ബെംഗളൂരു : ലക്ഷങ്ങളുടെ ലഹരിമരുന്നുമായി 8 മലയാളികളെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. മുബീൻ ബാബു (32), മൻസൂർ (36), അഭിഷേക് സുധീർ (27), അക്ഷയ് ശിവൻ (28), അർജുൻ (26), അഖിൽ രാജൻ (26), ജോയൽ ജോഷ് (21), പൃഥ്വി (23) എന്നിവരാണ് അറസ്റ്റിലായത്. രാസലഹരി വസ്തുക്കളും കഞ്ചാവും കേരളത്തിൽ നിന്നു ബെംഗളൂരുവിലെത്തിച്ചു വിൽപന നടത്തുന്ന സംഘത്തിലെ അംഗങ്ങളാണെന്നു പോലീസ് പറഞ്ഞു. ഇവരിൽ നിന്നു ലഹരിവസ്തുക്കൾ വാങ്ങിയിരുന്ന 20 പേരെ ചോദ്യം ചെയ്യുന്നുണ്ട്. ഇവരിൽ നിന്നും 50 ലക്ഷത്തിന്റെ ലഹരി മരുന്നുകൾ പോലീസ്…
Read MoreTag: Kerala
ബലാത്സംഗ കേസ്: എൽദോസ് കുന്നപ്പിള്ളി എം എൽ എ വീണ്ടും കുരുക്കിൽ
കൊച്ചി: എൽദോസ് കുന്നപ്പിള്ളി എം എൽ എ വീണ്ടും കുരുക്കിൽ. ബലാത്സംഗ കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ച് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തു. എൽദോസ് കുന്നപ്പിള്ളി സംസ്ഥാനം വിടരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ. ഇത് ലംഘിച്ചാണ് റായ്പൂരിൽ പരിപാടിയിൽ പങ്കെടുത്തത്. ജാമ്യ വ്യവസ്ഥയിൽ കോടതി ഇളവ് നൽകിയിട്ടില്ലെന്ന് എം എൽ എ തന്നെ സ്ഥിരീകരിച്ചു. ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളിക്ക് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യമനുവദിച്ച ഉത്തരവിലെ വിവിധ ജാമ്യ വ്യവസ്ഥകളാണിത്. 2022 ഡിസംബറിലെ ഈ…
Read Moreജ്വല്ലറി ജീവനക്കാരന്റെ കൊല, അന്വേഷണം കേരളത്തിലേക്കും
ബെംഗളൂരു: മംഗളൂരുവിലെ ജ്വല്ലറി ജീവനക്കാരനെ കടയില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കര്‍ണാടക പോലീസിന്റെ അന്വേഷണം കേരളത്തിലേക്കും. പ്രതി കാസര്‍കോട് നഗരത്തിലെത്തിയെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. നഗരത്തിലെ ഒരു ഫാന്‍സി കടയിലും പുതിയ ബസ് സ്റ്റാന്‍ഡിലും ഇയാള്‍ എത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും സംഘം ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലീസ് പ്രതിക്കായുള്ള തിരച്ചില്‍ വ്യാപിപ്പിച്ചു. കഴിഞ്ഞ മൂന്നിനാണ് മംഗളൂരു ഹംപന്‍കട്ടയിലെ ജ്വല്ലറി ജീവനക്കാരന്‍ ബല്‍മട്ട സ്വദേശി രാഘവേന്ദ്ര ആചാരി (50) കൊല്ലപ്പെട്ടത്. ജ്വല്ലറിയിലേക്ക് മാസ്കും തൊപ്പിയും ധരിച്ചെത്തിയ യുവാവ് കത്തികൊണ്ട് രാഘവേന്ദ്രയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനുശേഷം രക്ഷപ്പെട്ട…
Read Moreസൂപ്പർ ലക്ഷ്വറി ബസ് അംബാരി ഉത്സവ സർവീസുകൾ കേരളത്തിൽ 3 ഇടത്ത് നിന്നും
