തൃശൂർ പൂരം, വെടിക്കെട്ട്‌ കരാർ സ്വന്തമാക്കി ആദ്യ വനിത

തൃശൂര്‍: ചരിത്രത്തില്‍ ആദ്യമായി തൃശൂര്‍ പൂരം വെടിക്കെട്ട് കരാര്‍ വനിതക്ക്. പെസോയുടെ പ്രത്യേക ലൈസന്‍സ് നേടി പൂരം വെടിക്കെട്ടിന് തിരുവമ്പാടിയുടെ കരാര്‍ എടുത്തത് എം എസ് ഷീന സുരേഷ് ആണ്. പരമ്പരാഗതമായി വെടിക്കെട്ട് തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുണ്ടന്നൂര്‍ പന്തലങ്ങാട്ട് കുടുംബത്തിലെ മരുമകളാണ് ഷീന. വര്‍ഷങ്ങളായി കുണ്ടന്നൂര്‍ പന്തലങ്ങാട്ട് കുടുംബത്തിലെ സ്ത്രീകള്‍ വെടിക്കെട്ട് ജോലികള്‍ ചെയ്യുന്നുണ്ടെങ്കിലും ആദ്യമായാണ് ഒരാള്‍ വലിയൊരു വെടിക്കെട്ടിന് ലൈസന്‍സ് എടുക്കുന്നത്. വര്‍ഷങ്ങളായി ഷീന സുരേഷ് കരിമരുന്ന് നിര്‍മ്മാണ ജോലികള്‍ ചെയ്ത് വരുന്നു വെടിക്കെട്ട് തൊഴിലാളിയായ സുരേഷിന്റെ ശക്തമായ പിന്തുണയാണ് ഷീനയുടെ കരുത്ത്.…

Read More

കേരള -കർണാടക അതിർത്തിയിൽ സ്പിരിറ്റ്‌ പിടികൂടി 

ബെംഗളൂരു: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് മീന്‍ വാഹനത്തില്‍ സ്‌പിരിറ്റ് കടത്തുന്നതിനിടെയാണ് യുവാക്കള്‍ പിടിയിലായത്. കര്‍ണാടകയില്‍ നിന്ന്‌ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 1,050 ലിറ്റര്‍ സ്‌പിരിറ്റുമായാണ് രണ്ടംഗ സംഘം എക്‌സൈസ്‌ പിടിയിലായത്. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ അഞ്ചാം മൈലിലാണ് സംഭവം. മീന്‍ വാഹനത്തില്‍ 35 ലിറ്റര്‍ വീതം 30 കന്നാസുകളിലായാണ് സ്‌പിരിറ്റ് കടത്താന്‍ ശ്രമിച്ചത്. നെടുമ്പാശേരി സ്വദേശി കെ.വിഷ്‌ണു, കൊടുങ്ങല്ലൂര്‍ സ്വദേശി പിഎം ഷബീര്‍ എന്നിവരാണ് പോലീസ് പിടിയിലായത്.

Read More

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്

കോഴിക്കോട്: സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ പതിനാറുകാരന് പരുക്കേറ്റു. നാദാപുരം കായപ്പനച്ചിയില്‍ മീന്‍പിടിക്കാനെത്തിയ കൊല്‍ക്കത്ത സ്വദേശി ഷോര്‍ദാര്‍ ഇബ്രാഹിമിനാണ് പൊട്ടിത്തെറിയില്‍ പരുക്കേറ്റത്. ഇടത് കൈപ്പത്തിയിലെ തള്ള വിരലിനും കണ്ണിനുമാണ് പരുക്കേറ്റത്. തലശേരിയില്‍ നിന്ന് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മീന്‍ പിടിക്കാനായി ബന്ധുവിനൊപ്പം പുഴയോരത്ത് എത്തിയപ്പോഴാണ് അപകടമുണ്ടായത്. പുഴയോരത്ത് കണ്ട വസ്തു എടുത്തെറിഞ്ഞപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും നാദാപുരം പൊലീസും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

Read More

കെഎസ്ആർടിസി-സ്വിഫ്റ്റ് ഇന്ന് മുതൽ; ബസുകളും ജീവനക്കാരും പുതിയ രൂപത്തിൽ 

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ രൂപീകരിച്ച കെഎസ്ആർടിസി-സ്വിഫ്റ്റ് എന്ന ട്രാൻസ്‌പോർട്ട് കമ്പനി മേക്ക് ഓവറോടെ ഇന്ന് പ്രവർത്തനം തുടങ്ങും. എല്ലാ ബസുകളും വെള്ള ഡിസൈനിൽ ഓറഞ്ച് പെയിന്റ് ചെയ്തിട്ടുണ്ട്. രണ്ട് ക്രൂ അംഗങ്ങൾക്കും, ഡ്രൈവർ-കം-കണ്ടക്ടർ, എന്നിവർക്ക് പുതിയ യൂണിഫോം ആയ ഓറഞ്ച് ഷർട്ടും കറുത്ത പാന്റും ലഭിക്കും. ഷർട്ടിൽ കെഎസ്ആർടിസി-സ്വിഫ്റ്റിന്റെ എംബ്ലവും യൂണിഫോം സ്പോൺസറും ഉണ്ടായിരിക്കും, ബസ് ഓടിക്കുന്ന ക്രൂ അംഗം പി-ക്യാപ്പ് ധരിക്കും. സംസ്ഥാനത്തെ ഏറ്റവും മികച്ച മാനേജ്‌മെന്റ് സ്ഥാപനങ്ങളിലൊന്നിൽ ക്രൂ അംഗങ്ങൾക്ക് ഒരാഴ്ചത്തെ പരിശീലനവും തുടർന്ന് കണ്ടക്ടർ പരിശീലനവും…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (10-04-2022)

