വയനാട്: സ്‌കൂളിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. വയനാട് ലക്കിടി ജവഹർ നവോദയ സ്കൂളിലാണ് സംഭവം. ഛർദ്ദിയും വയറുവേദനയും ഉണ്ടായതിനെ തുടർന്ന് 86 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Read MoreTag: Kerala
കേരളത്തിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കും. ഫെബ്രുവരി ഒന്നോടെ ശ്രീലങ്കൻ തീരത്തേക്ക് എത്തുന്ന ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലും മഴ ലഭിക്കും. തിങ്കളാഴ്ച മുതൽ മഴയ്ക്ക്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കർണാടക- കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിൻറെ മധ്യ ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും…
Read More30 ലക്ഷം വിലമതിക്കുന്ന കഞ്ചാവുമായി രണ്ട് മലയാളികൾ അറസ്റ്റിൽ
ബെംഗളൂരു: 30 ലക്ഷം രൂപാ വിലമതിക്കുന്ന കഞ്ചാവുമായി സംസ്ഥാനാന്തര ലഹരിമരുന്ന് റാക്കറ്റിലെ അംഗങ്ങളായ 2 തൃശൂർ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. പനയംപാടം സ്വദേശി അനന്തു 29 നന്തിപുലം സ്വദേശി ബാബു 40 എന്നിവരെയാണ് ബാനസവാടി പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കാറിൽ കഞ്ചാവ് നഗരത്തിൽ എത്തിച്ച് വിതരണം ചെയ്തിരുന്നവരാണ് പിടിയിലായത്. കഞ്ചാവ് കൈമാറുന്നതായി ഇവരുടെ വാൻ എച്ച് ബി ആർ ലേയൗട്ടിൽ പാർക്ക് ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് ഇവർ അറസ്റ്റിൽ ആയത്.
Read Moreആർത്തവാവധിയ്ക്ക് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സര്‍വ്വകലാശാലകളിലും ആര്‍ത്തവ അവധി പ്രഖ്യാപിച്ച് ഉന്നത വിദ്യഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഹാജര്‍ നിരക്ക് 73 ശതമാനമാക്കി ഉയര്‍ത്തി. കൂടാതെ 18 കഴിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും നല്‍കി. കുസാറ്റിനെ മാതൃകയാക്കിയാണ് തീരുമാനം. കഴിഞ്ഞ ദിവസം എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവാവധി പരിഗണനയിലെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍ ബന്ദു പറഞ്ഞിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നടപ്പാക്കിയ ആര്‍ത്തവാവധി മാതൃകയാണ് സംസ്ഥാന വ്യാപകമാക്കാന്‍ പരിഗണിക്കുന്നത്. ആര്‍ത്തവസമയത്ത് വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി…
Read Moreരഞ്ജി ട്രോഫി കർണാടകയ്ക്ക് ഒന്നാം ഇന്നിങ്സ് ലീഡ്
തിരുവനന്തപുരം:രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണാടകക്ക് നിർണ്ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ക്യാപ്റ്റൻ മായങ്ക് അഗർവാളിൻറെ ഇരട്ട സെഞ്ചുറിയുടെ മികവിലാണ് കർണാടക നിർണ്ണായക ലീഡ് സ്വന്തമാക്കിയത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ് സ്‌കോറായ 342 കർണാടകത്തിൽ ആദ്യമായി അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 354. ലഭിച്ച അവസാന റിപ്പോർട്ട് പ്രകാരം 39 റൺസുമായി ശ്രെയസ് ഗോപാലും ഒമ്പത് റൺസുകളുമായി ബിആർ ശരത്തും ക്രീസിൽ.
