിടിയിൽ 

തൃശൂർ : ബെംഗളൂരുവില്‍ നിന്നും വില്‍പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. തൃശൂര്‍ പുല്ലഴി ഇല്ലിക്കല്‍ വീട്ടില്‍ വിനോദ് , ഒളരി കടവാരം ആദംപുള്ളി വീട്ടില്‍ അഭിരാഗ്, എന്നിവരാണ് വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഒളരിയില്‍ പട്രോളിങ്ങ് നടത്തിയിരുന്ന വെസ്റ്റ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ.സി റോഡില്‍ വച്ച്‌ സംശയാസ്പദമായ രീതിയില്‍ കണ്ട ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് എം.ഡി.എം.എ പിടികൂടാനായത്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ അഭീഷ് ആന്റണി, അനില്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Read More

കോൺഗ്രസ്‌ അംഗത്വവിതരണം, കർണാടക മുന്നിൽ കേരളം അഞ്ചാമത്

ന്യൂഡൽഹി : കോണ്‍ഗ്രസ് അംഗത്വ വിതരണം സമാപിച്ചപ്പോള്‍ ഡിജിറ്റല്‍ അംഗത്വ വിതരണത്തില്‍ കർണാടക ഒന്നാമതും കേരളം അഞ്ചാം സ്ഥാനത്തും. ഒന്നാം സ്ഥാനത്തുള്ള കര്‍ണാടകയിൽ 70 ലക്ഷമാണ് പുതിയ അംഗങ്ങള്‍. തെലങ്കാന 39 ലക്ഷം, മഹാരാഷ്ട്ര 32 ലക്ഷം, രാജസ്ഥാന്‍ 18 എന്നിങ്ങനെയാണ് രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍. പുതുതായി ആകെ 2.6 കോടി പേര്‍ ഡിജിറ്റല്‍ അംഗത്വം എടുത്തതായി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. കടലാസ് അംഗത്വം വഴി 3 കോടി പേര്‍ അംഗത്വം എടുത്തെന്നാണ് കണക്ക്. ഇതോടെ ലക്ഷ്യമിട്ട…

Read More

രക്ഷാ ശ്രമത്തിനിടെ യുവാവും മുങ്ങി മരിച്ചു

നാദാപുരം : വിലങ്ങാട് പുഴയിൽ വീണ ബന്ധുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബെംഗളൂരുവിൽ നിന്നെത്തിയ യുവാവും മുങ്ങി മരിച്ചു. ഇന്നലെ ഉച്ചയോടെ ആയിരുന്നു അപകടം. വിലങ്ങാട് ആലപ്പാട്ട് സാബുവിന്റെയും മഞ്ജുവിന്റെയും മകൾ ആഷ്മിൻ, കുവ്വത്തോട് പരേതനായ പേപ്പച്ചന്റെയും മെർലിന്റെയും മകൻ ഹൃദിൻ എന്നിവരാണ് മരിച്ചത്. ഹൃദിൻ ബെംഗളൂരുവിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു. ലീവിന് നാട്ടിൽ എത്തിയപ്പോൾ ആണ് അപകടം. ആഷ്മിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രണ്ടു പേരും പുഴയിലെ കയത്തിലേക്ക് മുങ്ങി പോയത്.

Read More

കർണാടക ബിജെപി, അഴിമതിയിൽ മുൻപന്തിയിൽ ; പത്മജ വേണുഗോപാൽ

തിരുവനന്തപുരം : കര്‍ണാടക ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ അഴിമതിയില്‍ മറ്റു ബിജെപി സംസ്ഥാന സര്‍ക്കാരുകളെക്കാള്‍ മുന്‍പന്തിയില്‍ ആണെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. താന്റെ ഫേസ്ബുക് പേജിലൂടെയാണ് ഈ കാര്യം പറഞ്ഞത്. കരാറുകാരന്റെ ആത്മഹത്യയെ തുടര്‍ന്ന് മന്ത്രി ഈശ്വരപ്പ രാജി വെച്ച പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു പത്മജ. സന്തോഷ്‌ പാട്ടീല്‍ എന്ന കരാറുകാരന്റെ ആത്മഹത്യയ്ക്ക് കാരണം സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന കൊടിയ അഴിമതിയാണെന്നും അവർ ആരോപിക്കുന്നു. മാത്രമല്ല കേരളത്തില്‍ കഴിഞ്ഞ നിയസഭ തെരഞ്ഞെടുപ്പില്‍ കൊടകരയില്‍ നിന്നും പിടിച്ച ബിജെപിയുടെ കുഴല്‍പണം എത്തിയത് കര്‍ണാടകയില്‍ നിന്നാണെന്നും പത്മജ…