കേരളത്തില്‍ 223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 55, തിരുവനന്തപുരം 48, കോഴിക്കോട് 27, തൃശൂര്‍ 17, ആലപ്പുഴ 14, കോട്ടയം 11, കൊല്ലം 10, പത്തനംതിട്ട 10, കണ്ണൂര്‍ 9, മലപ്പുറം 7, പാലക്കാട് 7, ഇടുക്കി 4, വയനാട് 4, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,673 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ…

Read More

കലാശിപാളയയിലെ കെഎസ്ആർടിസി സർവീസ്: ആരംഭിക്കണമെന്ന് യാത്രക്കാരുടെ ആവശ്യം ശക്തം

ബെംഗളൂരു: മലയാളികളുടേത് ഉൾപ്പെടെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുള്ള കലാശിപാളയയിൽ നിന്ന് കേരള ആർടിസി സർവീസുകൾ നിർത്തിയിട്ട് 3 വർഷത്തിലേറെയായി. മലബാർ മേഖലയിലേക്ക് 8 സർവീസുകളാണ് കലാശിപാളയയിൽ നിന്ന് നേരത്തേയുണ്ടായിരുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം ഭാഗത്തേക്കുള്ള സ്വകാര്യ ബസുകൾ പുറപ്പെടുന്ന കലാശിപാളയ വ്യാപാരികൾക്കൊപ്പം വിദ്യാർഥികളും ജോലിക്കാരും കൂടുതലായി ആശ്രയിച്ചിരുന്നു. കലാശിപാളയയിലെ ബിഎംടിസി ബസ് ടെർമിനൽ പൊളിച്ചതോടെയാണ് കേരള ആർടിസിയുടെ റിസർവേഷൻ കൗണ്ടറിന്റെ പ്രവർത്തനം നിർത്തിയത്. പുതിയ ബസ് ടെർമിനൽ നിർമാണം നീണ്ടുപോയതോടെ കൗണ്ടർ പുനഃസ്ഥാപിക്കുന്നതും വൈകുകയാണ്. റിസർവേഷൻ കൗണ്ടർ ആരംഭിക്കുന്നത് വൈകുന്ന സാഹചര്യത്തിൽ പിക്കപ്…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (09-04-2022)

കേരളത്തില്‍ 347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 106, തിരുവനന്തപുരം 60, കോഴിക്കോട് 31, കോട്ടയം 29, ആലപ്പുഴ 23, കൊല്ലം 22, തൃശൂര്‍ 18, ഇടുക്കി 14, കണ്ണൂര്‍ 14, പത്തനംതിട്ട 12, മലപ്പുറം 12, പാലക്കാട് 3, വയനാട് 2, കാസര്‍ഗോഡ് 1 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,599 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള…

Read More

കർണാടകയിലെ ഇന്ധനവില കുറവ് പ്രതിസന്ധിയിലാക്കിയത് കാസർക്കോടിനെ 

കാസർക്കോട് : കേരളത്തിലേയും കര്‍ണാടകയിലേയും ഇന്ധനവിലയിലെ വ്യത്യാസം പ്രതിസന്ധിയിൽ ആക്കിയത് കാസർക്കോട്ടെ ഇന്ധന പമ്പ് ഉടമകളെ. ദേശീയ പാത 66ലെ ഇന്ധന പമ്പുകളാണ് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും വര്‍ധിച്ചതോടെ ജില്ലയില്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പനയില്‍ 25 മുതല്‍ 30 ശതമാനം വരെ ഇടിവുണ്ടായതായി ഡീലര്‍മാര്‍ പറയുന്നു. എന്നാല്‍ ഹൈവേയിലും അതിര്‍ത്തിയിലും ഉള്ളവരെയാണ് വില വര്‍ധനവും ഇരു സംസ്ഥാനങ്ങളിലേയും വില വ്യത്യാസവും കൂടുതല്‍ ബാധിക്കുന്നതെന്ന് ഓള്‍ ഇന്ത്യ പെട്രോള്‍ പമ്പ് ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി മൂസ പറഞ്ഞു കാസര്‍കോടുമായി താരതമ്യപ്പെടുത്തുമ്പോള്‍,…

Read More

സാമ്പത്തിക തട്ടിപ്പ്, പ്രതിയുടെ സുഹൃത്തായ മലയാളിയും പോലീസ് പിടിയിൽ 

ബെംഗളൂരു: കര്‍ണാടകയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതിയുടെ മുട്ടം സ്വദേശിയായ സുഹൃത്തിനെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് മുട്ടം പൊലീസിന്റെ സഹായത്തോടെ യുവാവിനെ മുട്ടം തുടങ്ങനാടുളള വീട്ടില്‍ നിന്ന് പൊലീസ് പിടി കൂടിയത്. ഒന്നര കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതിയുടെ ഫോണ്‍കോളുകള്‍ മുട്ടം സ്വദേശിയായ യുവാവിന്റെ ഫോണിലേക്ക് വന്നിരുന്നതായി കര്‍ണാടക പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചശേഷം കര്‍ണ്ണാടക പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്.

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (08-04-2022)

കേരളത്തില്‍ 353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 95, തിരുവനന്തപുരം 68, കോഴിക്കോട് 33, കോട്ടയം 29, തൃശൂര്‍ 24, കൊല്ലം 23, ഇടുക്കി 19, പത്തനംതിട്ട 16, ആലപ്പുഴ 12, പാലക്കാട് 9, കണ്ണൂര്‍ 9, മലപ്പുറം 7, വയനാട് 7, കാസര്‍ഗോഡ് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,614 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള…

Read More
Click Here to Follow Us