എൽടിടിഇ നേതാവ് പ്രഭാകരൻ മരിച്ചിട്ടില്ല ; പി നെടുമാരൻ

ചെന്നൈ: എൽടിടിഇ തലവനായിരുന്ന വേലുപ്പിള്ള പ്രഭാകരൻ മരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി മനുഷ്യാവകാശ പ്രവർത്തകനായ നെടുമാരൻ. തമിഴ് വംശത്തിൻറെ  മോചനം സംബന്ധിച്ച് പുതിയൊരു പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്നും നെടുമാരൻ പറഞ്ഞു. തഞ്ചാവൂരിൽ വാർത്താസമ്മേളനത്തിലാണ് നെടുമാരൻ ഈ വെളിപ്പെടുത്തൽ നടത്തിയത് . ശ്രീലങ്കയിലെ പുതിയ രാഷ്ട്രീയ പ്രതിസന്ധിയും ആഗോളസാഹചര്യവും രാജപക്സ കുടുംബ അധികാരത്തിൽ നിന്നും പുറത്തായതും എൽടിടിഇ നേതാവായ പ്രഭാകരന് പുറത്തുവരാൻ പ്രേരണ നൽകുന്ന സാഹചര്യമാണ്. ലോകത്തുള്ള മുഴുവൻ തമിഴ് ജനതയും പ്രഭാകരന് പിന്തുണ നൽകണമെന്നും നെടുമാരൻ ആവശ്യപ്പെട്ടു. വേലുപ്പിള്ള പ്രഭാകരൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും തൻറെ കുടുംബം പ്രഭാകരനുമായി…

Read More

ഫെബ്രുവരി മുതൽ ചെന്നൈ-ബെംഗളൂരു റൂട്ടിൽ ട്രെയിനുകൾ വേഗത്തിൽ ഓടും, കാരണം ഇതാ

ബെംഗളൂരു: ചെന്നൈ-ജോലാർപേട്ട് പാതയിൽ അനുവദനീയമായ പരമാവധി വേഗത മണിക്കൂറിൽ 130 കിലോമീറ്ററായി ഉയർത്തിയതോടെ ചെന്നൈ-ബെംഗളൂരു റൂട്ടിലും തിരുപ്പതി-മുംബൈ റൂട്ടിലും ഫെബ്രുവരി മുതൽ ട്രെയിനുകൾ വേഗത്തിൽ ഓടിത്തുടങ്ങും. വന്ദേ ഭാരത് സർവീസുകൾ ഉൾപ്പെടെയുള്ള ട്രെയിനുകൾ മികച്ച ശരാശരി വേഗതയിൽ ഓടാൻ കഴിയുന്നതിനാൽ യാത്രാ സമയം ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വന്ദേ ഭാരത് ട്രെയിനുകൾ ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലെത്താൻ 4.25 മണിക്കൂർ എടുക്കും, ശതാബ്ദി എക്‌സ്‌പ്രസിന് അതേ ദൂരം താണ്ടാൻ 4.45 മണിക്കൂർ ആവും എടുക്കുക, എന്നാൽ ഇനി ഇത് അരമണിക്കൂർ വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്. പ്രമുഖ മാധ്യമങ്ങൾ…

Read More

സിനിമ സഹസംവിധായകനെ തട്ടി കൊണ്ടു പോയി ക്രൂര മർദ്ദനം, പ്രതികൾ പിടിയിൽ

ചെന്നൈ: സിനിമ സഹസംവിധായകനും റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനുമായ ശിവകുമാറിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ സംഘത്തെ തിരുപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് സഹോദരിയും ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് ശിവകുമാറിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പിതാവ്‌ പൊന്നുസാമി ഗൗണ്ടറുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന കോയമ്പത്തൂരിലെയും തിരുപ്പൂരിലെയും വന്‍തോതിലുള്ള ഭുമി ശിവകുമാറിന് ലഭിച്ചു. ഇതില്‍ പകുതി തനിക്ക് നല്‍കണമെന്ന് സഹോദരി അംബിക ആവശ്യപ്പെട്ടെങ്കിലും ശിവകുമാര്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ഇതേ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തു. രണ്ടുദിവസം മുന്‍പാണ് അംബികയും ഭര്‍ത്താവും ചേര്‍ന്ന്…

