വ്യാജ പെർമിറ്റുമായി കേരളത്തിലേക്ക് പോയ ലോറി പിടിയിൽ 

ബെംഗളൂരു: വ്യാജ ഓണ്‍ലൈന്‍ പെര്‍മിറ്റുമായി കണ്ണൂര്‍ മാക്കൂട്ടത്ത് ലോറി പിടിയില്‍. കര്‍ണാടകയില്‍ നിന്നും പച്ചക്കറിയുമായി പോയ ലോറിയാണ് വ്യാജ പെര്‍മിറ്റ് ഉപയോഗിച്ച്‌ കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ചത്. പരിശോധനയില്‍ ഇത് വ്യക്തമായതോടെ ലോറി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ ലോറി ഡ്രൈവറെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. വ്യാജ പെര്‍മിറ്റ് തട്ടിപ്പിനെ കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെര്‍മിറ്റുകള്‍ ഓണ്‍ലൈന്‍ മാര്‍ഗമാക്കിയതിനു പിന്നാലെയാണ് പഴയ പെര്‍മിറ്റുകള്‍ എഡിറ്റ് ചെയ്ത് ഇത്തരത്തില്‍ ലോറികള്‍ അതിര്‍ത്തി കടക്കുന്നത്. ഒറ്റനോട്ടത്തില്‍ വ്യാജ പെര്‍മിറ്റ് രേഖകള്‍ മനസിലാകില്ലെന്നതാണ് തട്ടിപ്പ് ആവര്‍ത്തിക്കാന്‍ കാരണവും…

Read More
Click Here to Follow Us