വിവാഹം എടുത്തുചാട്ടവും തെറ്റും ആയി പോയി, അപൂർവ്വ

ബെംഗളൂരു: ഭര്‍ത്താവില്‍ നിന്നും 23 കുത്തുകളേറ്റ് ആശുപത്രിയില്‍ കഴിയുന്ന അപൂര്‍വ്വ പുരാണിക് തന്റെ കുടുംബ ജീവിതത്തില്‍ നേരിട്ട ദുരിതങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞുകൊണ്ടുള്ള വീഡിയോ പുറത്ത്.

ഇജാസ് എന്ന യുവാവുമായി പ്രണയത്തിലായ അപൂര്‍വ്വ പുരാണിക്, അച്ഛനമ്മമാരെ ധിക്കരിച്ചു ഇയാളെ വിവാഹം ചെയ്തു. എന്നാല്‍, വിവാഹത്തോടെ തന്നെ മതം മാറ്റിയെന്നും ഇറച്ചിയും മറ്റും വയ്ക്കാന്‍ നിര്‍ബന്ധിച്ചുവെന്നും പറഞ്ഞ അപൂര്‍വ്വ ഇയാള്‍ വിവാഹിതനാണെന്ന കാര്യം തന്നില്‍ നിന്നും മറച്ചു വച്ചതായും പറയുന്നു.

വിവാഹമോചനം ആവശ്യപ്പെട്ടതിന്റെ പേരില്‍ ഭര്‍ത്താവ് ഇജാസില്‍ നിന്നും ആക്രമണം നേരിട്ട അപൂര്‍വ്വ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇജാസ് അപൂര്‍വ്വയെ 23 തവണയാണ് മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച്‌ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഗഡകിലെ തെരുവില്‍ ഒരു മാസം മുന്‍പാണ് അപൂര്‍വ്വ ക്രൂരമായ ആക്രമണത്തിന് വിധേയയാകേണ്ടി വന്നത്. ഇപ്പോഴിതാ, തനിക്ക് നേരിട്ട പീഡനങ്ങളെക്കുറിച്ചു അപൂര്‍വ്വ തുറന്നു പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

  ക്ലാസ്സ് കട്ട് ചെയ്തും ഭക്ഷണം കഴിച്ചും സൗഹൃദം പുതുക്കുന്നു; ബെംഗളൂരുവിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ബജറ്റ് ഫ്രണ്ട്‌ലി ഭക്ഷണകേന്ദ്രങ്ങൾ

26 കാരി അപൂര്‍വ്വ പുരാണിക് ഒരു ബ്രാഹ്മണ കുടുംബത്തിലെ പെണ്‍കുട്ടിയാണ്. ഓട്ടോക്കാരനായ ഇജാസ് എംബിഎക്കാരിയായ അപൂര്‍വ്വയുമായി സൗഹൃദത്തില്‍ ആകുകയും ഒരുനാള്‍ ലൈംഗികമായി ആക്രമിക്കുകയും ചെയ്തു. പിന്നീട്, തന്നെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ് അപൂര്‍വ്വയെ ഭീഷണിപ്പെടുത്തി. വഴങ്ങിയില്ലെങ്കില്‍ അപൂര്‍വ്വയെയും അമ്മയേയും നശിപ്പിക്കുമെന്ന് ഭീഷണി അയാള്‍ ഉയര്‍ത്തി. തുടര്‍ന്ന്, അര്‍ഫ ബാനു എന്ന് പേരുമാറ്റി ഇയാള്‍ അപൂര്‍വ്വയെ വിവാഹം ചെയ്തു.

വിവാഹത്തിന് സമ്മതിച്ചപ്പോള്‍ ഇസ്ലാമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചു മറ്റ് മാര്‍ഗ്ഗമില്ലാത്തതിനാല്‍ എല്ലാ രേഖകളും ഒപ്പിട്ടു. ഇത് ലവ് ജിഹാദാണ്. വിവാഹത്തിന് ശേഷവും അയാള്‍ എന്നെ ഗൗനിച്ചില്ല. എന്നെ അയാള്‍ മാനസികമായി മാറ്റിയെടുത്തു. ഞാന്‍ എന്റെ മാതാപിതാക്കളെ കേള്‍ക്കാതായി. വിവാഹത്തിന് ശേഷം ഇറച്ചി പാചകം ചെയ്യാന്‍ നിര്‍ബന്ധിച്ചു. ഒരു പട്ടിയെപ്പോലെയാണ് അയാള്‍ തന്നെ പരിഗണിച്ചത്. അതിനിടയില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി. കുട്ടിക്ക് നിര്‍ബന്ധപൂര്‍വ്വം അയാള്‍ ഇറച്ചി നല്‍കി. വിവാഹത്തിന് ശേഷമാണ് അറിഞ്ഞത് അയാള്‍ മറ്റൊരു സ്ത്രീയെ 14 വര്‍ഷമായി വിവാഹം ചെയ്തിരുന്നു എന്ന്. മൂന്ന് കുട്ടികളുടെ പിതാവാണ് ഇജാസ് എന്നും അപൂര്‍വ്വ പറയുന്നു.

  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ

പീഢനം സഹിക്കവയ്യാതെ ഒരു നാള്‍ മാതാപിതാക്കളുടെ അരികിലേക്ക് വന്നു. അതിന് ശേഷം ഇജാസ് നിരന്തരം ഉര്‍ദ്ദുവില്‍ മോശപ്പെട്ട സന്ദേശങ്ങള്‍ അയയ്ക്കാറുണ്ട്. ഇപ്പോള്‍ വിവാഹമോചനം കോടതിയുടെ പരിഗണനയിലാണ്. ജീവിതത്തില്‍ വിവാഹം എന്ന പ്രധാന ഘട്ടത്തിലേക്ക് കടക്കും മുന്‍പ് തന്നിഷ്ടപ്രകാരം അച്ഛനമ്മമാരെ അവഗണിച്ച്‌ എടുത്തുചാടിയത് വലിയ തെറ്റായിപ്പോയി. ഒരു പെണ്‍കുട്ടിക്കും തന്‍റെ ദുരനുഭവം ഉണ്ടാകരുതേ എന്ന പ്രാര്‍ത്ഥനയാണ് തനിക്കുള്ളതെന്നും അപൂര്‍വ്വ വീഡിയോയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts