ബെംഗളൂരു: വിവാഹിതയും സന്തുഷ്ട കുടുംബവുമുള്ള യുവതിയോട് ഭർത്താവിനെയും വീടിനെയും ഉപേക്ഷിച്ച് കൂടെ വരണമെന്നും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ട് യുവാവിന്റെ ശല്യം. യുവതി പ്രതിയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന്, പ്രതി അർബാസ് രാത്രിയിൽ യുവതിയുടെ കുടുംബം താമസിച്ചിരുന്ന വീടിന് തീയിട്ടു. ഭർത്താവിൻ്റെ വീട്ടിൽ സന്തോഷകരമായ കുടുംബം നയിക്കുകയായിരുന്നു അവർ. അതിനിടെയാണ് തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പ്രതി യുവതിയെ സമീപിച്ചത്. അവൾ അവൻ്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് പിന്നാലെയാണ് ശല്യം കൂടിയത്. അവളുടെ മൊബൈൽ നമ്പർ കണ്ടെത്തി, താൻ നിങ്ങളുടെ സുഹൃത്തായിരിക്കുമെന്ന് അറിയിച്ചു. പിന്നീട് യുവതിയുടെ മൊബൈൽ…
Read MoreTag: bengaluru
പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ അറസ്റ്റിൽ
ബെംഗളൂരു : എട്ടുവയസ്സുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. മദനായകനഹള്ളി സ്വദേശിയായ 56-കാരനാണ് അറസ്റ്റിലായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ദമ്പതിമാരുടെ കുട്ടിയാണ് ലൈംഗികാതിക്രമം നേരിടേണ്ടിവന്നത്. കുട്ടിയുടെ മാതാപിതാക്കൾ ജോലിക്കുപോയതോടെയാണ് സംഭവം. ഈ സമയത്ത് സ്ഥലത്തെത്തിയ വീട്ടുടമ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. വൈകീട്ട് ജോലി കഴിഞ്ഞെത്തിയ രക്ഷിതാക്കളെ കുട്ടി വിവരമറിയിച്ചു. ഇതോടെയാണ് രക്ഷിതാക്കൾ മദനായകനഹള്ളി പോലീസിൽ പരാതിനൽകിയത്. ചൊവ്വാഴ്ച രാവിലെയാണ് ഇയാളെ പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്ന് പോലീസ് അറിയിച്ചു.
Read Moreനവ കേരള ബസിന്റെ ആദ്യ സർവീസ് മെയ് 5 ന്; ബെംഗളൂരു റൂട്ട് സർവീസ് സമയം ഇങ്ങനെ
തിരുവനന്തപുരം: നവകേരള ബസ്സിന് അന്തര്‍ സംസ്ഥാന സര്‍വീസ്. ഗരുഡ പ്രീമിയം എന്ന പേരില്‍ മെയ് 5 മുതല്‍ സര്‍വീസ് ആരംഭിക്കും. കോഴിക്കോട് -ബെംഗളൂരു റൂട്ടിലാണ് സര്‍വീസ് നടത്തുക. എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും. കോഴിക്കോട് നിന്ന് രാവിലെ 4 മണിക്ക് പുറപ്പെട്ട് 11.35ന് ബെംഗളൂരു എത്തിച്ചേരുന്ന തരത്തിലാണ് സര്‍വീസ്. ഉച്ചക്ക് 2.30 ന് ബെംഗളൂരുവില്‍ നിന്ന് തിരിക്കുന്ന ബസ് രാത്രി 10.05ന് കോഴിക്കോട് എത്തും. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂരു എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. നാളെ വൈകിട്ട് 6.30 ന്…
Read Moreകനകപുരയിൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
ബെംഗളൂരു : കനകപുരയ്ക്ക് സമീപത്തെ മേക്കേദാട്ടു സംഗമയിൽ നദിയിൽ മുങ്ങി അഞ്ച് കോളേജ് വിദ്യാർഥികൾ മരിച്ചു. ബെംഗളൂരു സ്വദേശികളായ വർഷ (20), അർപിത (20), നേഹ (19), അഭിഷേക് (20), തേജസ് (20) എന്നിവരാണ് മരിച്ചത്. നഗരത്തിലെ വിവിധകോളേജുകളിൽ പഠിക്കുന്ന ഇവർ നേരത്തേ പീനിയയിലെ സ്വകാര്യ പി.യു. കോളേജിൽ ഒന്നിച്ചുപഠിച്ചവരാണ്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവർ സുഹൃത്തുക്കളോടൊപ്പം വിനോദസഞ്ചാരകേന്ദ്രമായ മേക്കോദാട്ടു സംഗമയിലെത്തിയത്. കാവേരി നദിയിൽ നീന്താനിറങ്ങിയ ഒരു വിദ്യാർഥി ഒഴുക്കിൽപ്പെട്ടപ്പോൾ മറ്റ് വിദ്യാർഥികൾ രക്ഷിക്കാനിറങ്ങുകയായിരുന്നു. എന്നാൽ നീന്തലറിയാത്തതിനാൽ ഇവരും ഒഴുക്കിൽപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന മറ്റുവിദ്യാർഥികൾ പ്രദേശവാസികളെ വിവരമറിയിച്ചെങ്കിലും…