Read Moreചരിത്രത്തിൽ ആദ്യം; വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി
കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ വിദ്യാർഥികൾക്ക് ആർത്തവ അവധി അനുവദിച്ച് ഉത്തരവായി. ഓരോ സെമസ്റ്ററിലും 2 ശതമാനം അധിക അവധിയാണ് വിദ്യാർഥികൾക്ക് ലഭിക്കുക. സർവകലാശാലയിലെ എസ്.എഫ്‌ഐ യൂണിറ്റ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രാറുടെ തീരുമാനം. അതേസയം ആര്‍ത്തവ അവധി ആവശ്യപ്പെട്ട് അഭിഭാഷകയായ ഷൈലേന്ദ്രമണി ത്രിപാഠി സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. ആർത്തവ വേദനയെ എല്ലാവരും അവഗണിച്ചിരിക്കുകയാണെന്നും ആർത്തവ സമയത്ത് അവധി നിഷേധിക്കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്‍റെ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു. വിദ്യാര്‍ഥിനികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ അവധി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്ന ഹരജി…
Read Moreടൂറിസ്റ്റ് ബസ് അപകടം; ഒരു വിദ്യാർത്ഥി മരിച്ചു, 40 ഓളം പേർക്ക് പരിക്ക്
ഇടുക്കി: അടിമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം സ്വദേശി മില്‍ഹാജ് ആണ് മരിച്ചത്. ബസിന് അടിയില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍ വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും അടക്കം 44 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ രണ്ടു പേരെ വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്. കല്ലാര്‍കുട്ടി മയിലാടും പാറ റൂട്ടില്‍ അടിമാലി തിങ്കള്‍ക്കാടിന് സമീപം മുനിയറയിലാണ് സംഭവം. രാത്രി…
Read Moreപുതുവത്സരാഘോഷങ്ങൾക്കായി കേരളത്തിൽ എത്തിയ ബെംഗളൂരു സ്വദേശി മുങ്ങി മരിച്ചു
തിരുവനന്തപുരം: പുതുവത്സര ആഘോഷങ്ങൾക്കായി തിരുവനന്തപുരം വർക്കലയിലെത്തിയ ബെംഗളൂരു സ്വദേശി തിരയിൽപ്പെട്ട് മുങ്ങിമരിച്ചു. ബെംഗളൂരു സ്വദേശി അരൂപ് ഡെ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. ഭാര്യയും സുഹൃത്തുക്കളുമടങ്ങുന്ന 11 അംഗ സംഘമായാണ് ഇവർ പുതുവത്സര ആഘോഷങ്ങൾക്കായി വർക്കലയിലെത്തിയത്. വർക്കല ഓടയം ബീച്ചിൽ പ്രവർത്തിക്കുന്ന മിറക്കിൾ ബെ റിസോർട്ടിലാണ് ഇവർ താമസിച്ചിരുന്നത്. റിസോർട്ടിന് സമീപത്തെ ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ അരൂപ് തിരയിലകപ്പെടുകയായിരുന്നു. കരയിൽ നിന്ന് 50 ഓളം അകലെയായിരുന്നു അപകടം സംഭവിച്ചത്. മുങ്ങിത്താഴുന്ന അരൂപിനെ സുഹൃത്തുക്കളും മത്സ്യത്തൊഴിലാളികളും ചേർന്ന് കരയ്ക്കെത്തിച്ചിരുന്നെങ്കിലും ശ്വാസതടസ്സമുണ്ടാവുകയായിരുന്നു. തുടർന്ന് വർക്കല താലൂക്ക്…
Read Moreവിശ്വാസ്യത പരിശോധന പരാജയപെട്ടു: 17കാരിയെ കഴുത്ത് അറുത്ത് കൊലപെടുത്തി
തിരുവനന്തപുരം: വര്‍ക്കലയില്‍ പതിനേഴുകാരിയെ ആണ്‍ സുഹൃത്ത് കഴുത്ത് അറുത്ത് കൊലപ്പെടുത്തി. വടശ്ശേരി സ്വദേശിനി സംഗീതയാണ് മരിച്ചത്. സംഭവത്തില്‍ ആണ്‍സുഹൃത്ത് പള്ളിക്കല്‍ സ്വദേശി ഗോപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 1.30നായിരുന്നു കൊലപാതകം. സംഗീതയെ രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കി പ്രതി ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു ഗോപു. ഇതിനിടെ സംഗീതയുടെ വിശ്വാസ്യത പരിശോധിക്കുന്നതിനായി അഖിലെന്ന പേരില്‍ മറ്റൊരു ഫോണ്‍ നമ്പറില്‍ നിന്നും പെണ്‍കുട്ടിയോട് സംസാരിക്കുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെ സംഗീതയെ നേരിട്ട് കാണണെന്ന് അഖിലെന്ന പേരില്‍ ഗോപു ആവശ്യപ്പെട്ടു. വീടിന് പുറത്തേക്കിറങ്ങിയ…
Read Moreബെംഗളൂരുവിൽ നിന്നും കാസർക്കോട്ടേക്ക് ലഹരി കടത്ത് 4 യുവാക്കൾ അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് മയക്കുമരുന്ന് കടത്തുകയായിരുന്ന 4 യുവാക്കള്‍ മംഗളൂരുവില്‍ അറസ്റ്റില്‍. യുവാക്കൾ പിടിയിലായത് ലക്ഷങ്ങളുടെ ലഹരിമരുന്നുമായി. ബെംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് കഞ്ചാവ് കടത്തുകയായിരുന്ന നാലുപേരെ കര്‍ണാടക അതിര്‍ത്തിയിലെ ചേലൂര്‍ ചെക്‌പോസ്റ്റില്‍ വെച്ചാണ് കൊണാജെ പോലീസ് പിടികൂടിയത്. കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് നൗഫല്‍ (24), മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ബാത്വിശ (37), കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് അശ്റഫ് (42), മലപ്പുറം ജില്ലയിലെ ജംശീര്‍ എം (24) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവില്‍ നിന്ന് ഉപ്പിനങ്ങാടി, മേല്‍ക്കര്‍,…
Read More