പ്രവീൺ നെട്ടാറുവിന്റെ കൊലപാതകം, 4 പ്രതികളെക്കുറിച്ച് സൂചന നൽകുന്നവർക്ക് 14 ലക്ഷം പാരിതോഷികം

ബെംഗളൂരു: ബിജെപി യുവമോര്‍ച നേതാവ് പ്രവീണ്‍ നെട്ടാറുവിനെ കൊലപ്പെടുത്തിയ കേസില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ പ്രവര്‍ത്തകരായ നാല് പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 14 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു. പ്രതികള്‍ കേരളത്തില്‍ ഒളിവിലാണെന്ന് സംശയിക്കുന്നതിനാല്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പാരിതോഷിക അറിയിപ്പ് പതിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെ പ്രതികളെ കുറിച്ച്‌ സൂചന ലഭിക്കാത്തതിനാലാണ് വീണ്ടും അറിയിപ്പുമായി എന്‍ഐഎ രംഗത്തുവന്നത്. ദക്ഷിണ കന്നഡ ജില്ലയിലെ എസ് മുഹമ്മദ് മുസ്ത്വഫ എന്ന മുസ്ത്വഫ പൈച്ചാറിനെയും കൂര്‍ഗ് ജില്ലയിലെ…

Read More

നടൻ ഗോവിന്ദൻ കുട്ടിക്കെതിരെ ലൈംഗിക ആരോപണ കേസ്

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ നടനും അവതാരകനുമായ ഗോവിന്ദന്‍ കുട്ടിക്കെതിരെ കേസെടുത്തു. നടിയും മോഡലുമായ യുവതിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസാണ് കേസെടുത്തത്. ബലാത്സംഗം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എറണാകുളത്തെ വാടക വീട്ടിലും സുഹൃത്തിന്റെ ഇടപ്പള്ളിയിലെ വില്ലയിലും കാറിലും വച്ച്‌ പലതവണ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. യുട്യൂബ് ചാനലില്‍ ടോക്‌ഷോയ്ക്കിടയിലാണ് ഇയാള്‍ യുവതിയെ പരിചയപ്പെട്ടത്. നടന്‍ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കിയിരുന്നു. പിന്നീട് ഇതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍, തന്നെ മര്‍ദിച്ചതായും യുവതി പരാതിയില്‍ ആരോപിക്കുന്നു.

Read More

ക്ഷമാപണം  നടത്തി, ശ്രീനാഥ് ഭാസിക്കെതിരെയുള്ള കേസ് ഒത്തുതീർപ്പിലേക്ക്

കൊച്ചി: ഓൺലൈൻ അവതാരകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടൻ ശ്രീനാഥ് ഭാസിക്കെതിരെ നൽകിയ  പരാതി പിൻവലിക്കാൻ ഒരുങ്ങി പരാതിക്കാരി. ശ്രീനാഥ് ഭാസിക്കെതിരായ കേസിലെ എഫ്‌ഐആർ  റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഇന്ന് ഹൈക്കോടതിയെ സമീപിച്ച് ഹർജി നൽകും. പരാതിയുമായി ഇരു കക്ഷികളും ഒത്തുതീർപ്പിലെത്തിയ സാഹചര്യത്തിലാണ് ഇത്. അഭിമുഖത്തിനിടെ അവതാരകയെ അപമാനിച്ചെന്നാരോപിച്ചുള്ള പരാതിയിൽ ശ്രീനാഥ് ഭാസിയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്തതിനെ തുടർന്നാണ് രേഖപ്പെടുത്തിയത്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കൽ) ഐപിസി 354 (ലൈംഗിക ചുവയോടെ സംസാരിക്കൽ) 294 ബി…

