ബെംഗളൂരു: കർണാടകയിൽ രണ്ട് ബൈക്ക് മോഷണക്കേസുകളിൽ അഞ്ച് പേരെ പോലീസ് പിടികൂടി. ഇവരിൽ നിന്ന് 50 ഓളം ബൈക്കുകൾ പിടികൂടി.
ശികാരിപുര പോലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്കുകൾ മോഷ്ടിച്ച പ്രതിയെ ശിവമോഗ പോലീസ് അറസ്റ്റുചെയ്തു. അതിനിടെ, ശിക്കാരിപുര ടൗൺ പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം ഇരുചക്ര വാഹനങ്ങൾ മോഷ്ടിക്കുന്ന മറ്റൊരു പ്രതിയെ പിടികൂടിയതായി ശിവമോഗ ജില്ലാ പോലീസ് സൂപ്രണ്ട് ബിഎം ലക്ഷ്മി പ്രസാദ് ട്വീറ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് ഒമ്പത് ഇരുചക്ര വാഹനങ്ങൾ കണ്ടെടുത്തു.
രണ്ടാമത്തെ കേസിൽ, നാല് പ്രതികളെ ബെലഗാവിയിൽ നിന്ന് പിടികൂടി, ഇവരിൽ നിന്ന് 41 മോട്ടോർ ബൈക്കുകൾ പോലീസ് കണ്ടെടുത്തു. നിപാനി റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രജിസ്റ്റർ ചെയ്ത് 72 മണിക്കൂറിനുള്ളിൽ പോലീസ് കേസ് തെളിയിച്ചതായി ബെലഗാവി ജില്ലാ എസ്പി ഡോ. സഞ്ജീവ് എം പാട്ടീൽ പറഞ്ഞു.
ജൂലൈ പകുതി മുതൽ സംസ്ഥാനത്ത് തുടർചയായി ബൈക്ക് മോഷണം നടന്നതിന് പിന്നാലെ. ആവർത്തിച്ചുള്ള ബൈക്ക് മോഷണക്കേസുകളുമായി ഇതുവരെ വിവിധ കേസുകളിലായി ഏഴോളം പേരെ പോലീസ് പിടികൂടിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.