കേരള – കർണാടക അതിർത്തിയിൽ പരിശോധന ശക്തം

ബെംഗളൂരു: വിഷു, ഈസ്റ്റര്‍ ആഘോഷത്തിന്റെ മറവില്‍ കര്‍ണാടകത്തില്‍ നിന്നും മാക്കൂട്ടം ചുരംപാത വഴി കേരളത്തിലേക്ക് മദ്യവും മറ്റു ലഹരി വസ്തുക്കളും കടത്താനുള്ള സാഹചര്യം മുന്‍കൂട്ടികണ്ട് കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കൂട്ടുപുഴ പാലത്തിന് സമീപം പൊലീസ് പരിശോധന ശക്തമാക്കി.

കര്‍ണാടകത്തില്‍ നിന്നും വരുന്ന ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പരിശോധിക്കാനാണ് തീരുമാനം. കൂട്ടുപുഴയില്‍ പൊലീസിന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ വാഹനപരിശോധന ഉണ്ടാകും. കഞ്ചാവും മറ്റു മാരക ലഹരി മരുന്നുകളും ഹാന്‍സ്, കൂള്‍ലിപ് തുടങ്ങിയ പുകയില ഉല്‍പന്നങ്ങള്‍ കേരളത്തിലേക്ക് കൂടുതലായി എത്തുന്നത് കര്‍ണാടകത്തില്‍ നിന്നാണ്.

  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം

ബെംഗളൂരു, മൈസൂരു ഭാഗങ്ങളില്‍ നിന്നും സ്വകാര്യ വാഹനങ്ങളിലും കേരള- കര്‍ണാടക ആര്‍.ടി.സി ബസുകളിലും സ്വകാര്യ ടൂറിസ്റ്റ് ബസുകളിലുമായി നൂറുകണത്തിന് യാത്രക്കാരാണ് വിഷു, ഈസ്റ്റര്‍ ആഘോഷിക്കാന്‍ കേരളത്തിലേക്ക് എത്തുന്നത്. ഇതിനിടയില്‍ ലഹരികടത്ത് സംഘങ്ങള്‍ നുഴഞ്ഞു കയറി കടത്തിനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എല്ലാ വാഹനങ്ങളും പരിശോധിക്കുന്നത്. രാത്രികാലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചാണ് പരിശോധന നടത്തുന്നത്. ഇരിട്ടി പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ മുതല്‍ കൂട്ടുപുഴ പാലത്തില്‍ പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts