എസ്എസ്എൽസി പരീക്ഷയ്ക്കിടെ  വിദ്യാർത്ഥിനി മരിച്ചു

ബെംഗളൂരു: മൈസൂരു ജില്ലയിലെ ടി നരസിപുര താലൂക്കിലെ പരീക്ഷാ കേന്ദ്രത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതുകയായിരുന്ന വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു മരിച്ചു. മടപുര ഗവൺമെന്റ് ഹൈസ്‌കൂളിൽ പഠിക്കുന്ന അക്കുരു ഗ്രാമത്തിൽ നിന്നുള്ള അനുശ്രീ 16 ആണ് മരണപ്പെട്ടത്. അനുശ്രീ പരീക്ഷാ കേന്ദ്രമായ വിദ്യോദയ ജൂനിയർ കോളേജിൽ പരീക്ഷ എഴുതാൻ പോയിരുന്നു. എന്നാൽ പരീക്ഷ ആരംഭിച്ച് ഏകദേശം 10 മിനിറ്റ് ആയപ്പോൾ കുട്ടി ഡെസ്കിലേക്ക് വീഴുകയായിരുന്നു. ഇൻവിജിലേറ്ററും സൂപ്പർവൈസറും ജീവനക്കാരും ചേർന്ന് ആശാ പ്രവർത്തകരുടെ സഹായത്തോടെ കുട്ടിയെ ടി നരസിപൂർ ജനറൽ  ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡോക്ടർമാർ…

Read More

പിറന്നാൾ ദിനത്തിൽ 19 കാരിയായ പെൺകുട്ടി അപകടത്തിൽ മരിച്ചു.

ബെംഗളൂരു: പിറന്നാൾ ദിനത്തിൽ പുലർച്ചെ ഹെബ്ബാള് മേൽപ്പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ 19 കാരിയായ പെൺകുട്ടി മരിച്ചു. തന്റെ 26 കാരനായ പുരുഷ സുഹൃത്ത് നരസിംഗ പെരുമാളിനൊപ്പം മോട്ടോർ സൈക്കിളിൽ പിറന്നാൾ ആഘോഷിക്കാൻ  യാത്ര ചെയ്യുന്നതിന്റെ ഇടയിലാണ് അപകടം. മിനി ഗുഡ്‌സ് വാഹനവുമായ ഇടിച്ചുണ്ടായ അപകടത്തിൽ മെഗാഷ്ടിൻ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മെഗാഷ്ടിൻ (മഹാശ്രീ 19 ) മല്ലേശ്വരം ഗവൺമെന്റ് കോളേജിൽ ബിബിഎയ്ക്ക് പഠിക്കുകയും അടുത്തുള്ള ഷോറൂമിൽ പാർട്ട് ടൈം ജോലി ചെയ്യുകയും ചെയ്തിരുന്നു. കുട്ടിയുടെ അച്ഛൻ നോർത്ത് ബെംഗളൂരുവിലെ തിൻഡ്‌ലുവിലുള്ള ഒരു പൂജ, ആയുർവേദ റീട്ടെയിൽ…

Read More