Read Moreതിരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്ത പണം വിട്ട് കിട്ടാൻ ഉദ്യോഗസ്ഥരെ സമീപിച്ചു; സ്ഥാനാർഥിക്കെതിരെ കേസ്
ബെംഗളൂരു: തിരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്ത പണം വിട്ടുകിട്ടുന്നതിനായി ഐ.എ.എസ് ഉദ്യോഗസ്ഥനെ സമീപിച്ചെന്ന പരാതിയില്‍ ബി.ജെ.പി സ്ഥാനാർഥിയ്ക്കെതിരെ പോലീസ് കേസ്. മുൻ മന്ത്രിയും ചിക്കബല്ലപുരിലെ ബി.ജെ.പി സ്ഥാനാർഥിയുമായ കെ സുധാകറിനെതിരേയാണ് മഡനയകനഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പിടിച്ചെടുത്ത 4.8 കോടിയോളം രൂപ വിട്ടുകിട്ടുന്നതിനായി മുനിഷ് മൗഡ്ഗില്‍ എന്ന ഐ.എ.എസ് ഉഗ്യോഗസ്ഥനെ സുധാകർ ബന്ധപ്പെട്ടെന്നാണ് ആരോപണം. പണം വിട്ടുകിട്ടുന്നതിനായി നോഡല്‍ ഓഫീസർ കൂടിയായ മുനിഷിനെ വാട്സാപ്പിലൂടെയാണ് ബന്ധപ്പെട്ടതെന്നാണ് പറയുന്നത്. ആദ്യം വാട്സാപ്പ് കോള്‍ വഴി ബന്ധപ്പെടാൻ ശ്രമിച്ചു. പിന്നീട് വാട്സാപ്പ് സന്ദേശവും ലഭിച്ചു. സന്ദേശത്തില്‍ പിടിച്ചെടുത്ത…
Read Moreസഹപാഠിയെ തട്ടിക്കൊണ്ടു മർദ്ദിച്ച വിദ്യാർത്ഥികൾ അറസ്റ്റിൽ
ബെംഗളൂരു : സഹപാഠികളെ തട്ടിക്കൊണ്ടുപോയി മർദിച്ച് പണം തട്ടിയെടുത്ത കോളേജ് വിദ്യാർഥികളെ പോലീസ് അറസ്റ്റുചെയ്തു. യെലഹങ്കയിലെ സ്വകാര്യകോളേജിലെ ബിരുദ വിദ്യാർഥികളായ വിവേക്, അനാമിത്ര, യുവരാജ് റാത്തോഡ്, അരിജ്‌രോജിത്, പ്രജീത്, അലൻ, കരൺ എന്നിവരാണ് അറസ്റ്റിലായത്. സഹപാഠികളായ കൃഷ്ണ ബജ്‌പെ, യുവരാജ് സിങ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. കുറച്ചു ദിവസം മുമ്പ് കോളേജിൽ രണ്ടുവിഭാഗം വിദ്യാർഥികൾ തമ്മിലുണ്ടായ വഴക്കിനെത്തുടർന്നുള്ള വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന് യെലഹങ്ക ന്യൂ ടൗൺ പോലീസ് പറഞ്ഞു. കൃഷ്ണ ബജ്‌പെയെയും യുവരാജ് സിങ്ങിനെയും നിർബന്ധിച്ച് പ്രതികളിലൊരാളുടെ വീട്ടിലെത്തിച്ച് ഇരുമ്പുവടികൊണ്ട് മർദിച്ച് 50,000 രൂപ പ്രതികളുടെ…
Read Moreവോട്ട് ചെയ്തവർക്ക് ഹോട്ടലുകളിൽ സൗജന്യ ഭക്ഷണം നൽകും; ഹൈക്കോടതി
ബെംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം അസോസിയേഷന് കീഴിലുള്ള ഹോട്ടലുകളിലെത്തുന്ന വോട്ടർമാർക്ക് സൗജന്യ ഭക്ഷണം നല്‍കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ജസ്റ്റിസ് എം. നാഗപ്രസന്ന ഉള്‍പ്പെട്ട സിംഗിള്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വോട്ടിങ് പ്രോത്സാഹിപ്പിക്കാനും ഉയർന്ന പോളിങ് നിരക്ക് രേഖപ്പെടുത്തുന്നതിന് സഹായിക്കാനുമാണ് സൗജന്യ വാഗ്ദാനം നല്‍കുന്നതെന്നും ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രേരണ ഇതിനു പിന്നിലില്ലെന്നും അസോസിയേഷൻ കോടതിയില്‍ പറഞ്ഞു.
