തിരുവനന്തപുരം- ബെംഗളൂരു ബസ് തകരാറിൽ ആയി, യാത്രക്കാർ തൃശൂരിൽ കുടുങ്ങി

തൃശൂർ : കെഎസ്‌ആര്‍ടിസി തിരുവനന്തപുരം- ബെംഗളൂരു സ്‌കാനിയ ബസ് തകരാറിലായതിനെ തുടര്‍ന്ന് യാത്രക്കാര്‍ തൃശൂരില്‍ കുടുങ്ങി.

സ്‌ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരാണ് ഇന്നലെ രാത്രി മുതല്‍ തൃശൂരില്‍ കുടുങ്ങിയത്. വെള്ളിയാഴ്‌ച പുലര്‍ച്ചെ ബെംഗളൂരുവില്‍ എത്തേണ്ട ബസ് രാവിലെയാണ് തൃശൂരില്‍ നിന്ന് പുറപ്പെടുന്നത്.

യാത്രക്കാരുടെ പ്രതിഷേധം ശക്‌തമായതിനെ തുടര്‍ന്ന് അധികൃതര്‍ സ്‌കാനിയക്ക് പകരം എസി ലോ ഫ്‌ളോര്‍ ബസില്‍ യാത്രക്കാരെ കയറ്റി വിടുകയായിരുന്നു. ബസ് തൃശൂരില്‍ എത്തിയപ്പോള്‍ എസി തകരാറിലായതാണ് യാത്ര മുടങ്ങാന്‍ കാരണമായത്. യാത്ര തുടരാന്‍ പുതിയ സ്‌കാനിയ ബസ് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മാത്രമേയുള്ളൂ എന്നായിരുന്നു അധികൃതരുടെ മറുപടി.

  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി

പുലര്‍ച്ചെ മൂന്നരയായതിനാല്‍ ഇവിടങ്ങളില്‍ നിന്ന് മറ്റൊരു ബസ് എത്തിക്കാനാകില്ലെന്നും ഇവര്‍ യാത്രക്കാരെ അറിയിച്ചു. തുടര്‍ന്ന് രാവിലെ ആറ് മണിവരെ യാത്രക്കാര്‍ക്ക് തൃശൂരില്‍ തുടരേണ്ടി വന്നു. എസി ലോ ഫ്‌ളോറില്‍ യാത്രക്കാരെ കോഴിക്കോട്ടേക്ക് എത്തിച്ച ശേഷം ഇവിടെ നിന്ന് സ്‌കാനിയയില്‍ ബെംഗളൂരുവിലേക്ക് പോകാമെന്നാണ് നിലവില്‍ കെഎസ്‌ആര്‍ടിസി പറയുന്നത്.

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

വെള്ളിയാഴ്‌ച പുലര്‍ച്ചെ ബെംഗളൂരുവില്‍ എത്തേണ്ട ബസ് ഇന്നു ബെംഗളൂരുവില്‍ എത്തുമോ എന്നാണ് യാത്രക്കാരുടെ ആശങ്ക. ബസില്‍ മുഴുവന്‍ സീറ്റിലും യാത്രക്കാരുണ്ടായിരുന്നു. അത്യാവശ്യക്കാരായ ചില യാത്രക്കാർ പ്രൈവറ്റ് ബസുകളില്‍ ബെംഗളൂരുവിലേക്ക് തിരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
[masterslider id="10"]

Related posts