914 രൂപയ്ക്ക് പകരം ഈടാക്കിയത് 5194 രൂപ; വെബ് ടാക്സി ഡ്രൈവർക്കെതിരെ കേസ്

ബെംഗളൂരു: വിമാനത്താവളത്തിൽ നിന്നും തവരെക്കെരെയിൽ എത്താൻ അഞ്ചിരട്ടി നിരക്ക് ഈടാക്കിയ വെബ് ടാക്സി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. ലോയിയും ഖുമാനാണ് ഡ്രൈവർ ഭാരത് ഗൗഡയ്ക്കെതിരെ പോലീസിൽ പരാതി നൽകിയത്. സുഹൃത്തിനെ യാത്രയാക്കിയ ശേഷം താവരക്കരയിലെത്താൻ ഊബർ ടാക്സി ബുക്ക്‌ ചെയ്തതായിരുന്നു ഖുമാൻ. 914 രൂപയാണ് ആപ്പിൽ യാത്ര നിരക്ക് കാണിച്ചത്. എന്നാൽ യാത്ര അവസാനിച്ചതോടെ ഡ്രൈവർ 5194 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നഗരം പരിചിതമല്ലാത്ത ഖുമാൻ പണം നൽകി. പിന്നീട് താൻ ചതിക്കപ്പെട്ടതായി മനസിലാക്കിയതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് ഗൗഡയുടെ ടാക്സി…

Read More
Click Here to Follow Us