ബെംഗളൂരു:ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിന് അജ്ഞാത വാഹനം ഇടിച്ച് തെറിപ്പിച്ചു. ഭാര്യ മരിച്ചു, ഭര്‍ത്താവിന് പരിക്കേറ്റു. നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ മഞ്ചേശ്വരം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മംഗളൂരു കൊട്ടാര ചൗക്കിയിലെ നളിനാക്ഷി ആണ് മരിച്ചത്. ഭര്‍ത്താവ് പ്രഭാകരന് നിസാര പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാലര മണിയോടെ ഉപ്പള ദേശീയപാതയില്‍ ഭഗവതി ക്ഷേത്രത്തിന് സമീപമാണ് അപകടം. കാസര്‍കോട്ട് ഒരു ബന്ധുവിന്റെ കല്യാണത്തിന് പങ്കെടുത്ത് മംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ അമിത വേഗതയില്‍ വന്ന വാഹനം ഇരുവരും സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ…
Read MoreTag: BIKE ACCIDENT
കാറുടമയെ ഭീഷണിപ്പെടുത്തി 15000 രൂപ തട്ടി, 2 പേർ പിടിയിൽ
ബെംഗളൂരു: വ്യാജ അപകടമുണ്ടാക്കി കാറുടമയില്‍നിന്നു പണം തട്ടിയ രണ്ടു പേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ സിദ്ധപുരയില്‍ ഒക്ടോബര്‍ 26നു നടന്ന സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരായ രണ്ടു പേരെ പോലീസ് പിടികൂടിയത്. അപകടമുണ്ടായെന്ന പേരില്‍ കാറുടമയെ ഭീഷണിപ്പെടുത്തി 15,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടുപേര്‍ സമീപത്തുകൂടി പോകുകയായിരുന്ന കാറില്‍ കൈകൊണ്ട് മനപ്പൂര്‍വം ഇടിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനുശേഷം ബൈക്കില്‍ കാറു തട്ടിയെന്നു പറഞ്ഞ് ഉടമയോട് പണം ആവശ്യപ്പെടുകയും പൊലീസില്‍ പരാതി നല്‍കുമെന്ന്…
Read Moreറോഡിലെ കുഴി; 22 കാരനായ മലയാളി യുവാവിന്റെ ജീവൻ അപഹരിച്ചു
ബെംഗളൂരു: നഗരത്തിലെ റോഡിലുണ്ടായ കുഴികൾ ഒഴിവാക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണംവിട്ട കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ശനിയാഴ്ച രാത്രി യെലെഹങ്കയിൽ വച്ചാണ് സംഭവം. 22 കാരനായ ബൈക്ക് യാത്രികൻ ഹർഷ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഹർഷയ്‌ക്കൊപ്പം ബൈക്കിലുണ്ടായിരുന്ന മറ്റൊരാളുടെയും കാർ ഡ്രൈവറുടെയും നില ഗുരുതരമാണ്. കൂടുതൽ വിശദാംശങ്ങൾ ഉടൻ ലഭ്യമാകും
Read Moreകർണാടകയിലെ വാഹനാപടത്തിൽ മലയാളി മരിച്ചു
ബെംഗളൂരു: ഇരിട്ടി സ്വദേശിയായ യുവാവ് കർണാടകത്തിലെ ഹാസനിൽ ഇരുചക്ര വാഹനാപകടത്തിൽ മരിച്ചു. പയഞ്ചേരി വികാസ് നഗർ സ്വദേശി തടത്തിൽ അഖിൽ ആണ് മരിച്ചത്. ബെംഗളൂരുവിൽ നിന്ന് ഭാര്യ രേഖക്കൊപ്പം ഇരിട്ടിയിലേക്ക് വരുന്നതിനിടെ ഇവർ സഞ്ചരിച്ച ഇരുചക്ര വാഹനം ഹസനിൽ ഗുഡ്‌സ് ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഭാര്യ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വള്ളിത്തോട് സ്‌കൈ ഹോട്ടലിൽ അക്കൗണ്ടന്റ് ആയിരുന്നു അഖിൽ. പിതാവ് : പൗലോസ് (ബിലീവേഴ്‌സ് ചർച്ച് ഇൻഡ്യ, പുരോഹിതൻ). മാതാവ്: ഷീബ. സഹോദരൻ: നിഖിൽ.
Read Moreബൈക്ക് അപകടത്തിൽ മലയാളി മരിച്ചു
ബെംഗളൂരു: ബൈക്കിന് പിറകില്‍ ടാങ്കര്‍ ലോറിയിടിച്ച് മലയാളി മരിച്ചു. വയനാട് കല്‍പറ്റ വാഴക്കാലയില്‍ വീട്ടില്‍ സജിത് ബാബു റോമന്‍സ് ആണ് മരിച്ചത്. ബെംഗളൂരു ശോഭ ഡെവലപ്പേഴ്‌സ് സീനിയര്‍ മാനേജറായിരുന്നു സജിത് ബാബു. കൊത്തന്നൂര്‍ ക്രിസ്തുജയന്തി കോളജിനടുത്തായിരുന്നു താമസം. ഇന്നലെ രാവിലെ 10ഓടെ വര്‍ത്തൂര്‍കോടിയിലാണ് അപകടമുണ്ടായത്. സജിത് ബാബുവിന്റെ ബൈക്കിന്റെ പിറകില്‍ ടാങ്കര്‍ലോറി ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു. ഭാര്യ: ജാന്‍സി സജിത്. മക്കള്‍: ധ്യാന്‍ റയാന്‍ സജിത്, ആന്‍ സെറ മേരി.
Read Moreബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു, സഹയാത്രികൻ ആശുപത്രിയിൽ
ബെംഗളൂരു: ദേശീയ പാതയിൽ ജെപ്പിനമൊഗറു മഹാകാളിപ്പടവ് ക്രോസിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഉള്ളാളിലെ മദ്യശാല മാനജർ പ്രതാപ് ഷെട്ടിയാണ് (32) മരിച്ചത്. ബൈക്കിനു പിന്നിൽ സഞ്ചരിച്ച സഹപ്രവർത്തകൻ അഭിഷെട്ടിയെ (22) ഗുരുതരമായ പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ചിക്കമംഗളൂരു സ്വദേശികളാണ്. ഇരുവരും ജോലി കഴിഞ്ഞ് ഫരങ്കിപ്പേട്ടയിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചത്. പ്രതാപ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
Read Moreബൈക്ക് അപകടം മലയാളിയടക്കം 3 പേർ മരിച്ചു
ബെംഗളൂരു: ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം, മലയാളിയുൾപ്പെടെ മൂന്നുപേർ മരിച്ചു.മലയാളിയായ ദക്ഷിണകന്നഡ പൂത്തൂർ പർലഡക്ക വീട്ടിൽ എം.എ.കലന്ദർ, ഒഡീഷ സ്വദേശി തൃപ്തി രഞ്ജൻ പാണ്ഡേ, ത്രിപുര സ്വദേശി സുശാന്ത് ദേവ് എന്നിവർ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12ന് നരസിപുരയിലാണ് അപകടമുണ്ടായത്. മാലൂരിലെ ഒരു വസ്ത്രശാലയിലെ ജീവനക്കാരായ കലണ്ടറും തൃപ്തി രഞ്ജൻ പാണ്ഡേയും ഭക്ഷണംകഴിച്ചശേഷം തിരികെ വരുന്നതിനിടെ എതിരേവന്ന ബൈക്ക് ഇടിക്കുകയായിരുന്നു. തൃപ്തി രഞ്ജൻ പാണ്ഡേ സംഭവസ്ഥലത്തുതന്നെ മരിച്ചു. കലന്ദറിനേയും എതിരേവന്ന ബൈക്ക് ഓടിച്ചിരുന്ന സുശാന്ത് ദേവിനേയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreബൈക്കിനുമുകളിൽ ലോറിമറിഞ്ഞ് മാധ്യമപ്രവർത്തകൻ മരിച്ചു.
ബെംഗളൂരു: സെൻട്രൽ ബെംഗളൂരുവിലെ ടൗൺ ഹാളിന് സമീപം ചരക്കു ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ട്രക്കിന് അടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ കന്നഡ പത്രപ്രവർത്തകൻ മരിച്ചു. പ്രശസ്ത ദിനപത്രമായ ‘വിജയവാണി’യിലെ സീനിയർ കോപ്പി എഡിറ്ററായ ഗംഗാധര മൂർത്തി (49) മോട്ടോർ സൈക്കിളിൽ ചാമരാജ്പേട്ടിലെ ഓഫീസിലേക്ക് പോകുമ്പോളാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. ഡിവൈഡറിൽ തട്ടി നിയന്ത്രണംവിട്ട ലോറി, ബൈക്കിൽ ഓഫീസിൽ പോവുകയായിരുന്ന ഗംഗാധരമൂർത്തിയുടെ മേലെ മറിയുകയായിരുന്നു. ട്രക്ക് ഡ്രൈവർ സിഗ്നൽ ശ്രദ്ധിക്കാതെ മറികടന്നതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പോലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് ഡ്രൈവർ…
Read Moreപിറന്നാൾ ദിനത്തിൽ 19 കാരിയായ പെൺകുട്ടി അപകടത്തിൽ മരിച്ചു.
ബെംഗളൂരു: പിറന്നാൾ ദിനത്തിൽ പുലർച്ചെ ഹെബ്ബാള് മേൽപ്പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ 19 കാരിയായ പെൺകുട്ടി മരിച്ചു. തന്റെ 26 കാരനായ പുരുഷ സുഹൃത്ത് നരസിംഗ പെരുമാളിനൊപ്പം മോട്ടോർ സൈക്കിളിൽ പിറന്നാൾ ആഘോഷിക്കാൻ യാത്ര ചെയ്യുന്നതിന്റെ ഇടയിലാണ് അപകടം. മിനി ഗുഡ്‌സ് വാഹനവുമായ ഇടിച്ചുണ്ടായ അപകടത്തിൽ മെഗാഷ്ടിൻ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മെഗാഷ്ടിൻ (മഹാശ്രീ 19 ) മല്ലേശ്വരം ഗവൺമെന്റ് കോളേജിൽ ബിബിഎയ്ക്ക് പഠിക്കുകയും അടുത്തുള്ള ഷോറൂമിൽ പാർട്ട് ടൈം ജോലി ചെയ്യുകയും ചെയ്തിരുന്നു. കുട്ടിയുടെ അച്ഛൻ നോർത്ത് ബെംഗളൂരുവിലെ തിൻഡ്‌ലുവിലുള്ള ഒരു പൂജ, ആയുർവേദ റീട്ടെയിൽ…
Read Moreബെംഗളൂരുവിൽ ബൈക്ക് അപകടം; മലയാളി വിദ്യാർത്ഥി മരിച്ചു.
ബെംഗളൂരു: ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു. തൃശ്ശൂർ സ്വദേശിയും രാജേശ്വരി നഗർ ദന്തൽ കോളേജിലെ അവസാന വിദ്യാർത്ഥിയുമായ ആൽവിൻ ആണ് രാത്രി മൈസൂർ റോഡിൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്. കൂടുതൽ വിശദംശങ്ങൾ ഉടൻ..
Read More