തൃശൂർ പൂരം, വെടിക്കെട്ട്‌ കരാർ സ്വന്തമാക്കി ആദ്യ വനിത

തൃശൂര്‍: ചരിത്രത്തില്‍ ആദ്യമായി തൃശൂര്‍ പൂരം വെടിക്കെട്ട് കരാര്‍ വനിതക്ക്. പെസോയുടെ പ്രത്യേക ലൈസന്‍സ് നേടി പൂരം വെടിക്കെട്ടിന് തിരുവമ്പാടിയുടെ കരാര്‍ എടുത്തത് എം എസ് ഷീന സുരേഷ് ആണ്.

പരമ്പരാഗതമായി വെടിക്കെട്ട് തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുണ്ടന്നൂര്‍ പന്തലങ്ങാട്ട് കുടുംബത്തിലെ മരുമകളാണ് ഷീന. വര്‍ഷങ്ങളായി കുണ്ടന്നൂര്‍ പന്തലങ്ങാട്ട് കുടുംബത്തിലെ സ്ത്രീകള്‍ വെടിക്കെട്ട് ജോലികള്‍ ചെയ്യുന്നുണ്ടെങ്കിലും ആദ്യമായാണ് ഒരാള്‍ വലിയൊരു വെടിക്കെട്ടിന് ലൈസന്‍സ് എടുക്കുന്നത്. വര്‍ഷങ്ങളായി ഷീന സുരേഷ് കരിമരുന്ന് നിര്‍മ്മാണ ജോലികള്‍ ചെയ്ത് വരുന്നു

  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി

വെടിക്കെട്ട് തൊഴിലാളിയായ സുരേഷിന്റെ ശക്തമായ പിന്തുണയാണ് ഷീനയുടെ കരുത്ത്. ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ് ഇത്തരത്തില്‍ ഒരു ഭാഗ്യം തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഷീന പറയുന്നു.

കഴിഞ്ഞ ദിവസമാണ് പൂരം വെടിക്കെട്ടിന് അനുമതി നല്‍കി പെസോയുടെ ഉത്തരവിറങ്ങിയത്. ഗുണ്ട്, കുഴിമിന്നല്‍, മാലപ്പടക്കം, അമിട്ട് എന്നിവക്കാണ് അനുമതി ലഭിച്ചത്. ഇതിന് പുറമെയുള്ളവ വെടിക്കെട്ടിന് ഉപയോഗിക്കരുത്. മെയ് എട്ടിനാണ് സാംപിള്‍ വെടിക്കെട്ട്. പതിനൊന്നിന് പുലര്‍ച്ചെ പ്രധാന വെടിക്കെട്ടും നടക്കും. മെയ് പത്തിനാണ് തൃശൂര്‍ പൂരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ
[masterslider id="10"]

Related posts