ബെംഗളൂരു: ഇനി കേരളത്തിലെ നിരത്തുകളിലും കർണാടകയുടെ സൂപ്പർ ലക്ഷ്വറി ബസുകളോടും. അംബാരി ഉത്സവം സീരിസിലുള്ള വോൾവോ സ്ലീപ്പർ ബസുകൾ കേരളത്തിലെ മൂന്നിടങ്ങളിലേക്കു സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്നുള്ള തിരുവനന്തപുരം, എറണാകുളം, തൃശൂർ സർവീസുകൾക്ക് പുതിയ ബസ് നൽകുമെന്ന് അധികൃതർ അറിയിച്ചു. ബെംഗളൂരു-എറണാകുളം റൂട്ടിൽ മാത്രമാണു അംബാരി ഡ്രീം ക്ലാസ് ഓടിക്കുന്നത്. വൈകാതെ മൈസുരു-എറണാകുളം റൂട്ടിലും അംബാരി ഡ്രീം ക്ലാസ് സർവീസ് ആരംഭിക്കും. കോഴിക്കോട്, കണ്ണൂർ മേഖലയ്ക്ക് പുതിയ നോൺ എസി സർവീസുകളും പരിഗണിക്കുന്നുണ്ട്. കേരളത്തിലേക്കുള്ള പുതിയ 2 സർവീസുകൾക്കായി പെർമിറ്റ് അപേക്ഷ നൽകി തമിഴ്‌നാടിന്റെ…
Read Moreസന്തോഷ് ട്രോഫി, കേരളത്തിനു കർണാടകയോട് തോൽവി
ബെംഗളൂരു: സന്തോഷ് ട്രോഫിയിലെ രണ്ടാം മത്സരത്തിൽ ചാമ്പ്യൻമാരായ കേരളത്തെ തോൽപ്പിച്ച് കർണാടക . മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരളം കർണാടകയോട് തോൽവി ഏറ്റുവാങ്ങിയത്. 20-ാം മിനിറ്റിലാണ് കളിയിലെ ഏക ഗോൾ പിറന്നത്. വലതു വിങ്ങിൽ നിന്ന് ലഭിച്ച ക്രോസ് കർണാടകയുടെ അഭിഷേക് ശങ്കർ വലയിലാക്കുകയായിരുന്നു. പിന്നീട് ഒരു ഘട്ടത്തിലും പ്രതിരോധം കടന്ന് ഗോൾ കണ്ടെത്താൻ കർണാടക കേരളത്തെ അനുവദിച്ചില്ല. നിരവധി തവണ മികച്ച അവസരങ്ങൾ കേരളത്തിനു മുന്നിൽ തുറന്നുവന്നു. എന്നാൽ, ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. തോൽവിയോടെ ഗ്രൂപ്പ് ‘എ’യിൽ കർണാടക ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. കേരളം…
Read Moreകേരളം സുരക്ഷിതമല്ലെന്ന് സൂചിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ: രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
തിരുവനന്തപുരം: കേരളം സുരക്ഷിതമല്ലെന്ന് സൂചിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് എന്ത് കുഴപ്പമാണുള്ളതെന്ന് അമിത് ഷായോട് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തില്‍ വര്‍ഗീയ ചേരിതിരിവ് നടത്താനാവില്ല. അതാണ് അമിത് ഷായുടെ അസ്വസ്ഥത. കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ അടക്കം എല്ലാവരും സുരക്ഷിതരാണ്. കേരളവും കര്‍ണ്ണാടകവും തമ്മിലുള്ള വ്യത്യാസം എല്ലവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് ജനസദസ്സ് എന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Read Moreഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി
തിരുവനന്തപുരം: ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില പൂർവ സ്ഥിതിയിലേക്ക്. അണുബാധ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ മാറിയതായി ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ആശുപത്രി മെഡിക്കൽ ബോർഡ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഉമ്മൻ ചാണ്ടിക്ക് ഒക്‌സിജൻ സഹായമില്ലാതെ തന്നെ ശ്വസിക്കാൻ കഴിയുന്നുണ്ട്. കാര്യമായ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ സുരക്ഷയ്ക്കായി ആരോഗ്യ വകുപ്പ് രൂപീകരിച്ച ആറ് ഡോക്‌ടർമാർ അടങ്ങിയ മെഡിക്കൽ ബോർഡും അദ്ദേഹത്തിന്റെ ആരോഗ്യനില…
Read More2022-ല്‍ ആഭ്യന്തര സഞ്ചാരികളുടെ വരവ്; കേരളം സർവകാല റെക്കോർഡിൽ
തിരുവനന്തപുരം: ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കേരളം 2022-ല്‍ സർവകാല റെക്കോർഡിലെത്തി. 2022 ൽ 1.88 കോടി ആഭ്യന്തര സഞ്ചാരികളാണ് കേരളം സന്ദർശിച്ചത്. കൊവിഡിന് മുമ്പ് ഒരു വര്‍ഷം പരമാവധി കേരളത്തിലേക്കെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 1,83,84,233 ആയിരുന്നു. 2022 ൽ ഇത് 1,88,67,414 ആയി ഉയർന്നു. ഇതോടെ 2.63 ശതമാനം വളർച്ചയാണ് 2022 ൽ നേടിയത്. കൂടാതെ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ ആറ് ജില്ലകള്‍ സര്‍വ്വകാല റെക്കോര്‍ഡ് കൈവരിച്ചു. ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് പത്തനംതിട്ട , ഇടുക്കി ,വയനാട് ,ആലപ്പുഴ , മലപ്പുറം, തിരുവനന്തപുരം ജില്ലകളാണ്.…
Read Moreകേരള സാങ്കേതിക സര്‍വകലാശാല വി.സി നിയമനം; ഗവര്‍ണര്‍ സുപ്രിംകോടതിയിലേക്ക്
തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ സുപ്രിംകോടതിയെ സമീപിക്കും. മുന്‍ വി.സി ഡോ. രാജശ്രീ എം.എസിന്റെ നിയമനം റദ്ദാക്കിയ വിധിയില്‍ വ്യക്തത തേടിയാണ് ഗവര്‍ണര്‍ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നത് കെ.ടി.യു വി.സി നിയമനം റദ്ദാക്കിയ സുപ്രിംകോടതി വിധിയില്‍ തുടര്‍നടപടികള്‍ വിശദീകരിച്ചിട്ടില്ല. ഈ പഴുത് ഉപയോഗിച്ച് പുതിയ വി.സി നിയമനവുമായി സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. ഇത് സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ഈ സാഹചര്യത്തിലാണ് വി.സി നിയമനം റദ്ദാക്കിയ വിധിയില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളില്‍ വ്യക്തത തേടി ഗവര്‍ണര്‍ വീണ്ടും സുപ്രിംകോടതിയെ സമീപിക്കുന്നത്. കെ.ടി.യു…
Read Moreവ്യാജ പെർമിറ്റുമായി കേരളത്തിലേക്ക് പോയ ലോറി പിടിയിൽ
ബെംഗളൂരു: വ്യാജ ഓണ്‍ലൈന്‍ പെര്‍മിറ്റുമായി കണ്ണൂര്‍ മാക്കൂട്ടത്ത് ലോറി പിടിയില്‍. കര്‍ണാടകയില്‍ നിന്നും പച്ചക്കറിയുമായി പോയ ലോറിയാണ് വ്യാജ പെര്‍മിറ്റ് ഉപയോഗിച്ച് കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ചത്. പരിശോധനയില്‍ ഇത് വ്യക്തമായതോടെ ലോറി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ ലോറി ഡ്രൈവറെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. വ്യാജ പെര്‍മിറ്റ് തട്ടിപ്പിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെര്‍മിറ്റുകള്‍ ഓണ്‍ലൈന്‍ മാര്‍ഗമാക്കിയതിനു പിന്നാലെയാണ് പഴയ പെര്‍മിറ്റുകള്‍ എഡിറ്റ് ചെയ്ത് ഇത്തരത്തില്‍ ലോറികള്‍ അതിര്‍ത്തി കടക്കുന്നത്. ഒറ്റനോട്ടത്തില്‍ വ്യാജ പെര്‍മിറ്റ് രേഖകള്‍ മനസിലാകില്ലെന്നതാണ് തട്ടിപ്പ് ആവര്‍ത്തിക്കാന്‍ കാരണവും…
Read More