അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുത്ത് മോഹൻലാൽ

വയനാട് : സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ സംഘടനയാണ് മോഹന്‍ലാല്‍ നേതൃത്വം നല്‍കി വരുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍.

കോവിഡ് പ്രതിസന്ധി കാലത്ത് കേരളത്തിലെ ആരോഗ്യ മേഖലയ്‌ക്ക് തണലായി വിശ്വശാന്തി നിലനിന്നിരുന്നു.

ഇപ്പോള്‍ ‘വിന്റേജ്’ എന്ന പുതിയ പദ്ധതിയുമായി എത്തിയിരിയ്‌ക്കുകയാണ് മോഹന്‍ലാല്‍. അട്ടപ്പാടിയില്‍ നിന്നാണ് വിന്റേജ് പ‌ദ്ധതി തുടക്കം കുറിക്കുന്നത് . ഓരോ വര്‍ഷവും ആറാം ക്ലാസില്‍ പഠിക്കുന്ന 20 കുട്ടികളെ കണ്ടെത്തി അവര്‍ക്ക് വിദ്യാഭ്യാസവും മറ്റ് സഹായങ്ങളും നല്‍കുകയാണ് ലക്ഷ്യം.

  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്

പ്രത്യേക ക്യാമ്പ് നടത്തിയാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ഓരോ കുട്ടികളുടെയും അഭിരുചിയ്‌ക്കനുസരിച്ച്‌ അവരെ വളര്‍ത്തിക്കൊണ്ട് വരും.അടുത്ത 15 വര്‍ഷം കരുതലോടെ രക്ഷകര്‍ത്താവായും ഗുരുവായും വഴികാട്ടിയായും ഒപ്പമുണ്ടാകുമെന്നും കുട്ടികളെ മുഖ്യധാരയിലേയ്‌ക്ക് ഉയര്‍ത്തുമെന്നും മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു . എല്ലാ വര്‍ഷവും സമര്‍ത്ഥരായ കുട്ടികളെ കണ്ടെത്തി അവരുടെ ഭാവിയ്‌ക്ക് വെളിച്ചമേകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം
[masterslider id="10"]

Related posts