Read More

അനധികൃതമായി ഗണേശ പരിപാടി നടത്തി; 10 അംഗ സംഘത്തിനെതിരെ കേസ്

ബെംഗളൂരു: ബന്ധപ്പെട്ട അധികാരികളിൽ നിന്ന് നിർബന്ധിത അനുമതി വാങ്ങാതെ വർഗീയ സംഘർഷം നിലനിൽക്കുന്ന ജെജെ നഗർ പ്രദേശത്ത് ഗണേശ വിഗ്രഹങ്ങൾ സ്ഥാപിച്ചതിന് 10 അംഗ സംഘത്തിനെതിരെ പോലീസ് കേസെടുത്തു. ഗണേശ വിഗ്രഹം സ്ഥാപിക്കുന്നതിനും നിമജ്ജന നടപടികൾക്കും അനുമതി നൽകുന്നതിന് അധികൃതർ ഏകജാലക സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഏകജാലകത്തിന് കീഴിൽ പോലീസ്, അഗ്നിശമന, അത്യാഹിത സേവന വിഭാഗം, ബെസ്‌കോം, ബിബിഎംപി എന്നിങ്ങനെ അപേക്ഷകർക്ക് ആവശ്യമായ എല്ലാ അധികാരികളിൽ നിന്നും അനുമതിക്കായി അപേക്ഷിക്കാം.. എന്നാൽ, സുനിൽ വെങ്കിടേഷും സുഹൃത്തുക്കളായ ഗോപി, മോനു, അപ്പു, ശശി, രവി, കിരൺ, ഭരത്,…

Read More

ലഹരി റാക്കറ്റ്, പ്രതിയുടെ 1.6 കോടി രൂപയുടെ സ്വത്ത് കണ്ടു കെട്ടി

ബെംഗളൂരു: ലഹരി മരുന്ന് കേസിൽ പിടിയിലായ പ്രതിയുടെ 1.6 കോടി രൂപയുടെ അനധികൃത സ്വത്ത് നർക്കോട്ടിക്സ് വിഭാഗം കണ്ടുകെട്ടി. കഴിഞ്ഞ ജൂലൈയിൽ ലഹരി കേസിൽ പിടിയിൽ ആയ മൃത്യുഞ്ജയയ്ക്ക് എതിരെയാണ് നടപടി. ഇയാളിൽ നിന്നും 80 ലക്ഷം രൂപയുടെ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയിരുന്നു. നഗരത്തിലെ ലഹരിമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണിയായ ഇയാളുടെ പേരിൽ 9 കേസുകൾ നിലവിൽ ഉണ്ട്.  ലഹരി ബിസിനസ്സിലൂടെ ഇയാൾ നിരവധി ആസ്തി ഉണ്ടാക്കിയതാണ് ഉദ്യോഗസ്ഥർ പറയുന്നത്. വാണിജ്യ സ്ഥാപനവും കൃഷി ഭൂമിയും പുറമെ 5 കോടി രൂപയും ഇയാൾക്ക് ഉള്ളതായി…

Read More

മിശ്രവിവാഹം തടഞ്ഞതിന് നാല് യുവാക്കൾക്കെതിരെ കേസ്

ബെംഗളൂരു: ചിക്കമംഗളൂരുവിൽ ഹിന്ദു യുവതിയും മുസ്ലീം യുവാവും തമ്മിലുള്ള മിശ്രവിവാഹം ബുധനാഴ്ച ഒരു സംഘം യുവാക്കൾ തടഞ്ഞു. മുസ്ലീം യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബസവനഹള്ളി പോലീസ് നാല് പേർക്കെതിരെ കേസെടുത്തു. ചിക്കമംഗളൂരു രത്നഗിരി റോഡിലുള്ള സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹം കഴിക്കുന്നതിനായി എത്തിയതായിരുന്നു ഇരുവരും. വിവാഹ വിവരം അറിഞ്ഞ നാലു യുവാക്കൾ ഇടപെട്ട് നടപടികൾ നിർത്തിവച്ചു. തുടർന്ന് ഇവർ ദമ്പതികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ് വിവിധ സംഘടനാ പ്രവർത്തകർ പൊലീസ് സ്റ്റേഷനു സമീപം തടിച്ചുകൂടുകയും പൊലീസുമായി ചർച്ച നടത്തുകയും ചെയ്തു. മുസ്ലീം…

Read More

നാല് വയസ്സുകാരനെ ശാരീരികമായി പീഡിപ്പിച്ചു; ബിഷപ്പ് കോട്ടൺ ബോയ്സ് സ്കൂളിനെതിരെ കേസ്

ബെംഗളൂരു: നാലുവയസുകാരനെ ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് ബിഷപ്പ് കോട്ടൺ ബോയ്സ് സ്കൂളിനെതിരെ പൊലീസ് പരാതി നൽകി മാതാപിതാക്കൾ. ജൂലൈയിൽ ക്ലാസുകൾ ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ, ക്ലാസ്സിൽ “വികൃതി കാണിച്ചതിന്” തന്റെ മകനെ അധ്യാപകൻ ആവർത്തിച്ച് മർദിച്ചതായി കുട്ടിയുടെ രക്ഷിതാവ് റിവു ചക്രവർത്തി പരാതിയിൽ പറഞ്ഞു. മകന്റെ നിരവധി പരാതികൾക്കും സ്കൂൾ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കും ശേഷമാണ് ചക്രവർത്തി സ്കൂളിനെതിരെ പരാതി രജിസ്റ്റർ ചെയ്യാൻ കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനെ സമീപിച്ചത്. തുടർന്ന് ഓഗസ്റ്റ് 18-ന് സ്‌കൂളിനെതിരെ പോലീസ് നോൺ-കോഗ്‌നിസബിൾ റിപ്പോർട്ട് (എൻസിആർ) രജിസ്റ്റർ…

Read More

മെഹ്നാസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി : ആത്മഹത്യാ പ്രേരണകേസിൽ റിഫ മെഹ്നുവിന്റെ ഭർത്താവ് മെഹ്നാസ് മൊയ്ദുവിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ജാമ്യാപേക്ഷ തള്ളിയത്. റിഫയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി മെഹ്നാസിനെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. ഈ കേസിൽ മെഹ്നാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. മാർച്ച് മാസം ഒന്നിനാണ് ദുബായിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ റിഫയെ കണ്ടെത്തുന്നത്. മൃതദേഹം നാട്ടിലെത്തിച്ച് മറവ് ചെയ്തെങ്കിലും ബന്ധുക്കളുടെ പരാതിയിൽ പിന്നീട് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയിരുന്നു . തൂങ്ങി മരണമാണെന്നായിരുന്നു…

Read More

യുവതികളെ തല അറുത്ത് കൊന്ന കേസ്, നിർണായക വെളിപ്പെടുത്തലുകളുമായി പ്രതി 

ബെംഗളൂരു: തലയറുത്തുമാറ്റിയ നിലയില്‍ രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന പ്രതികാര കഥയാണ്. തന്നെ ലൈം​ഗിക തൊഴിലിലേക്ക് തള്ളിവിട്ടവരെ യുവതിയും കാമുകനും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പ്രതികളായ കമിതാക്കളെ ശ്രീരംഗപട്ടണം പോലീസ് ഇന്നലെ അറസ്റ്റു ചെയ്തു. രാമനഗരയിലെ കുഡുര്‍ സ്വദേശി ടി. സിദ്ധലിംഗപ്പ (35), കാമുകി ചന്ദ്രകല എന്നിവരാണ് അറസ്റ്റിലായത്. ജൂണ്‍ ഏഴിനാണ് മാണ്ഡ്യയിലെ…

Read More

5 മോഷ്ടാക്കൾ പിടിയിൽ, 50 ഇരുചക്ര വാഹനങ്ങൾ പിടിച്ചെടുത്തു

ബെംഗളൂരു: കർണാടകയിൽ രണ്ട് ബൈക്ക് മോഷണക്കേസുകളിൽ അഞ്ച് പേരെ പോലീസ് പിടികൂടി. ഇവരിൽ നിന്ന് 50 ഓളം ബൈക്കുകൾ പിടികൂടി. ശികാരിപുര പോലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്കുകൾ മോഷ്ടിച്ച പ്രതിയെ ശിവമോഗ പോലീസ് അറസ്റ്റുചെയ്തു. അതിനിടെ, ശിക്കാരിപുര ടൗൺ പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം ഇരുചക്ര വാഹനങ്ങൾ മോഷ്ടിക്കുന്ന മറ്റൊരു പ്രതിയെ പിടികൂടിയതായി ശിവമോഗ ജില്ലാ പോലീസ് സൂപ്രണ്ട് ബിഎം ലക്ഷ്മി പ്രസാദ് ട്വീറ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് ഒമ്പത് ഇരുചക്ര വാഹനങ്ങൾ കണ്ടെടുത്തു. രണ്ടാമത്തെ കേസിൽ, നാല് പ്രതികളെ ബെലഗാവിയിൽ നിന്ന്…

Read More
Click Here to Follow Us