ചെന്നൈ: പ്രമുഖ തമിഴ് നടൻ വടിവേലുവിൻറെ അമ്മ പാപ്പ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വടിവേലുവിനെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി. നിരവധി സിനിമാ താരങ്ങളും നേരിട്ടെത്തിയും അല്ലാതെയും അനുശോചനം അറിയിച്ചു. മധുരയ്ക്കടുത്തുള്ള വിരഗനൂരിലാണ് പാപ്പ താമസിച്ചിരുന്നത്. സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. നീണ്ട ഇടവേളയ്ക്ക് ശേഷം വടിവേലു അടുത്തിടെ ‘നായ് ശേഖർ റിട്ടേൺസ്’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. മാരി സെൽവരാജ് സംവിധാനം…
Read MoreTag: chennai’
കുറവൻ കുറത്തിയാട്ടം നിരോധിച്ചു
ചെന്നൈ : തമിഴ്നാട്ടില്‍ കുറവന്‍ – കുറത്തിയാട്ടം എന്ന നൃത്തരൂപം നിരോധിച്ചു. മദ്രാസ് ഹൈക്കോടതിയാണ് നൃത്തം നിരോധിച്ചുകൊണ്ട് ഉത്തരവിട്ടത്.വിവിധ ജനവിഭാഗങ്ങളെ മോശമാക്കി ചിത്രീകരിക്കുന്നു എന്നുകാട്ടി മധുര സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഉത്തവ് വന്നിരിക്കുന്നത്. കുറവന്‍ കുറത്തിയാട്ടത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കാനും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിര്‍ദേശിച്ചു. കുറവ സമുദായത്തിന്‍റെ അനുമതിയോടെയല്ല നൃത്തരൂപത്തില്‍ സമുദായത്തിന്‍റെ പേര് ഉപയോഗിക്കുന്നതെന്നും പരാതിക്കാരന്‍ വ്യക്തമാക്കിയിരുന്നു. തമിഴ്നാട്ടിലെ ഗ്രാമീണ ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ടും മറ്റ് ആഘോഷങ്ങളുടെ ഭാഗമായും കുറവന്‍ കുറത്തിയാട്ടം അവതരിപ്പിക്കാറുണ്ട്. അപരിഷ്കൃതവും അശ്ലീല ചേഷ്ടകളും നിറഞ്ഞ നൃത്തമാണിതെന്ന്…
Read Moreവായ്പ മുടങ്ങുന്നവരുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, മലയാളി സംഘം പിടിയിൽ
ചെന്നൈ: ഓൺലൈൻ വായ്പകളുടെ തിരിച്ചടവ് മുടക്കിയവരുടെ ഫോട്ടോകൾ മോർഫിംഗ് നടത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ മലയാളി സംഘം തമിഴ്നാട്ടിൽ പിടിയിൽ. തിരുപ്പൂരിൽ കോൾ സെന്റർ സ്ഥാപിച്ചു വായ്പ മുടക്കിയവരെ ഭീഷണിപ്പെടുത്തുകയും ഫോട്ടോകൾ മോർഫ് ചെയ്തു പ്രചരിപ്പിക്കുകയും ചെയ്തിരുന്ന കോഴിക്കോട് സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്. അതേസമയം, ഇവരുടെ വിദേശ ബന്ധങ്ങളെ കുറിച്ചു തമിഴ്നാട് പോലീസ് അന്വേഷണം തുടങ്ങി. നാലു വിദേശ വായ്പ ആപ്പുകളുടെ കോൾ സെന്റർ തുറന്നാണു സംഘം ഭീഷണിയും നഗ്നചിത്രനിർമാണവും നടത്തിയത്. പെരുമാനല്ലൂർ സ്വദേശിയായ യുവതി സംഘത്തിന്റെ ഭീഷണിയെ തുടർന്ന് എസ്.പിക്ക് പരാതി നൽകുകയായിരുന്നു.…
Read Moreപുതുവർഷാഘോഷം, പാമ്പ് കടിയേറ്റ് യുവാവ് മരിച്ചു
ചെന്നൈ : പുതുവര്‍ഷ ആഘോഷത്തിനിടയില്‍ മദ്യലഹരിയില്‍ പാമ്പിനെ പിടിച്ച യുവാവിനു പാമ്പ് കടിയേറ്റ് ദാരുണാന്ത്യം. തമിഴ്നാട് കടലൂര്‍ സ്വദേശിയായ മണികണ്ഠനാണു മരിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി മദ്യപിച്ച് നൃത്തം ചെയ്യുമ്പോള്‍ സമീപത്തെ കുറ്റിക്കാട്ടിൽ പാമ്പിനെ കണ്ടതാണു തുടക്കം. പാമ്പിനെ പിടിക്കാന്‍ ശ്രമിച്ച മണികണ്ഠനെ കൂടെയുണ്ടായിരുന്നവര്‍ തടഞ്ഞു. എന്നാല്‍, പാമ്പിനെ പിടിച്ച് കയ്യില്‍വച്ച് ആളുകളെ ഭയപ്പെടുത്താനാണ് ഇയാള്‍ ശ്രമിച്ചത്. ”പുതുവര്‍ഷസമ്മാനം” എന്ന് വിളിച്ചു പറഞ്ഞായിരുന്നു പാമ്പുമായുള്ള ആഘോഷം. ഇതിനിടെ പാമ്പ് ഇയാളുടെ കയ്യില്‍ കടിക്കുകയായിരുന്നു. ബോധരഹിതനായി വീണ മണികണ്ഠനെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡോക്ടറെ കാണിക്കാന്‍…
Read Moreഅമിത ടിക്കറ്റ് നിരക്ക് ഈടാക്കിയ ബസുകളെ പൂട്ടി ഗതാഗത വകുപ്പ്
ചെന്നൈ : ക്രിസ്മസ്-പുതുവത്സര സീസണിലെ അവധിക്കാല തിരക്ക് മുതലെടുത്ത് അധിക ടിക്കറ്റ് നിരക്ക് ഈടാക്കിയതിന് 49 സ്വകാര്യ ബസുകൾക്ക് എതിരായ നടപടിയുമായി ഗതാഗത വകുപ്പ്. അധിക ടിക്കറ്റ് നിരക്ക് ഈടാക്കിയ സ്വകാര്യ ബസുകളിൽ നിന്ന് 92,500 രൂപ പിഴ ചുമത്തി. ബസുകൾ യാത്രക്കാരിൽ നിന്ന് അധിക ചാർജ് ഈടാക്കുന്നതായി റിപ്പോർട്ടിനെ തുടർന്ന് ഡിസംബർ 23ന് ചെന്നൈയിലെ പോരൂർ, കണ്ടൻചാവടി തുടങ്ങിയ പ്രദേശങ്ങളിൽ ഗതാഗത വകുപ്പ് മിന്നൽ പരിശോധന നടത്തി. ഓമ്‌നി ബസുകൾ അധികമായി ചാർജ് ഈടാക്കിയതിനെതിരെ പരാതി നൽകിയ യാത്രക്കാർക്ക് പണം തിരികെ നൽകിയതായി…
Read Moreക്രിസ്മസ്, ന്യൂ ഇയർ, കെഎസ്ആർടിസി അധിക സർവീസ് നടത്തുമെന്ന് മന്ത്രി
തിരുവനന്തപുരം : ക്രിസ്മസ്, ന്യൂ ഇയർ കാലത്തെ യാത്രാ തിരക്ക് പരിഹരിക്കാൻ കെഎസ്ആർടിസി അധിക സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി. ബംഗളൂരു, മൈസൂരു, ചെന്നൈയിലേക്ക് കേരളം അധിക സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. സ്വകാര്യ ബസുകൾ അമിതനിരക്ക് ഈടാക്കിയാൽ സർക്കാർ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ക്രിസ്മസ്, ന്യൂ ഇയർ സമയത്തെ യാത്രാ ക്ലേശം പരിഹരിക്കാൻ കേരളത്തിനായി 17 സ്പെഷ്യൽ ട്രെയിനുകൾ ദക്ഷിണ മെട്രോ അനുവദിച്ചിട്ടുണ്ട്. ഡിസംബർ 23 മുതൽ ജനുവരി 2 വരെയുള്ള ദിവസങ്ങളിലാണ് സ്പെഷ്യൽ ട്രെയിനുകൾ ഓടുക.
Read Moreഇൻസ്റ്റഗ്രാം വഴി പരിചയപെട്ട മലയാളി പെൺകുട്ടിയെ ചെന്നൈ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ
ചെന്നൈ : പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര മേലെകരിഞ്ഞവിള എസ്.എം. ആഷിഷ് എന്ന 19-കാരനാണ് പോലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ ചെന്നൈയില്‍ കൊണ്ടുപോയി ലോഡ്ജില്‍ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിനടുത്ത് മരമലൈനഗറിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തുവരുകയാണ് യുവാവ്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിച്ച് യുവതിയെ വിനോദയാത്രയ്ക്ക് ക്ഷണിച്ച് അങ്ങോട്ടേക്കെത്തിക്കുകയായിരുന്നു. പീഡിപ്പിച്ചശേഷം കോഴിക്കോട്ടേക്ക് തീവണ്ടിയില്‍ തിരിച്ചയക്കുകയുമായിരുന്നു. മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്‍ശന്‍, മെഡിക്കല്‍ കോളേജ് എസ്.ഐ. ഷാജു വര്‍ഗീസ്, എ.എസ്.ഐ.മാരായ ബി. ബിവീഷ്, എ. രാജേഷ്,…
Read Moreതമിഴ് നടൻ ശിവ നാരായണ മൂർത്തി അന്തരിച്ചു
ചെന്നൈ: തമിഴ് ഹാസ്യതാരം ശിവ നാരായണ മൂര്‍ത്തി അന്തരിച്ചു. 67 വയസായിരുന്നു. ബുധനാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ശരീരഘടനയും മുഖഭാവവും കൊണ്ട് പോലീസ്, ഗ്രാമീണ കര്‍ഷകന്‍ തുടങ്ങിയ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം സംവിധായകനും നടനുമായ വിസുവിന്റെ ആദ്യ ചിത്രം പൂന്തോട്ടത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. തഞ്ചാവൂരിലെ പട്ടുകോട്ടൈയ്ക്ക് അടുത്തുള്ള പൊന്നാവരന്‍കോട്ട സ്വദേശിയാണ് ശിവ നാരായണ മൂര്‍ത്തി. പ്രമുഖ ഹാസ്യതാരങ്ങളായ വിവേകിനും വടിവേലുവിനുമൊപ്പം നിരവധി ഹാസ്യ രംഗങ്ങളില്‍ ശിവ നാരായണ മൂര്‍ത്തി അഭിനയിച്ചിട്ടുണ്ട്. സൂപ്പര്‍താരങ്ങളായ രജനീകാന്ത്, കമല്‍, അജിത് കുമാര്‍, വിജയ് എന്നിവരുടെ ചിത്രങ്ങളില്‍…
Read Moreടീച്ചർ കള്ളി എന്ന് വിളിച്ചു, വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ചെന്നൈ: ടീച്ചർ ‘കള്ളി’ എന്ന് വിളിച്ചതിന് സ്‌കൂൾ കെട്ടിടത്തിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് ചാടി. പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് കരൂരിലെ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സ്‌കൂളിലെ പരിപാടിക്കിടെ ഫോൺ ഉപയോഗിച്ചതിന് വിദ്യാർത്ഥിനിയെ അധ്യാപിക ശകാരിച്ചിരുന്നു. ആത്മഹത്യക്ക് മുമ്പ് കാരണം വിശദീകരിച്ച് പാഠം പകർത്തിയ വിഡിയോയും വൈറലാണ്. ഞങ്ങളുടെ സ്കൂളിൽ പരിപാടികൾ നടക്കുകയായിരുന്നു. ഒരു പെൺകുട്ടി വന്ന് പരിപാടിയുടെ വിഡിയോ എടുത്ത് തരാൻ പറഞ്ഞു. ആദ്യം അത് നിരസിച്ചു. അപ്പോൾ മറ്റൊരാൾക്ക് ഫോൺ കൈമാറാൻ എന്നോട് ആവശ്യപ്പെട്ടു.…
Read Moreനടൻ കമൽ ഹാസൻ ആശുപത്രിയിൽ
ചെന്നൈ: നടൻ കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സവും ഉണ്ടായതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കൽ സെന്റർ ആശുപത്രിയിലാണ് കമൽ ഹാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ കമൽ ഹാസനെ ആശുപത്രിയിൽ എത്തിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനിലയിലെ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ ഉടൻ തന്നെ ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുറച്ചു ദിവസത്തേക്ക് പൂർണ വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ പറഞ്ഞു.
Read More