വിശ്വാസ്യത പരിശോധന പരാജയപെട്ടു: 17കാരിയെ കഴുത്ത് അറുത്ത്‌ കൊലപെടുത്തി

തിരുവനന്തപുരം: വര്‍ക്കലയില്‍ പതിനേഴുകാരിയെ ആണ്‍ സുഹൃത്ത് കഴുത്ത് അറുത്ത് കൊലപ്പെടുത്തി. വടശ്ശേരി സ്വദേശിനി സംഗീതയാണ് മരിച്ചത്. സംഭവത്തില്‍ ആണ്‍സുഹൃത്ത് പള്ളിക്കല്‍ സ്വദേശി ഗോപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാത്രി 1.30നായിരുന്നു കൊലപാതകം. സംഗീതയെ രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കി പ്രതി ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു ഗോപു. ഇതിനിടെ സംഗീതയുടെ വിശ്വാസ്യത പരിശോധിക്കുന്നതിനായി അഖിലെന്ന പേരില്‍ മറ്റൊരു ഫോണ്‍ നമ്പറില്‍ നിന്നും പെണ്‍കുട്ടിയോട് സംസാരിക്കുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെ സംഗീതയെ നേരിട്ട് കാണണെന്ന് അഖിലെന്ന പേരില്‍ ഗോപു ആവശ്യപ്പെട്ടു.

  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!

വീടിന് പുറത്തേക്കിറങ്ങിയ പെണ്‍കുട്ടിയെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ വെട്ടുകയായിരുന്നു. സംഗീതയെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
[masterslider id="10"]

Related posts