Read More

പുത്തൻ പ്രതീക്ഷയുടെ വിഷു ആഘോഷിച്ച് മലയാളികൾ

തിരുവനന്തപുരം: പ്രത്യാശയ്ക്കുമേൽ കരിനിഴലായി കഴിഞ്ഞ വർഷങ്ങളിൽ പടർന്നു നിന്ന കൊവിഡ് ഭീതി ഒഴിഞ്ഞ് ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കി മലയാളികൾ വിഷു ആഘോഷിക്കുന്നു. മേടമാസപ്പുലരിയിൽ ഐശ്വര്യക്കാഴ്ചകളിലേക്ക് കൺതുറന്ന് മലയാളികൾ വിഷുവിനെ വരവേറ്റു. പൂത്തുലഞ്ഞ കണിക്കൊന്ന, കോടിമുണ്ട്, അഷ്ടമംഗല്യവും, വാൽ കണ്ണാടിയും, തേച്ചൊരുക്കിയ ഓട്ടുരുളിയിൽ കാർഷിക സമൃദ്ധിയുടെ പൊൻകണി. കണിവെള്ളരി മഹാവിഷ്ണുവിന്‍റെ മുഖവും കൊന്നപ്പൂ കിരീടവും വാൽക്കണ്ണാടി മനസ്സുമെന്ന് വിശ്വാസം. കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് മലയാളി. കണി കണ്ടു കഴിഞ്ഞാൽ പിന്നെ കൈനീട്ടം. ഇത് സമ്പൽ സമൃദ്ധിയുടെ നല്ല നാളെകൾക്കായുള്ള തുടക്കം.…

Read More

എറണാകുളം–ബെംഗളൂരു ഇന്റർസിറ്റിയിൽ ഇരുമ്പുദണ്ഡ് കുടുങ്ങി; ഒഴുവായത് വൻഅപകടം

ബെംഗളൂരു: എറണാകുളം–ബെംഗളൂരു ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ (12678) കോച്ചിനടിയിൽ ഇരുമ്പ് ദണ്ഡ് കുടുങ്ങി. പാളം തെറ്റാൻ വരെ സാധ്യതയുള്ള അപകടം സ്റ്റേഷൻ മാസ്റ്ററുടെ ഇടപെടലിനെ തുടർന്നാണ് ഒഴിവായത്. സംഭവത്തെ തുടർന്ന് ട്രെയിൻ മജസ്റ്റിക് കെഎസ്ആർ സിറ്റി സ്റ്റേഷനിലെത്താൻ ഒന്നേകാൽ മണിക്കൂറോളം വൈകി. ഹീലലിഗെയിൽ എത്തിയപ്പോൾ പാളത്തിൽ നിന്ന് അസ്വാഭാവിക ശബ്ദം ശ്രദ്ധയിൽപെട്ട സ്റ്റേഷൻ മാസ്റ്റർ ട്രെയിൻ ഉടൻ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. പരിശോധനയിൽ അഞ്ചാമത്തെ കോച്ചിനടിയിൽ നിന്ന് ഇരുമ്പു ദണ്ഡ് കണ്ടെടുത്തു. അട്ടിമറി ശ്രമമാണോ എന്നു കണ്ടെത്താൻ അന്വേഷണം ആരംഭിച്ചട്ടുണ്ട്. ചൊവ്വ രാത്രി 7.40നാണു സംഭവം.

Read More

കേരള – കർണാടക അതിർത്തിയിൽ പരിശോധന ശക്തം

ബെംഗളൂരു: വിഷു, ഈസ്റ്റര്‍ ആഘോഷത്തിന്റെ മറവില്‍ കര്‍ണാടകത്തില്‍ നിന്നും മാക്കൂട്ടം ചുരംപാത വഴി കേരളത്തിലേക്ക് മദ്യവും മറ്റു ലഹരി വസ്തുക്കളും കടത്താനുള്ള സാഹചര്യം മുന്‍കൂട്ടികണ്ട് കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കൂട്ടുപുഴ പാലത്തിന് സമീപം പൊലീസ് പരിശോധന ശക്തമാക്കി. കര്‍ണാടകത്തില്‍ നിന്നും വരുന്ന ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പരിശോധിക്കാനാണ് തീരുമാനം. കൂട്ടുപുഴയില്‍ പൊലീസിന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ വാഹനപരിശോധന ഉണ്ടാകും. കഞ്ചാവും മറ്റു മാരക ലഹരി മരുന്നുകളും ഹാന്‍സ്, കൂള്‍ലിപ് തുടങ്ങിയ പുകയില ഉല്‍പന്നങ്ങള്‍ കേരളത്തിലേക്ക് കൂടുതലായി എത്തുന്നത് കര്‍ണാടകത്തില്‍ നിന്നാണ്. ബെംഗളൂരു, മൈസൂരു…

Read More

വീണ്ടും അപകടത്തില്‍പെട്ട് കെ സ്വിഫ്റ്റ് ബസ് 

തിരുവനന്തപുരം:  കെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍ പെട്ടു. കെഎസ് 042 ബസ് കോട്ടയ്ക്കലിന് അടുത്ത് വച്ച്‌ തടി ലോറിയെ കയറ്റത്തില്‍ മറികടക്കാന്‍ ശ്രമിക്കുമ്ബോഴാണ് അപകടം. ലോറിയില്‍ തട്ടി ഇടത് സൈഡിലെ റിയര്‍വ്യൂ മിറര്‍ ഒടിഞ്ഞു. മുന്‍ വശത്തെ ഗ്ലാസിന്റെ ഇടത് മൂല പൊട്ടി. ആര്‍ക്കും പരിക്കില്ല. സര്‍വ്വീസുകള്‍ ഫ്ലാ​ഗ് ഓഫ് ചെയ്ത് 24 മണിക്കൂറിന് അകമാണ് ആദ്യ രണ്ട് അപകടങ്ങള്‍ നടന്നത്. ഇന്റേണല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ അപകടം സംഭവിച്ചതില്‍ ഡ്രൈവര്‍മാരുടെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ച ചെറുതല്ലെന്നാണ് വിലയിരുത്തല്‍. ഏപ്രില്‍ 11 ആം…

Read More

വയനാട്ടിൽ വാഹനാപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

വയനാട്: സുൽത്താൻ ബത്തേരിക്ക് സമീപം മീനങ്ങാടിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. പ്രവിഷ് (39), ഭാര്യ ശ്രീജിഷ (32), അമ്മ പ്രേമലത (60) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ ആരവ് (4) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രവിഷ് സംഭവസ്ഥലത്തും ശ്രീജിഷയും പ്രേമലതയും ആശുപത്രിയിലുമാണ് മരിച്ചത്. കാക്കവയൽ നഴ്‌സറി സ്റ്റോപ്പിന് സമീപമാണ് സംഭവം. പാട്ടവയലിലേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന കാർ പാലുമായി പോവുകയായിരുന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ നന്മണ്ടയിൽ വിവാഹം കഴിഞ്ഞ് മടങ്ങുകയായിരുന്നു…

Read More

കേരളത്തിൽ ബസ്, ഓട്ടോ, ടാക്സി നിരക്ക് വർദ്ധനവ് മെയ് 1 മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: കേരളത്തിൽ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ വർധിപ്പിച്ചത് മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കമ്മറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ്-19 ലോക്ക്ഡൗൺ കാലയളവിൽ ഏർപ്പെടുത്തിയ പ്രത്യേക നിരക്കുകൾ പിൻവലിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്ത് ഇന്ധനവില വർധിക്കുന്നതും സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ പ്രതിഷേധവും കണക്കിലെടുത്താണ് നിരക്ക് പരിഷ്കരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ബസ് ചാർജിന്റെ മിനിമം ചാർജ് 8…

Read More
Click Here to Follow Us