914 രൂപയ്ക്ക് പകരം ഈടാക്കിയത് 5194 രൂപ; വെബ് ടാക്സി ഡ്രൈവർക്കെതിരെ കേസ്

ബെംഗളൂരു: വിമാനത്താവളത്തിൽ നിന്നും തവരെക്കെരെയിൽ എത്താൻ അഞ്ചിരട്ടി നിരക്ക് ഈടാക്കിയ വെബ് ടാക്സി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.

ലോയിയും ഖുമാനാണ് ഡ്രൈവർ ഭാരത് ഗൗഡയ്ക്കെതിരെ പോലീസിൽ പരാതി നൽകിയത്.

സുഹൃത്തിനെ യാത്രയാക്കിയ ശേഷം താവരക്കരയിലെത്താൻ ഊബർ ടാക്സി ബുക്ക്‌ ചെയ്തതായിരുന്നു ഖുമാൻ.

  കനത്ത ചൂടും വിളനാശവും: മാമ്പഴ വിപണിയിൽ വൻ ഇടിവ്; പ്രതിസന്ധിയിലായി വ്യാപാരികൾ

914 രൂപയാണ് ആപ്പിൽ യാത്ര നിരക്ക് കാണിച്ചത്.

എന്നാൽ യാത്ര അവസാനിച്ചതോടെ ഡ്രൈവർ 5194 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

നഗരം പരിചിതമല്ലാത്ത ഖുമാൻ പണം നൽകി.

പിന്നീട് താൻ ചതിക്കപ്പെട്ടതായി മനസിലാക്കിയതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയെ തുടർന്ന് ഗൗഡയുടെ ടാക്സി പോലീസ് പിടിച്ചെടുത്തു.

ഗൗഡയെ കണ്ടെത്താനുള്ള ശ്രമത്തിൽ ആണ് പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാട്ടിലേക്ക് പോകാൻ ടിക്കറ്റില്ലാതെ വിഷമിക്കുന്നവർക്ക് ദക്ഷിണ പശ്ചിമ റെയിൽവേയുടെ മെയ് മാസ സമ്മാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts