Deprecated: Required parameter $field_type_object follows optional parameter $field_escaped_value in /var/www/wp-content/plugins/wordroid-4-plugin/fields/cmb-field-select2.php on line 71

Deprecated: Required parameter $args follows optional parameter $depth in /var/www/wp-content/themes/dupermagpro/acmethemes/mega-menu/mega-menu.php on line 317

Deprecated: Required parameter $output follows optional parameter $depth in /var/www/wp-content/themes/dupermagpro/acmethemes/mega-menu/mega-menu.php on line 317

Deprecated: Required parameter $field_id follows optional parameter $type in /var/www/wp-content/plugins/wordroid-4-plugin/cmb2/includes/rest-api/CMB2_REST.php on line 764
കന്നഡ സാഹിത്യസമ്മേളനവേദിയിൽ ഇറച്ചിക്കറിയും മുട്ടയും; മാംസാഹാരം വിളമ്പിയതിൽ വ്യപകപ്രതിഷേധം – BengaluruVartha

കന്നഡ സാഹിത്യസമ്മേളനവേദിയിൽ ഇറച്ചിക്കറിയും മുട്ടയും; മാംസാഹാരം വിളമ്പിയതിൽ വ്യപകപ്രതിഷേധം

മൈസൂരു : മണ്ഡ്യയിൽ നടക്കുന്ന കന്നഡ സാഹിത്യസമ്മേളനത്തിലെ ഭക്ഷണ വിവേചനത്തിൽ പ്രതിഷേധിച്ച് ഒരുവിഭാഗത്തിന്റെ നേതൃത്വത്തിൽ മാംസാഹാരം വിളമ്പി.

സമ്മേളനത്തിനെത്തുന്നവർക്കായി ഒരുക്കിയ ഔദ്യോഗിക ഭക്ഷണ ശാലയിലാണ് മാംസാഹാരം വിളമ്പിയത്.

സമ്മേളനത്തിൽ ലഹരിയോടൊപ്പം മാംസാഹാരത്തിനും വിലക്കേർപ്പെടുത്തി സംഘാടകരായ കന്നഡ സാഹിത്യ പരിഷത്ത് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നേരത്തെ കുറിപ്പ് ഇറക്കിയിരുന്നു.

തീരുമാനത്തിനെതിരേ സാംസ്കാരിക, സാഹിത്യ പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യപകപ്രതിഷേധം ഉയർന്നിരുന്നു.

സാഹിത്യ സമ്മേളനത്തിൽ ഭക്ഷണത്തിനോട് വിവേചനം കാണിക്കുന്നുവെന്ന ആക്ഷേപം ഒരു വിഭാഗത്തിൽനിന്ന് വ്യാപകമായി ഉയർന്നു. പിന്നാലെ പരിഷത്ത് സൈറ്റിൽനിന്ന് തങ്ങളുടെ കുറിപ്പ് പിൻവലിച്ചിരുന്നു.

എന്നാൽ, സമ്മേളനത്തിന്റെ മൂന്ന് ദിവസങ്ങളിലും മാംസാഹാരം വിളമ്പാനുള്ള തയ്യാറെടുപ്പ് സംഘാടകർ ഒരുക്കിയില്ല.

ഇതേത്തുടർന്നാണ് സമ്മേളനത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച പ്രതിഷേധക്കാരുടെ നേതൃത്വത്തിൽ മാംസാഹാരം വിളമ്പിയത്.

സമ്മേളനത്തിനെത്തിയ 500 പേർക്കാണ് ഊണിനൊപ്പം ഇറച്ചിക്കറിയും മുട്ടയും വിളമ്പിയത്. എന്നാൽ, മാംസാഹാര വിതരണം എതിർക്കാൻ സംഘാടകർ ആരും മുതിർന്നില്ല.

സമ്മേളനത്തിനെത്തിയവർ വളരെ സന്തോഷത്തോടെയാണ് മാംസാഹാരം കഴിച്ചതെന്ന് സി.പി.എം. മാണ്ഡ്യ ജില്ലാ സെക്രട്ടറി കൃഷ്ണഗൗഡ പറഞ്ഞു.

മാംസാഹാരം വിളമ്പുന്നതിൽ പ്രതിഷേധവുമായി സംഘാടകരിൽ ആരും എത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us