Read More

മലയാളി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

ചെന്നൈ: നീലഗിരിയില്‍ മലയാളി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. കൂടല്ലൂരിലെ സ്വകാര്യ കാപ്പി എസ്റ്റേറ്റില്‍ വാച്ചര്‍ ആയി ജോലി നോക്കിയിരുന്ന നൗഷാദ് ആണ് കൊല്ലപ്പെട്ടത്. കാട്ടാനയുടെ ആക്രമണത്തില്‍ ഒപ്പമുണ്ടായിരുന്ന ജമാലിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. അമ്പിളിമല സ്വദേശികളായ നൗഷാദും ജമാലും ശനിയാഴ്ച വൈകിട്ട് ഓ വാലിയിലെ സ്വകാര്യ കാപ്പിത്തോട്ടത്തിലൂടെ നടക്കുമ്പോഴായിരുന്നു ആനയുടെ ആക്രമണമുണ്ടായത്. മുതുമലയില്‍ നിന്നിറങ്ങിയ ബാലകൃഷ്ണന്‍ എന്ന കാട്ടാനയാണ് ആക്രമിച്ചത്. കാട്ടാനയുടെ ആക്രമണം നിരന്തരം ഉണ്ടാകുന്ന പ്രദേശമാണ് ഓവേലി. കഴിഞ്ഞയാഴ്ച ശിവനന്ദി എന്ന തൊഴിലാളി ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Read More

ഫുഡ് ഡെലിവറി ജീവനക്കാരനെ മദ്യപാനികൾ ചേർന്ന് മർദ്ദിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ ഫുഡ് ഡെലിവറി ജീവനക്കാരനെ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ 22 വയസുള്ള തിരുമലൈ വാസനെ വെല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫുഡ് ഡെലിവറി ജീവനക്കാരനെ മർദ്ദിക്കുന്ന സമയത്ത് ഇരുവരും മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെല്ലൂർ കാട്ട്പാടിയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം വിതരണം ചെയ്ത ശേഷം മടങ്ങി വരുന്നതിനിടെയാണ് വാസനെ ഇരുവരും ചേർന്ന് മർദ്ദിച്ചത്. മദ്യപിച്ച്‌ വാഹനം ഓടിച്ച പ്രതികൾ സഞ്ചരിച്ച ബൈക്ക് വാസന്റെ ബൈക്കുമായി കൂട്ടിയിടിച്ചു. ഇത് പിന്നാലെയായിരുന്നു പ്രകോപനം.…

Read More

വനാതിർത്തികളിൽ തീപിടുത്തം; വന്യമൃഗങ്ങളുടെ കടന്നുകയറ്റ ഭീതിയിൽ ജനവാസ കേന്ദ്രം

ചെന്നൈ: പശ്ചിമഘട്ടത്തിലെ വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സോമയംപാളയം ഡംപ് യാർഡിൽ തീപിടിത്തം. ഇതേതുടർന്ന് വന്യമൃഗങ്ങൾ ജനവാസകേന്ദ്രത്തിലേക്ക് കടക്കുമെന്ന ഭീതി പരത്തി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മാലിന്യം തള്ളുന്ന യാർഡ് ഇവിടെ നിന്ന് മാറ്റണമെന്ന് പൊതുജനങ്ങളും പരിസ്ഥിതി പ്രവർത്തകരും തദ്ദേശസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് 6.30ഓടെയാണ് മാലിന്യത്തിൽ തീ പടർന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം സ്ഥലത്തെത്തി രണ്ട് മണിക്കൂറിനുള്ളിൽ തീ അണച്ചു. സംഭവത്തെത്തുടർന്ന് കാട്ടാനകൾ സമീപപ്രദേശത്തേക്ക് കടക്കുമെന്ന ആശങ്കയെത്തുടർന്ന് വനംവകുപ്പ് അധിക ജീവനക്കാരെ ഭാരതിയാർ സർവകലാശാല കാമ്പസിലേക്ക് നിയോഗിച്ചു.…

Read More

കാമുകിയോടുള്ള ദേഷ്യം തീർത്തത് സ്വന്തം കാർ തീവച്ച് നശിപ്പിച്ചു കൊണ്ട് 

ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് കാമുകിയോടുള്ള ദേഷ്യം തീർക്കാനായി യുവാവ് സ്വന്തം കാർ തീവച്ച് നശിപ്പിച്ചു. കാവിൻ എന്ന 28-വയസുകാരനാണ് പ്രണയത്തിലെ തർക്കത്തിനൊടുവിൽ തന്റെ മേഴ്‌സിഡിസ് ബെൻസ് ഡി ക്ലാസ് കാറിന് തീവെച്ചു നശിപ്പിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് മെഡിക്കൽ വിദ്യാർത്ഥിയായ കാവിൻ കാമുകിയുമൊത്ത് രാജക്കുളം ഗ്രാമത്തിലെ നദിക്കരയിലുണ്ടായിരുന്നത്. കാറിൽ വച്ചുണ്ടായ തർക്കത്തിൽ പ്രകോപിതനായ കാവിൻ കാമുകിയോട് പ്രതികാരം ചെയ്യാനായി സ്വന്തം കാറിന് തീവെയ്ക്കുകയായിരുന്നു. തീ പടരുന്നത് കണ്ട നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചെങ്കിലും ഇവർ സ്ഥലത്തെത്തുന്നതിന് മുമ്പായി വാഹനം പൂർണമായി കത്തി നശിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം…

Read More

ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി താഴെ ഇറക്കി

ചെന്നൈ: ആത്മീയ നേതാവും ആർട്ട് ഓഫ് ലിവിംഗ് സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി തമിഴ്നാട്ടിൽ ഇറക്കി. മോശം കാലാവസ്ഥയെ തുടർന്ന് ഇന്ന് രാവിലെ തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിൽ ആണ് ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയത്. മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ല എന്നും ദ്രുതപരിശോധനയ്ക്ക് ശേഷമാണ് ഹെലികോപ്റ്റർ പറന്ന് ഉയർന്നത് എന്നും അറിയിച്ചു. ശ്രീ ശ്രീ രവിശങ്കർ  സുരക്ഷിതരാണെന്നും കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്നാണ് ഹെലികോപ്റ്റർ യാത്ര പുനരാരംഭിച്ചത് എന്നും ഈറോഡ് കളക്ടർ എം ആർ എച്ച് കൃഷ്ണനുണ്ണി പറഞ്ഞു.

Read More

ഭിത്തിയിലൂടെ വീട്ടിലേക്ക് കയറാൻ ശ്രമിച്ച യുവാവ് വീണു മരിച്ചു

ചെന്നൈ: രാത്രി ജോലി കഴിഞ്ഞ് എത്തിയപ്പോള്‍ ഭാര്യ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് ഭിത്തിയില്‍ പിടിച്ച്‌ വീട്ടില്‍ കയറാന്‍ ശ്രമിച്ച യുവാവ് വീണു മരിച്ചു. തമിഴ്‌നാട്ടിലെ ജൊലാര്‍പേട്ടിലാണ് സംഭവം. സ്വകാര്യസ്ഥാപനത്തില്‍ മാര്‍ക്കറ്റിങ് റപ്രസന്റേറ്റീവായി ജോലി ചെയ്യുന്ന തെന്നരശു രാത്രി വൈകിയാണ് വീട്ടിലെത്തിയത്. ഉറക്കത്തിലായിരുന്ന ഭാര്യ തെന്നരശു കോളിങ് ബെല്ലടിച്ചതും ഫോണ്‍ ചെയ്തതും അറിഞ്ഞില്ല. ഭാര്യ എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് 30കാരനായ തെന്നശു രണ്ടാം നിലയിലെ വീട്ടീലേക്ക് ഭിത്തിയില്‍ പിടിച്ച്‌ കയറി. എന്നാല്‍ കയറുന്നതിനിടെ കൈവഴുതി താഴെ വീഴുകയായിരുന്നു. രാത്രി ഉറക്കത്തിനിടെ ഞെട്ടി ഉണര്‍ന്ന ഭാര്യ തെന്നരശു വീട്ടിലെത്തിയില്ലെന്ന്…

Read More

ജെല്ലിക്കെട്ട് കാണാനെത്തിയ 14 കാരൻ കാളയുടെ കുത്തേറ്റ് മരിച്ചു

ചെന്നൈ : ജല്ലിക്കെട്ട് കാണാനെത്തിയ പതിനാലുകാരന്‍ കാളയുടെ കുത്തേറ്റ് മരിച്ചു. ബന്ധുക്കളോടൊപ്പം ജല്ലിക്കെട്ട് കാണാനെത്തിയ ഗോകുല്‍ (14) ആണ് മരിച്ചത്. മധുരൈയിലെ തടങ്കം ഗ്രാമത്തിലാണ് സംഭവം നടന്നത്. മത്സരത്തിനിടെ കാള കാണികള്‍ക്കിടയിലേക്ക് കുതിച്ചെത്തി ആക്രമിക്കുകയായിരുന്നു. വയറ്റില്‍ കാളയുടെ കുത്തേറ്റതിനെ തുടര്‍ന്ന് കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ഗോകുലിനെ ഉടന്‍ തന്നെ ധര്‍മ്മപുരി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ധര്‍മ്മപുരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, ഗോകുലിന് പരിക്കേറ്റത് എങ്ങനെയെന്ന് കണ്ടെത്താന്‍ ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരികയാണ്. ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട് ഈ വര്‍ഷം മരിക്കുന്ന നാലാമത്തെ ആളാണ് ഗോകുല്‍.

Read More