പിറന്നാൾ ദിനത്തിൽ 19 കാരിയായ പെൺകുട്ടി അപകടത്തിൽ മരിച്ചു.

BIKE ACCIDENT

ബെംഗളൂരു: പിറന്നാൾ ദിനത്തിൽ പുലർച്ചെ ഹെബ്ബാള് മേൽപ്പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ 19 കാരിയായ പെൺകുട്ടി മരിച്ചു. തന്റെ 26 കാരനായ പുരുഷ സുഹൃത്ത് നരസിംഗ പെരുമാളിനൊപ്പം മോട്ടോർ സൈക്കിളിൽ പിറന്നാൾ ആഘോഷിക്കാൻ  യാത്ര ചെയ്യുന്നതിന്റെ ഇടയിലാണ് അപകടം. മിനി ഗുഡ്‌സ് വാഹനവുമായ ഇടിച്ചുണ്ടായ അപകടത്തിൽ മെഗാഷ്ടിൻ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

മെഗാഷ്ടിൻ (മഹാശ്രീ 19 ) മല്ലേശ്വരം ഗവൺമെന്റ് കോളേജിൽ ബിബിഎയ്ക്ക് പഠിക്കുകയും അടുത്തുള്ള ഷോറൂമിൽ പാർട്ട് ടൈം ജോലി ചെയ്യുകയും ചെയ്തിരുന്നു. കുട്ടിയുടെ അച്ഛൻ നോർത്ത് ബെംഗളൂരുവിലെ തിൻഡ്‌ലുവിലുള്ള ഒരു പൂജ, ആയുർവേദ റീട്ടെയിൽ സ്റ്റോറിലാണ് ജോലി ചെയ്യുന്നത്.

  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം

ബി‌ഇ‌എൽ സർക്കിളിൽ നിന്ന് നാഗവാര ഭാഗത്തേക്ക് പോകേണ്ടിയിരുന്ന ഇരുവരും ഹെബ്ബാൽ മേൽപ്പാലത്തിൽ കയറുകയായിരുന്നു. ബാലൻസ് നഷ്ടപ്പെട്ട് ബൈക്ക് ഇടതുവശത്തേക്ക് വീഴുകയും ബൈക്ക്ന്റെ പുറകിൽ ഇരുന്ന് യാത്ര ചെയ്തിരുന്ന മെഗാഷ്ടിൻ റോഡിൻറെ വലത് വശത്തേക്ക് വീഴുകയുമായിരുന്നു.തുടർന്ന് അമിതവേഗതയിൽ വന്ന ഗുഡ്സ് വാൻ മെഗാഷ്ടിനെ ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു.

  അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു;

പിതാവിന്റെ മിനി ഗുഡ്‌സ് വാഹനം ഓടിച്ചിരുന്ന 19 വയസുകാരനായിരുന്നു വാൻ ഡ്രൈവറെന്ന്  സവിത എസ്, ഡിസിപി (ട്രാഫിക്) നോർത്ത് ഓഫീസർ പറഞ്ഞു. തുടർന്ന് പോലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ഹെബ്ബാൾ പോലീസ് സ്റ്റേഷനിൽ കേസെടുക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts