ലൈംഗികാരോപണം , സിനിമാ നിർമാതാവ് അറസ്റ്റിൽ

കൊച്ചി: വ്യവസായിയും നിർമാതാവുമായ മാർട്ടിൻ സെബാസ്റ്റ്യൻ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിൽ. തൃശൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. സിനിമയിൽ അവസരവും വിവാഹവാഗ്ദാനവും നൽകി രാജ്യത്തെ പലയിടങ്ങളിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ 15 വർഷമായി വയനാട്, മുംബൈ, തൃശൂർ, ബംഗളൂരു എന്നിവിടങ്ങളിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പരാതിയിൽ പറഞ്ഞു. 80 പവൻ സ്വർണവും 70 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മാർട്ടിൻ സെബാസ്റ്റ്യനെതിരെ പോലീസ് കേസെടുത്തെങ്കിലും ഇയാൾ ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടി.…

Read More

നാളെ മുതൽ കർശന പരിശോധന, ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ പൂട്ടു വീഴും

തിരുവനന്തപുരം: ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ഭക്ഷ്യസാധനങ്ങൾ തയാറാക്കുന്നവരും വിതരണം ചെയ്യുന്നവരും ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെ മുതൽ ഉദ്യോഗസ്ഥർ വ്യാപകമായി കടകൾ പരിശോധിക്കും. ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ കടകൾ പൂട്ടുമെന്നാണു സർക്കാരിന്റെ മുന്നറിയിപ്പ്. കാർഡ് നൽകിയെന്ന് ഉറപ്പാക്കിയശേഷമേ തുറക്കാൻ അനുമതിയുള്ളൂ. ഇതിന് ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ അനുമതിയും വേണം. സംസ്ഥാനത്തിന്റെ പലഭാഗവും ഭക്ഷ്യവിഷബാധ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്.സംസ്ഥാനത്ത് 6 ലക്ഷത്തോളം ഭക്ഷ്യോൽപ്പന്ന വിതരണം, വിൽപന കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഹോട്ടൽ, റസ്റ്റോറന്റ്, ബേക്കറി വിഭാഗത്തിൽ ഒന്നര…

Read More

കേരള -കർണാടക രാത്രി യാത്ര നിരോധനത്തിൽ മാറ്റം

ബെംഗളൂരു: ദേശീയപാത 766-ലെ രാത്രി യാത്രാനിരോധന സമയത്തില്‍ വരുത്തുന്ന മാറ്റം കേരള- കര്‍ണാടക യാത്രക്കാര്‍ക്ക് ഇരുട്ടടിയാകും. നിലവില്‍ വൈകിട്ട് 9 മണി മുതല്‍ രാവിലെ 6 വരെയാണ് നിരോധനം. ഇത് വൈകിട്ട് 6 മണി മുതല്‍ പുലര്‍ച്ചെ 6 മണിവരെയാക്കണമെന്ന ചില എന്‍.ജി.ഒകളുടെ ആവശ്യ പ്രകാരം സമയത്തില്‍ മാറ്റം വരുത്താനുള്ള നീക്കത്തിലാണ് കര്‍ണാടക വനം വകുപ്പ്. കര്‍ണാടകയിലെ മഥൂരിനടുത്ത് കാട്ടാന ലോറിയിടിച്ച്‌ മരിക്കാനിടയായ സാഹചര്യത്തിലാണ് സമയത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനകള്‍ രംഗത്ത് വന്നത്.

Read More

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ലഹരി ഒഴുക്ക്, സംഘത്തലവൻ പിടിയിൽ

തിരൂർ : കേരളത്തിലേക്ക് വൻതോതിൽ എം.ഡി.എം.എ എത്തിക്കുന്ന സംഘത്തലവൻ പിടിയിൽ. കോടഞ്ചേരി തെയ്യപ്പാറ കോരൻ ചോലമ്മൽ വീട്ടിൽ മുഹമ്മദ്‌ റിഹാഫാണ് (26) പിടിയിലായത്. തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജുവും തിരൂർ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ബംഗളൂരു കേന്ദ്രീകരിച്ച്‌ വൻതോതിൽ ലഹരിമരുന്ന് ഇടപാട് നടത്തുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. വളാഞ്ചേരിയിൽ കഴിഞ്ഞ മേയിൽ 163 ഗ്രാം എം.ഡി.എം.എയുമായി വെട്ടിച്ചിറ, വളാഞ്ചേരി സ്വദേശികളായ മൂന്നുപേർ പിടിയിലായി. ഇവർക്ക് എം.ഡി.എം.എ നൽകിയ സംഘത്തലവനാണ് പിടിയിലായ മുഹമ്മദ് റിഹാഫ്. പലതവണ ഇയാളെ അന്വേഷിച്ച് പോലീസ് ചെന്നെങ്കിലും പിടികൂടാനായിരുന്നില്ല.…

Read More

ഭക്ഷ്യ വിഷബാധയെന്ന് സംശയം, 86 കുട്ടികൾ ആശുപത്രിയിൽ

വയനാട്: സ്‌കൂളിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. വയനാട് ലക്കിടി ജവഹർ നവോദയ സ്കൂളിലാണ് സംഭവം. ഛർദ്ദിയും വയറുവേദനയും ഉണ്ടായതിനെ തുടർന്ന് 86 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Read More

കേരളത്തിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കും. ഫെബ്രുവരി ഒന്നോടെ ശ്രീലങ്കൻ തീരത്തേക്ക് എത്തുന്ന ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലും മഴ ലഭിക്കും. തിങ്കളാഴ്ച മുതൽ മഴയ്ക്ക്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കർണാടക- കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിൻറെ മധ്യ ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും…

Read More

30 ലക്ഷം വിലമതിക്കുന്ന കഞ്ചാവുമായി രണ്ട് മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: 30 ലക്ഷം രൂപാ വിലമതിക്കുന്ന കഞ്ചാവുമായി സംസ്ഥാനാന്തര ലഹരിമരുന്ന് റാക്കറ്റിലെ അംഗങ്ങളായ 2 തൃശൂർ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. പനയംപാടം സ്വദേശി അനന്തു 29 നന്തിപുലം സ്വദേശി ബാബു 40 എന്നിവരെയാണ് ബാനസവാടി പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കാറിൽ കഞ്ചാവ് നഗരത്തിൽ എത്തിച്ച് വിതരണം ചെയ്തിരുന്നവരാണ് പിടിയിലായത്. കഞ്ചാവ് കൈമാറുന്നതായി ഇവരുടെ വാൻ എച്ച് ബി ആർ ലേയൗട്ടിൽ പാർക്ക് ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് ഇവർ അറസ്റ്റിൽ ആയത്.

Read More

ആർത്തവാവധിയ്ക്ക് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സര്‍വ്വകലാശാലകളിലും ആര്‍ത്തവ അവധി പ്രഖ്യാപിച്ച്‌ ഉന്നത വിദ്യഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഹാജര്‍ നിരക്ക് 73 ശതമാനമാക്കി ഉയര്‍ത്തി. കൂടാതെ 18 കഴിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും നല്‍കി. കുസാറ്റിനെ മാതൃകയാക്കിയാണ് തീരുമാനം. കഴിഞ്ഞ ദിവസം എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവാവധി പരിഗണനയിലെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍ ബന്ദു പറഞ്ഞിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നടപ്പാക്കിയ ആര്‍ത്തവാവധി മാതൃകയാണ് സംസ്ഥാന വ്യാപകമാക്കാന്‍ പരിഗണിക്കുന്നത്. ആര്‍ത്തവസമയത്ത് വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി…

Read More

രഞ്ജി ട്രോഫി കർണാടകയ്ക്ക് ഒന്നാം ഇന്നിങ്സ് ലീഡ്

തിരുവനന്തപുരം:രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണാടകക്ക് നിർണ്ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ക്യാപ്റ്റൻ മായങ്ക് അഗർവാളിൻറെ ഇരട്ട സെഞ്ചുറിയുടെ മികവിലാണ് കർണാടക നിർണ്ണായക ലീഡ് സ്വന്തമാക്കിയത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ് സ്‌കോറായ 342 കർണാടകത്തിൽ ആദ്യമായി അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 354. ലഭിച്ച അവസാന റിപ്പോർട്ട് പ്രകാരം 39 റൺസുമായി ശ്രെയസ് ഗോപാലും ഒമ്പത് റൺസുകളുമായി ബിആർ ശരത്തും ക്രീസിൽ. 

Read More

ചരിത്രത്തിൽ ആദ്യം; വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി

menstral leave

കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ വിദ്യാർഥികൾക്ക് ആർത്തവ അവധി അനുവദിച്ച് ഉത്തരവായി. ഓരോ സെമസ്റ്ററിലും 2 ശതമാനം അധിക അവധിയാണ് വിദ്യാർഥികൾക്ക് ലഭിക്കുക. സർവകലാശാലയിലെ എസ്.എഫ്‌ഐ യൂണിറ്റ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രാറുടെ തീരുമാനം. അതേസയം ആര്‍ത്തവ അവധി ആവശ്യപ്പെട്ട് അഭിഭാഷകയായ ഷൈലേന്ദ്രമണി ത്രിപാഠി സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. ആർത്തവ വേദനയെ എല്ലാവരും അവഗണിച്ചിരിക്കുകയാണെന്നും ആർത്തവ സമയത്ത് അവധി നിഷേധിക്കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്‍റെ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു. വിദ്യാര്‍ഥിനികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ അവധി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്ന ഹരജി…

Read More
Click Here to Follow Us