Read Moreപത്തോളം അനാക്കോണ്ടകളുമായി യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ
ബെംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം വഴി അനക്കോണ്ടകളെ കടത്താൻ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. 10 മഞ്ഞ അനക്കോണ്ടകളെയാണ് ഇയാളുടെ ലഗേജില്‍ നിന്ന് കണ്ടെത്തിയത്. പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലാവുന്നത്. ബാങ്കോക്കില്‍ നിന്ന് എത്തിയ യാത്രക്കാരനെ ഉടനെ തന്നെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു കസ്റ്റംസ് അറിയിച്ചു. അതേസമയം, ഇയാളുടെ പേരുവിവരങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടന്നുവരുകയാണെന്നും വന്യജീവി കടത്ത് അനുവദിക്കില്ലെന്നും കസ്റ്റംസ് വകുപ്പ് അറിയിച്ചു.
Read Moreനഗരത്തിലെ ഹോട്ടലിൽ ബോംബ് ഭീഷണി
ബെംഗളൂരു : ജാലഹള്ളിയിലെ കഡംബ ഗാർഡേനിയ ഹോട്ടലിൽ ബോംബ് ഭീഷണി. തിങ്കളാഴ്ച നഗരത്തിലെ പോലീസിനാണ് ഹോട്ടലിൽ ബോംബ് വെക്കുമെന്നുള്ള ഭീഷണിസന്ദേശം ലഭിച്ചത്. ഉടൻ പോലീസും ബോംബ് സ്‌ക്വാഡും ഹോട്ടലിലെത്തി ആളുകളെ ഒഴിപ്പിച്ചു. ഹോട്ടലിൽ ബേബി ഷവർ പരിപാടി നടക്കുന്നുണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്നവരോട് എത്രയുംവേഗം മാറാൻ പോലീസ് ആവശ്യപ്പെട്ടു. പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. അടുത്തിടെ വൈറ്റ്ഫീൽഡിലെ രാമേശ്വരം കഫെയിൽ സ്ഫോടനമുണ്ടായതിന് പിന്നാലെ മുഖ്യമന്ത്രിക്കും ചില മന്ത്രിമാർക്കും ബോംബ് ഭീഷണിസന്ദേശം ലഭിച്ചിരുന്നു. ബസുകളിലും തീവണ്ടികളിലും റസ്റ്ററന്റുകളിലും സ്ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി.
Read More‘സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണിൽ പെടാതെ 24 മണിക്കൂർ ചിലവഴിച്ചു’; വീഡിയോ വ്യാജമായതോടെ യുട്യൂബര്‍ അറസ്റ്റിൽ
ബെംഗളൂരു: സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ കെമ്പഗൗഡ വിമാനത്താവളത്തില്‍ 24 മണിക്കൂറോളം ചെലവഴിച്ചെന്ന് അവകാശപ്പെട്ട് വീഡിയോ പുറത്തിറക്കി യുട്യൂബര്‍. സംഭവം വ്യാജമെന്ന് തെളിഞ്ഞതോടെ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. യെലഹങ്ക സ്വദേശിയായ വികാസ് ഗൗഡയാണ് ഇക്കാര്യം പറഞ്ഞ് കൊണ്ട് വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് യൂട്യൂബർ കള്ളം പറയുകയാണെന്ന് വ്യക്തമായത്. ഇതേത്തുടര്‍ന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് വികാസിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഏപ്രില്‍ 7ന് ഉച്ചയ്ക്ക് 12 മണിക്ക് എയര്‍ ഇന്ത്യയുടെ ബംഗളുരു-ചെന്നൈ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യാനാണെന്ന് പറഞ്ഞാണ് വികാസ് എയര്‍പോര്‍ട്ടില്‍…
Read More